For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

|

പാലിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു സമീകൃതാഹാരമാണ് പാല്‍ എന്ന് എല്ലാവര്‍ക്കുമറിയാം. പാലിന്റെ ഗുണങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാന്‍ എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിന് ലോക ക്ഷീര ദിനമായി ആചരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷണമാണ് കാല്‍സ്യം എന്ന് അറിയാമല്ലോ? ഒരു മുതിര്‍ന്നയാള്‍ക്ക് ദിവസവും എത്ര അളവില്‍ ശരീരത്തിന് കാല്‍സ്യം ആവശ്യമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതായത്, ദിവസവും എത്രത്തോളം പാല്‍ കുടിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് അറിയാമോ?

Most read: പുകവലി കാരണമായി വരും ഈ മാരക രോഗങ്ങള്‍; അപകടംMost read: പുകവലി കാരണമായി വരും ഈ മാരക രോഗങ്ങള്‍; അപകടം

കാല്‍സ്യത്തിന്റെ പ്രതിദിന അളവ് ഓരോ രാജ്യങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാര്‍ക്കുള്ള പോഷകാഹാര ആവശ്യകതകളെക്കുറിച്ചും പ്രതിദിന കാല്‍സ്യത്തിന്റെ അളവിനെക്കുറിച്ചും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ലേഖനത്തില്‍, നിങ്ങള്‍ ഒരു ദിവസം എത്ര പാല്‍ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും അധികമായാലുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്നും വായിച്ചറിയാം.

ശരീരത്തിന്റെ ബില്‍ഡിംഗ് ബ്ലോക്ക്

ശരീരത്തിന്റെ ബില്‍ഡിംഗ് ബ്ലോക്ക്

ശരീരത്തിന്റെ ബില്‍ഡിംഗ് ബ്ലോക്ക് ആണ് പാല്‍. കാരണം ഒരാള്‍ക്ക് വേണ്ട പോഷകങ്ങളുടെ ഭൂരിഭാഗവും പാലില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഉയര്‍ന്ന അളവിലുള്ള കാല്‍സ്യം എല്ലുകള്‍ ബലപ്പെടുത്തുന്നതിന് സഹായിക്കുന്നു. പാല്‍, തൈര്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ കൂടാതെ സോയ, ബീന്‍സ്, കക്കയിറച്ചി, മത്സ്യം, കാബേജ്, ബ്രൊക്കോളി, നട്‌സ, റാഗി പോലുള്ള ധാന്യങ്ങള്‍, കടുക്, ടേണിപ്പ് എന്നിവ പോലുള്ള പച്ചിലക്കറികളിലും കാല്‍സ്യം കാണപ്പെടുന്നു. പായ്ക്ക് ചെയ്യാത്ത പാലിനെ വളരെയധികം ആശ്രയിക്കുന്നത് ദോഷമാണ്. കാരണം ഇതില്‍ മായം അടങ്ങിയിരിക്കാം. ഭക്ഷ്യ സുരക്ഷ മാനദണ്ഡ നിയമം അനുശാസിക്കുന്ന ആവശ്യമായ ലാക്ടോസ്, കൊഴുപ്പ്, പ്രോട്ടീന്‍, ട്രേസ് ധാതുക്കള്‍ എന്നിവ പല പാക്കറ്റ് പാല്‍ നിര്‍മാതാക്കളും പാലിക്കുന്നില്ല. അതിനാല്‍ പാല്‍ കഴിക്കുന്നവര്‍ ശുദ്ധമായ പശുവിന്‍ പാല്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.

പോഷകങ്ങള്‍ നിറഞ്ഞത്

പോഷകങ്ങള്‍ നിറഞ്ഞത്

വിറ്റാമിന്‍ എ, ഡി എന്നിവയുടെ ആവശ്യകത നിറവേറ്റാന്‍ പാല്‍ മാത്രം മതി. അഞ്ച് ഇന്ത്യക്കാരില്‍ നാലുപേര്‍ ഈ പോഷകങ്ങളുടെ കുറവ് നേരിടുമ്മവരാണ്. ഈ അവശ്യ വിറ്റാമിന്‍, സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ തട്ടുന്നതിലൂടെ ലഭിക്കുന്നവയാണ്. പക്ഷേ വീടിനകത്ത് തന്നെ തുടരുന്നവര്‍ക്കോ മുറികളില്‍ ജോലിയെടുക്കുന്നവര്‍ക്കോ ഇത്തരത്തില്‍ വിറ്റാമിന്‍ എ, ഡി എന്നിവ ലഭിക്കാന്‍ പ്രയാസമാണ്. ഇവിടെയാണ് പാല്‍ നിങ്ങളുടെ സഹായിത്തിനെത്തുന്നത്.

Most read:ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ഗുണം ഇങ്ങനെMost read:ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ഗുണം ഇങ്ങനെ

കാല്‍സ്യത്തിന്റെ കൂടാരം

കാല്‍സ്യത്തിന്റെ കൂടാരം

എല്ലുകള്‍ നിര്‍മ്മിക്കുന്ന കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സാധാരണ അളവ് നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. ഇത് കാല്‍സ്യം സ്വാംശീകരണത്തിനും സഹായിക്കുന്നു. അങ്ങനെ പ്രായകാലത്ത് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥി പൊട്ടല്‍ രോഗത്തെ തടയുന്നു. ഹൃദയാഘാത സാധ്യത, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനും ഇതിന് പങ്കുണ്ട്.

പാലിന്റെ പോഷകമൂല്യം

പാലിന്റെ പോഷകമൂല്യം

കാല്‍സ്യം, ധാതുക്കള്‍, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, നല്ല കൊഴുപ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പാല്‍. ഒരു കപ്പ് (240 മില്ലി) പശുവിന്‍ പാലില്‍ 3.25% കൊഴുപ്പ് അടങ്ങിയിരിക്കുന്നു. മറ്റു പോഷകങ്ങള്‍ ഇവയാണ്:

കലോറി: 149

വെള്ളം: 88%

പ്രോട്ടീന്‍: 7.7 ഗ്രാം

കാര്‍ബോഹൈഡ്രേറ്റ്: 11.7 ഗ്രാം

പഞ്ചസാര: 12.3 ഗ്രാം

കൊഴുപ്പ്: 8 ഗ്രാം

Most read:ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌Most read:ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌

ദിവസവും എത്ര പാല്‍ കുടിക്കണം

ദിവസവും എത്ര പാല്‍ കുടിക്കണം

മുതിര്‍ന്നവര്‍ക്ക് കാല്‍സ്യത്തിന്റെ പ്രതിദിന അളവ് 600 മില്ലിഗ്രാം ആണ്. അതായത്, ഏകദേശം രണ്ട് ഗ്ലാസ് പാല്‍. 10 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇത് 800 മില്ലിഗ്രാം ആണ്. അസ്ഥികളുടെ മാസ് പരമാവധി 20 വയസ്സ് വരെ നിര്‍മ്മിക്കപ്പെടുന്നതിലാണ് ഈ മാറ്റം. കൗമാരത്തിലൂടെ പരമാവധി കാല്‍സ്യം ആഗിരണം ചെയ്യുന്നത് വാര്‍ധക്യത്തിലെത്തുമ്പോള്‍ ഒപ്റ്റിമൊറോസിസ് തുടങ്ങിയ അസ്ഥിരോഗങ്ങള്‍ തടയാന്‍ കഴിയും.

അമേരിക്കക്കാര്‍ക്ക് കൂടുതല്‍ പാല്‍

അമേരിക്കക്കാര്‍ക്ക് കൂടുതല്‍ പാല്‍

മുതിര്‍ന്നവരുടെ ദൈനംദിന കാല്‍സ്യം ആവശ്യം നിറവേറ്റാന്‍ വെറും 200 മില്ലി (ഒരു ഗ്ലാസ് പാല്‍ അല്ലെങ്കില്‍ ഒരു പാത്രം തൈര്) മാത്രം മതി. ബാക്കിയുള്ളത് പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഐസിഎംആര്‍ പറയുന്നു. ബ്രിട്ടണിലുള്ളവര്‍ക്ക് കാല്‍സ്യത്തിനായുള്ള പ്രതിദിന അളവ് ഏകദേശം ഇന്ത്യക്കാരുടേതിന് സമാനമാണ്. എന്നാല്‍ അമേരിക്കയില്‍ ഇത് ഇരട്ടിയാണ്. 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 1,000 മില്ലിഗ്രാം കാല്‍സ്യം പ്രതിദിനം ശുപാര്‍ശ ചെയ്യുന്നു.

Most read:കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണംMost read:കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണം

പാലിന്റെ ആരോഗ്യ ഗുണങ്ങള്‍

പാലിന്റെ ആരോഗ്യ ഗുണങ്ങള്‍

ഒരു സമീകൃതാഹാരമാണ് പാല്‍. ദിവസവും മതിയായ അളവില്‍ പാല്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം പലമടങ്ങ് മെച്ചപ്പെടുന്നു. പാല്‍ കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്:

* തടി കുറയ്ക്കാനും തടി വയ്ക്കാനും

* എല്ലുകള്‍ക്ക് ബലം

* രോഗപ്രതിരോധശേഷി

* ഹെല്‍ത്ത് ഡ്രിങ്ക്

* മുടി, ചര്‍മ്മ സംരക്ഷണം

പാല്‍ അമിതമായാല്‍

പാല്‍ അമിതമായാല്‍

അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് പാലിന്റെ കാര്യവും. ദിവസത്തില്‍ രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കുന്നത് ദോഷമായി മാറുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പാല്‍ അമിതമായി കുടിച്ചാല്‍ ഇനിപ്പറയുന്ന ചില ദോഷങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ കണ്ടേക്കാം:

* ഉദര പ്രശ്‌നങ്ങള്‍

* ക്ഷീണം

* ചര്‍മ്മത്തില്‍ കുരുക്കള്‍

* ദുര്‍ബലമായ അസ്ഥികള്‍

* ഓര്‍മ്മപ്രശ്‌നങ്ങള്‍

* ഹൃദയ തകരാറ്

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അണ്ഡാശയ അര്‍ബുദത്തിന് സാധ്യത

അണ്ഡാശയ അര്‍ബുദത്തിന് സാധ്യത

പാലിലെ കാല്‍സ്യം ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നത് ശരിയാണ്. എന്നാല്‍, പാല്‍ അമിതമായി കഴിക്കുന്നത് പ്രോസ്റ്റേറ്റ്, അണ്ഡാശയ അര്‍ബുദ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന അളവിലുള്ള ഗാലക്‌റ്റോസ്, ലാക്ടോസ് ആഗിരണം ചെയ്യുമ്പോള്‍ പുറത്തുവിടുന്ന പഞ്ചസാര, അണ്ഡാശയ തകരാറിനും അണ്ഡാശയ അര്‍ബുദത്തിനും കാരണമാകുന്നു. 500,000 ത്തിലധികം സ്ത്രീകളില്‍ നടത്തിയ ഒരു അമേരിക്കന്‍ പഠനം പറയുന്നത്, ഒരു ദിവസം മൂന്ന് ഗ്ലാസ് പാല്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.

പാലും വ്യായാമവും നല്‍കും ആരോഗ്യം

പാലും വ്യായാമവും നല്‍കും ആരോഗ്യം

പാല്‍ അധികമായി കഴിക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഒരു ദിവസം രണ്ടോ അതിലധികമോ ഗ്ലാസ് പാല്‍ കുടിച്ച പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യതയാണെന്ന് പഠനങ്ങള്‍ പറയുന്നു. എല്ലുകള്‍ രൂപപ്പെടുത്താന്‍ ശരിയായ ഭക്ഷണം മാത്രമല്ല. പതിവ് വ്യായാമവും പ്രധാനമാണ്. ശക്തമായ അസ്ഥികളും പേശികളും കെട്ടിപ്പടുക്കുന്നതിലും പരിപാലിക്കുന്നതിലും ഒരു പ്രധാന ഭാഗമാണ് വ്യായാമം. അതിനാല്‍ കാല്‍സ്യം അടങ്ങിയ പാല്‍ പോലുള്ള ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ശരീരം നേടാന്‍ വ്യായാമം കൂടി ശീലമാക്കുക.

Most read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെMost read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

English summary

World Milk Day 2021 : How Much Milk Should You Drink In A Day

World Milk Day 2021 : While calcium in dairy lowers osteoporosis risk, overdosing on milk may raise the risk of prostate and ovarian cancers. Read on to know how much milk shoul you drink in a day.
X