For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം 2022; ഉത്കണ്ഠയും പിരിമുറുക്കവും അകറ്റാന്‍ ഫലപ്രദമായ വഴികള്‍

|

ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി എല്ലാ വര്‍ഷവും മെയ് 17 ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദ്ദം എന്നാല്‍ ലളിതമായ ഭാഷയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തന്നെയാണ്. ലോകമെമ്പാടുമുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് രക്താതിമര്‍ദ്ദം.

Most read: വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍Most read: വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

പലപ്പോഴും, ഈ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ആളുകള്‍ക്ക് ഇതിനെക്കുറിച്ച് ഉള്ള അറിവില്ലായ്മയും തെറ്റിദ്ധാരണകളും കാരണമാണ്. ആഗോളതലത്തില്‍, ഒരു ബില്യണിലധികം ആളുകള്‍ നിലവില്‍ ഹൈപ്പര്‍ടെന്‍ഷനുമായി ജീവിക്കുന്നു. മോശം ആരോഗ്യപരിപാലനം, വ്യക്തിഗത ആരോഗ്യ അവബോധം, തെറ്റിദ്ധാരണകള്‍, താഴ്ന്ന ജീവിത നിലവാരം എന്നിവയെല്ലാം ഇതിലേക്ക് വഴിവയ്ക്കുന്നു. വൈദ്യസഹായവും മരുന്നുകളും കൂടാതെ, സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ നിങ്ങളുടെ ജീവിതത്തില്‍ പിന്തുടരാവുന്ന ചില നല്ല ശീലങ്ങള്‍ ഇതാ.

കൃത്യമായ ദിനചര്യ

കൃത്യമായ ദിനചര്യ

കൃത്യമായ ദിനചര്യ പാലിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ശരീരത്തോടുള്ള അച്ചടക്കം, മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യുന്ന ഒരു മാര്‍ഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിനചര്യ പാലിക്കുക എന്നത് അത്ര എളുപ്പമല്ലെങ്കിലും അതില്‍ കര്‍ശനമായിരിക്കുക. അത് സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും ഉറവിടങ്ങളെ ചെറുത്ത് അതിന്റെ അനന്തരഫലങ്ങളെ ഇല്ലാതാക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

നല്ല ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ പോഷകാഹാരം നിര്‍ബന്ധമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, വിത്തുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകളും നാരുകളും പോലുള്ള പോഷകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. പ്രോസസ് ചെയ്തതും അനാരോഗ്യകരവുമായ ഭക്ഷണം ഒഴിവാക്കുന്നത് സമ്മര്‍ദ്ദം തടയാന്‍ സഹായിക്കും.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടംMost read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് ഏറ്റവും പ്രധാനമാണ് വെള്ളം. ഹൃദയസംബന്ധമായ സങ്കീര്‍ണതകളുള്ള ഒരു വ്യക്തി ആവശ്യത്തിന് വെള്ളം കഴിക്കേണ്ടത് നിര്‍ബന്ധമാണ്. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ദിവസവും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളം ആവശ്യമാണ്. നിര്‍ജ്ജലീകരണം മനുഷ്യശരീരത്തില്‍ അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇത് സമ്മര്‍ദ്ദത്തിന് കൂടുതല്‍ വഴിവയ്ക്കുന്നു. പിന്നീട് ഇത് വഷളാവുകയും ശാരീരിക അസ്വസ്ഥതകളായി മാറുകയും ചെയ്യും.

Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

എല്ലാ സമ്മര്‍ദ്ദവും മോശമല്ല. മനുഷ്യശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് അല്‍പ്പം തിരക്കും ആശങ്കയും അനുഭവപ്പെടുന്നത് ശരിയാണെന്ന് കണക്കാക്കപ്പെടുന്നു. സമ്മര്‍ദ്ദത്തില്‍ നിങ്ങളുടെ ഹൃദയം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കാന്‍ സമ്മര്‍ദ്ദം ഉപയോഗിക്കുക. സമ്മര്‍ദ്ദത്തോടും ഉത്കണ്ഠയോടും നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് വളരെ സൂക്ഷ്മത പുലര്‍ത്തുക.

വ്യായാമം

വ്യായാമം

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമത്തിന് വളരെയേറെ പങ്കുണ്ട്. വ്യായാമം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തപ്രവാഹം പ്രോത്സാഹിപ്പിക്കുന്നു. ഇത് ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്‍പാദനവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. ദിവസവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ദിവസവും ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിനായി സമയം നീക്കിവയ്ക്കുക.

ഉറക്കം

ഉറക്കം

നിങ്ങളുടെ സമാധാനപരമായ ഉറക്കം തടസപ്പെടുത്തുന്ന ഒന്നാണ് ഉത്കണ്ഠ. ഉറക്കക്കുറവ് ഉത്കണ്ഠയെ കൂടുതല്‍ വഷളാക്കുന്നു. ഈ രണ്ട് അവസ്ഥകളും പരസ്പരം പോഷിപ്പിക്കുകയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. അതിനാല്‍, ഉത്കണ്ഠ ലക്ഷണങ്ങളെ മറികടക്കാന്‍ കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ നേരം നിങ്ങള്‍ ഉറങ്ങാന്‍ ശ്രമിക്കണം. നല്ല ഉറക്കം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളം നല്‍കുന്നു.

Most read:പ്രതിരോധശേഷിക്ക് ഉത്തമം മല്ലിയില ജ്യൂസ്; നേട്ടങ്ങള്‍ നിരവധിMost read:പ്രതിരോധശേഷിക്ക് ഉത്തമം മല്ലിയില ജ്യൂസ്; നേട്ടങ്ങള്‍ നിരവധി

മസാജ്

മസാജ്

ശരീരവേദന നിങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കും. അതിനാല്‍, അത്തരം സമ്മര്‍ദ്ദത്തില്‍ നിന്ന് ഉണ്ടാകുന്ന ഉത്കണ്ഠ ലക്ഷണങ്ങളെ മറികടക്കാന്‍ മസാജ് ചെയ്യുക. മസാജുകള്‍ നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുന്ന ഒന്നാണ്. നിങ്ങളുടെ ശരീരം വിശ്രമിക്കുമ്പോള്‍, നിങ്ങളുടെ മനസ്സും ശാന്തമാകും.

ഹെര്‍ബല്‍ ടീ കുടിക്കുക

ഹെര്‍ബല്‍ ടീ കുടിക്കുക

ചമോമൈല്‍, പെപ്പര്‍മിന്റ്, റോസ് ടീ തുടങ്ങിയ ഹെര്‍ബല്‍ ടീകള്‍ നിങ്ങളുടെ മനസ്സിനെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ഉത്കണ്ഠ ലക്ഷണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ അവ സഹായിക്കുന്നു. അത്തരം പാനീയങ്ങളുടെ വിചിത്രമായ രുചികള്‍ നിങ്ങളുടെ ശരീരത്തിലും മനസ്സിലും ശാന്തമായ പ്രഭാവം ചെലുത്തുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ ചായകളില്‍ ചിലത് കഫീന്‍ ഇല്ലാത്തവയാണ്. അതിനാല്‍, അവ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:പൈല്‍സ് രോഗികള്‍ക്ക് ആശ്വാസം പകരും ഈ ഭക്ഷണങ്ങള്‍Most read:പൈല്‍സ് രോഗികള്‍ക്ക് ആശ്വാസം പകരും ഈ ഭക്ഷണങ്ങള്‍

ഹോബികള്‍

ഹോബികള്‍

നിങ്ങള്‍ക്ക് ഒരു പുസ്തകം വായിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് വായിക്കുക. നിങ്ങള്‍ പെയിന്റിംഗ് ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വരയ്ക്കുക. നിങ്ങള്‍ക്ക് പുറത്തുപോകാനും നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുമാണ് താല്‍പ്പര്യമെങ്കില്‍ അത് ചെയ്യുക. നിങ്ങളുടെ ഹോബികള്‍ക്കായി സമയം നീക്കിവയ്ക്കുക. ഇത്തരം പ്രവര്‍ത്തികള്‍ നിങ്ങളുടെ മനസ്സിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് അകറ്റാന്‍ സഹായിക്കും, അതുവഴി ഉത്കണ്ഠ ലക്ഷണങ്ങള്‍ കുറയ്ക്കും.

English summary

World Hypertension Day 2022: Effective Ways to Keep Anxiety and Stress Away in Malayalam

Apart from medical assistance and medications, here are some of the practices you can follow in your life to keep stress and anxiety away. Take a look.
Story first published: Tuesday, May 17, 2022, 10:08 [IST]
X
Desktop Bottom Promotion