For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായപൂട്ടിക്കും നിങ്ങളുടെ പുകവലി ശീലം

|

പുകയിലയുടെ പിടിയിലകപ്പെട്ട് പുകഞ്ഞുതീരുന്ന ജീവനുകള്‍ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ക്ക് പുകയില ഒരു പ്രധാന അപകട ഘടകമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ ആറ് ദശലക്ഷം ആളുകള്‍ മരണപ്പെടുന്നു എന്നാണ്. ഇതില്‍ അഞ്ച് ദശലക്ഷത്തോളം പേര്‍ നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമായി മരിക്കുന്നു. 600,000 ത്തിലധികം പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് പുകയ്ക്ക് ഇരയാകുന്നു. അതായത് മറ്റുള്ളവര്‍ വലിച്ചൂതുന്ന പുക ശ്വസിച്ച് മരിക്കുന്നവര്‍! ഓരോ ആറ് സെക്കന്‍ഡിലും ഒരാള്‍ പുകയില ഉപയോഗത്താല്‍ മരിക്കുന്നു.

Most read: കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ ഇന്ത്യ പ്രകാരം പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം 274.9 ദശലക്ഷമാണ്. ഇന്ത്യയിലെ 35% മുതിര്‍ന്നവരും (47.9% പുരുഷന്മാരും 20.3% സ്ത്രീകളും) ഏതെങ്കിലും രൂപത്തിലോ മറ്റോ ആയി പുകയില ഉപയോഗിക്കുന്നു. പുകവലി ഒരാളുടെ ശരീരത്തിലെ മിക്ക അവയവത്തെയും ബാധിക്കുന്നു. ഈ ലേഖനത്തിലൂടെ പുകവലി നിങ്ങളുടെ വായയെ എത്രത്തോളം ഗുരുതരമായി ബാധിക്കുന്നു എന്നു നമുക്കു നോക്കാം.

പുകയിലയിലെ അപകട ഘടകങ്ങള്‍

പുകയിലയിലെ അപകട ഘടകങ്ങള്‍

പുകയിലെ ഉല്‍പന്നങ്ങളില്‍ 5000ഓളം വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ ഘടകങ്ങള്‍ ഇനിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ എന്നിവയാണ്. പുകയിലയുടെ പ്രധാന അപകട കാരണം അതിലെ നിക്കോട്ടിന്‍ ആണ്. ആസക്തിയിലേക്ക് നയിക്കുന്ന ഒരു വിഷ പദാര്‍ത്ഥമാണിത്. എല്ലാ പുകയില ഉപയോഗ സ്വഭാവത്തെയും നിക്കോട്ടിന്‍ സ്വാധീനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് അതിവേഗം സഞ്ചരിക്കുന്നു. സെറിബ്രല്‍ മെറ്റബോളിസത്തെ സ്വാധീനിക്കുന്ന തലച്ചോറിലെ റിസപ്റ്ററുകളുമായി നിക്കോട്ടിന്‍ പ്രവര്‍ത്തിക്കുന്നു. ഇവ ശരീരത്തിലുടനീളം, കൂടുതലും എല്ലിന്റെ പേശികളിലേക്ക് എത്തപ്പെടുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ്

കാര്‍ബണ്‍ മോണോക്‌സൈഡ്

കാര്‍ബണ്‍ മോണോക്‌സൈഡ്, രക്തത്തിന് വഹിക്കാന്‍ കഴിയുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ ഉണ്ടാക്കുന്ന മാരകമായ ഏജന്റുകളിലൊന്നായ ബെന്‍സോപിറൈന്‍ അടങ്ങിയിരിക്കുന്ന അവശിഷ്ടമാണ് പുകയിലയില്‍ അടങ്ങിയ ടാര്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, അമോണിയ, അസ്ഥിര നൈട്രോസാമൈനുകള്‍, ഹൈഡ്രജന്‍ സയനൈഡ്, സംയുക്തങ്ങള്‍ അടങ്ങിയ അസ്ഥിര സള്‍ഫര്‍, അസ്ഥിരമായ ഹൈഡ്രോകാര്‍ബണുകള്‍, ആല്‍ക്കഹോളുകള്‍, ആല്‍ഡിഹൈഡുകള്‍, കെറ്റോണുകള്‍ എന്നിവയാണ് മറ്റ് അപകടകരമായ സംയുക്തങ്ങള്‍. ഈ സംയുക്തങ്ങളില്‍ ചിലത് ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ കാന്‍സറിന് കാരണമാകുകയും ചെയ്യുന്നു.

Most read:ആരോഗ്യം, ഉന്‍മേഷം; ഈ സസ്യങ്ങളിട്ട വെള്ളം കുടിക്കാം

പുകയിലയുടെ രൂപങ്ങള്‍

പുകയിലയുടെ രൂപങ്ങള്‍

ഇന്ത്യയില്‍ ലഭ്യമായ പുകയിലയുടെ ഏറ്റവും സാധാരണവും ദോഷകരവുമായ രൂപമാണ് സിഗരറ്റ്. ബീഡി, സിഗാര്‍, ഹുക്ക, ക്രെറ്റെക്‌സ്, ഇ -സിഗരറ്റ് എന്നിവയും സുലഭമായി ഉപയോഗിക്കപ്പെടുന്നു.

പുകവലിയും വായ പ്രശ്‌നങ്ങളും

പുകവലിയും വായ പ്രശ്‌നങ്ങളും

പുകവലിക്കുന്ന മിക്കവരിലും വായയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു.

* പുകയില നിങ്ങളുടെ പല്ലില്‍ കറ പിടിപ്പിച്ച് വായ്‌നാറ്റത്തിന് കാരണമാകുന്നു.

* പുകയില നിങ്ങളുടെ രുചി മുകുളങ്ങളെ നശിപ്പിക്കുന്നു.

* പുകയില മോണരോഗത്തിനും വായയുടെയും തൊണ്ടയുടെയും അര്‍ബുദത്തിനും കാരണമാകുന്നു.

* വായയുടെ മേല്‍ഭാഗത്ത് ഉമിനീര്‍ ഗ്രന്ഥി തുറക്കുന്നതില്‍ വീക്കം

പുകവലിയും വായ പ്രശ്‌നങ്ങളും

പുകവലിയും വായ പ്രശ്‌നങ്ങളും

* പല്ലുകളില്‍ പ്ലേക്കും ടാര്‍ട്ടറും വര്‍ദ്ധിക്കുന്നത്

* താടിയെല്ലിനുള്ളില്‍ അസ്ഥികളുടെ നാശം

* രക്താര്‍ബുദം, വായയ്ക്കുള്ളില്‍ വെളുത്ത പാടുകള്‍ എന്നിവ വര്‍ദ്ധിക്കുന്നു

* മോണരോഗ സാധ്യത വര്‍ദ്ധിക്കുന്നു, ഇതിലൂടെ പല്ല് നഷ്ടപ്പെടാനും സാധ്യതയേറുന്നു

* വായയില്‍ ചികിത്സ നടത്തിയാല്‍ രോഗം ഭേദമാകാനുള്ള കാലതാമസം

* പല്ല് മാറ്റിവച്ചാല്‍ ഗുണം ചെയ്യാതിരിക്കല്‍

Most read:കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍

മറ്റ് അപകടങ്ങള്‍

മറ്റ് അപകടങ്ങള്‍

പുകയില ഉപയോഗിക്കുന്നവര്‍ക്ക് പ്രധാനമായും കണ്ടുവരുന്ന രോഗാവസ്ഥകളാണ്

* റൂമറ്റോളജിക് അവസ്ഥകള്‍: റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്

* വൃക്ക തകരാറുകള്‍

* നേത്രരോഗം: പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍

* ദന്ത രോഗം

* പ്രമേഹം

* വന്‍കുടല്‍ രോഗങ്ങള്‍

* ഉദ്ധാരണക്കുറവ്

പുകയില ശരീരത്തെ എങ്ങനെ ബാധിക്കുന്നു

പുകയില ശരീരത്തെ എങ്ങനെ ബാധിക്കുന്നു

* പുകയിലയ്ക്ക് അടിമകളാക്കുന്നവരില്‍ നിക്കോട്ടിന്‍ എന്ന സംയുക്തം അവരുടെ തലച്ചോറിനെ കീഴ്‌പ്പെടുത്തുന്നു. ഇത് പുകവലിക്കുശേഷം നിങ്ങളില്‍ ഉത്കണ്ഠയും അസ്വസ്ഥതയും മാനസികാവസ്ഥയും വിഷാദവും ഉണ്ടാക്കുന്നു.

* പുകയില ഉപയോഗിക്കുന്നത് തലവേദനയ്ക്കും തലകറക്കത്തിനും കാരണമാകും.

* പുകവലി നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാവുകയും ചെയ്യുന്നു.

Most read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും

പുകയില ശരീരത്തെ എങ്ങനെ ബാധിക്കുന്നു

പുകയില ശരീരത്തെ എങ്ങനെ ബാധിക്കുന്നു

* നിങ്ങള്‍ക്ക് ആസ്ത്മ ഉണ്ടെങ്കില്‍ പുകവലി നിങ്ങള്‍ക്ക് സ്ഥിരമായുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

* പുകവലി കഫം വര്‍ധിപ്പിക്കുന്നു

* പുകയില എംഫിസെമയ്ക്കും ശ്വാസകോശ അര്‍ബുദത്തിനും കാരണമാകും.

* വരണ്ട, മഞ്ഞ ചര്‍മ്മത്തിനും ചുളിവുകള്‍ക്കും കാരണമാകുന്നു.

* നിങ്ങളുടെ പേശികളിലേക്ക് രക്തവും ഓക്‌സിജനും ഒഴുകുന്നത് കുറയ്ക്കുന്നു.

English summary

World No Tobacco Day 2020: The Effects of Tobacco Use on Oral Health

Smoking and other tobacco use can cause oral health problems like gum disease and tooth decay. Lets see the effects of tobaco use on oral health.
Story first published: Saturday, May 30, 2020, 18:30 [IST]
X