For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി രോഗം നിസ്സാരമല്ല: ലക്ഷണങ്ങള്‍ പുറത്തെത്താന്‍ വൈകും

|

വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല, കാരണം വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ തന്നെ ചില ജീവിത ശൈലി മാറ്റങ്ങള്‍, ഭക്ഷണ രീതികള്‍ എല്ലാം തന്നെ പലപ്പോഴും വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇടയാക്കുന്നുണ്ട്. പ്രവര്‍ത്തനക്ഷമത കുറഞ്ഞ വൃക്കകളെങ്കില്‍ ഇത് പലപ്പോഴും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് സംഭവിക്കുമ്പോള്‍, വൃക്ക തകരാറ് എന്ന അവസ്ഥയിലേക്ക് നാം എത്തുന്നു.

Kidney failure-Types

എന്നാല്‍ രോഗത്തെ മനസ്സിലാക്കുന്നതിനും രോഗത്തെക്കുറിച്ച് അറിയുന്നതിനും പലപ്പോഴും കഴിയാതെ വരുന്നുണ്ട്. കാരണം വൃക്ക തകരാറ് ഉള്ളവരില്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവാതെ വരുന്നതാണ് കൂടുതല്‍ രോഗം അപകടകാവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ എന്താണ് വൃക്ക തകരാറുകള്‍, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എന്തൊക്കെയാണ് പ്രതിരോധം, എങ്ങനെ ചികിത്സിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാവുന്നതാണ്.

ഏത് തരത്തിലുള്ള വൃക്ക തകരാറ്

ഏത് തരത്തിലുള്ള വൃക്ക തകരാറ്

വൃക്ക തകരാറുകള്‍ രണ്ട് തരത്തിലാണ് ഉള്ളത്. ഇതില്‍ തന്നെ തീവ്രമായതും വിട്ടുമാറാത്തതും ആയ രോഗാവസ്ഥകളാണ് ഉള്ളത്. വൃക്ക തകരാറുകള്‍ വൃക്കയെ പൂര്‍ണമായും പരാജയപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെയാണ് വൃക്കയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുന്നത്. എന്നാല്‍ ചില ചികിത്സയിലൂടെ പലപ്പോഴും ഇത് പൂര്‍ണമായും തിരിച്ച് പിടിക്കുന്നതിന് സാധിക്കുന്നുണ്ട്. വൃക്കയിലെ ആഘാതം അല്ലെങ്കില്‍ ആ പ്രദേശത്തെ രക്തയോട്ടം കുറയുന്നത് എല്ലാം ഇത്തരത്തില്‍ ഒരു രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. വൃക്കയിലെ കല്ല് അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെയുള്ള തടസ്സം മൂലവും ഇത് സംഭവിക്കാവുന്നതാണ്.

വിട്ടുമാറാത്ത രോഗാവസ്ഥ

വിട്ടുമാറാത്ത രോഗാവസ്ഥ

എന്നാല്‍ വിട്ടുമാറാത്ത വൃക്കയുടെ രോഗാവസ്ഥയാണ് ഇത്. ഇത് വൃക്കയുടെ പൂര്‍ണമായ പരാജയത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത് പലപ്പോഴും നല്ലൊരു ശതമാനം ആളുകളേയും ബാധിക്കുന്നുണ്ട്. വളരെക്കാലത്തേക്കാണ് ഈ രോഗാവസ്ഥ നിങ്ങളെ ബാധിക്കുന്നത്. വൃക്കകള്‍ക്ക് സംഭവിക്കുന്ന ക്ഷതം ക്രമേണ സംഭവിക്കുകയും ഒടുവില്‍ വൃക്ക തകരാറിലാകുകയും ചെയ്യുന്നുണ്ട്. ഇതിന് പ്രധാനമായും അഞ്ച് ഘട്ടങ്ങളാണ് ഉള്ളത്. അവ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്.

ഓരോ ഘട്ടങ്ങള്‍

ഓരോ ഘട്ടങ്ങള്‍

വൃക്ക തകരാറിന്റെ ഓരോ ഘട്ടങ്ങളും എങ്ങനെയെന്ന് നമുക്ക് നോക്കാം. കിഡിന് തകരാറിന്റെ ആദ്യ ഘട്ടത്തില്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം 90% വരെ മികച്ച അവസ്ഥയില്‍ തന്നെയായിരിക്കും. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 89-60% വരെ കിഡ്‌നിയുടെ പ്രവര്‍ത്തന ക്ഷമതയുണ്ടാവുകയുള്ളൂ. ഇത് സൂചിപ്പിക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നമുണ്ടാവുന്നുണ്ട് എന്നതാണ്. എന്നാല്‍ മൂന്നാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം 59-45 ആയി കുറയുന്നു. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തന ക്ഷമത പതുക്കേ കുറക്കുന്നു.

ഓരോ ഘട്ടങ്ങള്‍

ഓരോ ഘട്ടങ്ങള്‍

മൂന്നാം ഘട്ടത്തില്‍ തന്നെ വീണ്ടും കിഡ്‌നിക്ക് പ്രവര്‍ത്തന ക്ഷമത കുറയുന്നു. 44-30%ത്തിലേക്ക് പ്രവര്‍ത്തനക്ഷമത കുറയുന്നുണ്ട്. ഇത് അല്‍പം ഗുരുതരമായ അവസ്ഥയാണ്. ഇതിന് ശേഷം സ്റ്റേജ് 4-ലേക്ക് എത്തുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം 29-15% വരെ കുറയുന്നുണ്ട്. ഇത് അപകടകരമായ ഒരു ഘട്ടമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ അഞ്ചാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത 15%-ത്തിലും കുറവിലേക്ക് എത്തുന്നു. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടനേ തന്നെ കൃത്യമായ പരിചരണം നടത്തേണ്ടതാണ്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണം ചെറുതാണെങ്കിലും കൃത്യമായ പരിചരണം നല്‍കേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. തുടക്കത്തില്‍ ശരീരം ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ ഇടക്ക് ഒരു പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. വൃക്ക തകരാറിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നുണ്ട്.

ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

ശരീരം ദ്രാവകം നിലനിര്‍ത്തുന്നത് കാരണം പാദങ്ങളുടെയും കാലുകളുടെയും വീക്കം വര്‍ദ്ധിക്കുന്നു. ഇത് പാദങ്ങളിലും മുഖത്തും എല്ലാം നീര്‍വീക്കത്തിന് കാരണമാകുന്നുണ്ട്. ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാവുക, പേശിവലിവ്, വിരലുകളിലോ കാല്‍വിരലുകളിലോ മരവിപ്പ്, വിശപ്പില്ലായ്മ, വായില്‍ ലോഹ രുചി തോന്നുന്നത് എല്ലാം വൃക്കരോഗം പ്രവര്‍ത്തന ക്ഷമമല്ല എന്നതിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോവാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അല്‍പം ഗുരുതരമായ ലക്ഷണങ്ങള്‍

അല്‍പം ഗുരുതരമായ ലക്ഷണങ്ങള്‍

അഞ്ചാം ഘട്ടത്തിലാണ് നിങ്ങളുടെ കിഡ്‌നി രോഗം എന്നുണ്ടെങ്കില്‍ അത് തിരിച്ചറിയുന്നതിന് വേണ്ടി വളരെയധികം തലവേദനയോ ഉണ്ടാവുന്നുണ്ട്. മൂത്രം കുറവോ അല്ലെങ്കില്‍ മൂത്രം ഇല്ലാത്ത അവസ്ഥയിലേക്കോ എത്തുന്നുണ്ട്, ശ്വാസതടസ്സം, ഓക്കാനം, ഛര്‍ദ്ദി, ചര്‍മ്മത്തിന്റെ നിറം മാറ്റം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് ഏറ്റവും അപകടകരമായ ഘട്ടം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇതുപോലെയുള്ള അവസ്ഥകളില്‍ നാം അശ്രദ്ധ കാണിച്ചാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് എത്തുന്നുണ്ട്.

രോഗനിര്‍ണയം നടത്തുന്നത്

രോഗനിര്‍ണയം നടത്തുന്നത്

മുകളില്‍ പറഞ്ഞ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വൃക്കരോഗം കണ്ടെത്തുന്നതിന്, ഡോക്ടര്‍ നിങ്ങളോട് രക്തപരിശോധനയോ മൂത്രപരിശോധനയോ നടത്തുന്നതിന് പറയേണ്ടതാണ്. ഒരു രക്തപരിശോധന നടത്തുന്നതിലൂടെ അതില്‍ ക്രിയേറ്റിനിന്റെ അളവ് മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അമിതമാണെങ്കില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാക്കുന്നുണ്ട്. ഇത് കൂടാതെ വൃക്കകള്‍ തകരാറിലായാല്‍ മൂത്രത്തിലൂടെ കടന്നുപോകുന്ന പ്രോട്ടീനായ ആല്‍ബുമിന്‍ പരിശോധനയും നടത്തേണ്ടതാണ്.

കാരണങ്ങളും അപകട ഘടകങ്ങളും

കാരണങ്ങളും അപകട ഘടകങ്ങളും

പലതരത്തിലുള്ള പരിക്കുകളും രോഗങ്ങളും വൃക്ക തകരാറിന് കാരണമാകും. ചില അപകട ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട്. പലപ്പോഴും വൃക്കരോഗം പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പിന്നിലുള്ള ചില കാരണങ്ങളും ഉണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക തകരാറിന്റെ കുടുംബ ചരിത്രം, ഹൃദ്രോഗം എന്നിവയെല്ലാമാണ് ഇതിന് പിന്നിലെ ചെറിയ ചില പ്രധാന കാരണങ്ങള്‍.

സങ്കീര്‍ണതകള്‍

സങ്കീര്‍ണതകള്‍

എന്തൊക്കെയാണ് ഇതിന് പിന്നിലെ സങ്കീര്‍ണതകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍, അത് ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വൃക്ക തകരാറുകള്‍ ഉണ്ടാവുമ്പോള്‍ അത് മറ്റ് ഗുരുതര അവസ്ഥകളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അവയില്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിളര്‍ച്ച എന്നിവയെല്ലാം ഇതിന് പിന്നിലെ സങ്കീര്‍ണതകളില്‍ വരുന്നതാണ്.

ചികിത്സ എങ്ങനെ

ചികിത്സ എങ്ങനെ

വൃക്ക തകരാറിനുള്ള ചികിത്സ പലപ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡയാലിസിസ്. വൃക്കകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്നതിന് ഡയാലിസിസ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഡയാലിസിസ് ചെയ്യുന്നത് വൃക്കസംബന്ധമായ പ്രശ്‌നങ്ങളെ ഭേദമാക്കുന്നില്ല. എന്നാല്‍ അത് ഒരു വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്.

വൃക്ക മാറ്റിവയ്ക്കല്‍

വൃക്ക മാറ്റിവയ്ക്കല്‍

ഒരു വ്യക്തിയുടെ വൃക്കകളുടെ പ്രവര്‍ത്തനം 20% അല്ലെങ്കില്‍ അതില്‍ കുറവാണെങ്കില്‍, അവര്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്നുണ്ട്. ദാനം ചെയ്ത വൃക്കകള്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിന്നോ മരിച്ച ദാതാവില്‍ നിന്നോ സ്വീകരിക്കാവുന്നതാണ്. എന്നാല്‍ പുതിയ വൃക്ക സ്വീകരിച്ച ശേഷം, ശരീരം അതുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കിഡ്‌നി ട്രാന്‍സ്പ്ലാന്റ് പൊരുത്തപ്പെടുത്തല്‍ പ്രക്രിയ ദൈര്‍ഘ്യമേറിയതാണ്. ഇതിന് വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം അത്യാവശ്യമാണ് എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

മൂത്രത്തില്‍ ഈ മാറ്റമുണ്ടോ, കിഡ്‌നി രോഗം അടുത്ത്‌മൂത്രത്തില്‍ ഈ മാറ്റമുണ്ടോ, കിഡ്‌നി രോഗം അടുത്ത്‌

നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍

English summary

World Kidney Day : Kidney failure-Types, Symptoms, Causes And Treatment In Malayalam

World Kidney Day : Know Kidney failure-Types, Symptoms, Causes, And Treatment In Malayalam. Take a look.
Story first published: Thursday, March 10, 2022, 12:37 [IST]
X
Desktop Bottom Promotion