For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ കേടായാല്‍ വരും ഹെപ്പറ്റൈറ്റിസ് എ; അപകടം തടയാന്‍ കരുതല്‍

|

ശരീരത്തിലെ ഏററവും വലിയ ആന്തരിക അവയവമായ കരളിലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. കരളിന് നീര്‍വീക്കം ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഇത് സാധാരണയായി ഒരു വൈറല്‍ അണുബാധ മൂലമാണ് സംഭവിക്കുന്നത്. പക്ഷേ ഹെപ്പറ്റൈറ്റിസിന് മറ്റ് കാരണങ്ങളുമുണ്ട്. വൈറസ്, ബാക്ടീരിയ, മദ്യം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം കാരണമായി നിങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് വരാം. നിങ്ങളുടെ ശരീരം നിങ്ങളുടെ കരള്‍ ടിഷ്യുവിനെതിരെ ആന്റിബോഡികള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്.

Most read: രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്Most read: രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ഒരു വൈറസ് കരള്‍ രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നതിലൂടെയോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധിയുള്ളവരുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെയോ ആണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് (എച്ച്.എ.വി) പകരുന്നത്. മിക്കവാറും എല്ലാവരും ഈ രോഗത്തില്‍ നിന്ന് കരകയറുന്നുണ്ടെങ്കിലും പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. രോഗം വന്ന് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ രോഗം വരാതെ പ്രതിരോധിക്കുന്നതാണ് നല്ലതെന്ന് എല്ലായ്‌പ്പോഴും ഓര്‍മ്മിക്കുക. അതിനാല്‍ ഹെപ്പറ്റൈറ്റിസ് എ രോഗം പടരാതിരിക്കുന്നതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുക.

കരളിന്റെ പ്രവര്‍ത്തനം

കരളിന്റെ പ്രവര്‍ത്തനം

അടിവയറിന്റെ മുകളിലായി വലത് ഭാഗത്താണ് കരള്‍ സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ ശരീരത്തിലുടനീളം മെറ്റബോളിസത്തെ ക്രമപ്പെടുത്തുന്ന നിരവധി നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ കരള്‍ നിര്‍വ്വഹിക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്:

* ദഹനത്തിന് അത്യന്താപേക്ഷിതമായ പിത്തരസം ഉത്പാദനം

* നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്നു

* ബിലിറൂബിന്‍, കൊളസ്‌ട്രോള്‍, ഹോര്‍മോണുകള്‍, മരുന്നുകള്‍ എന്നിവസ്രവിക്കുന്നു

* കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കൃത്യമായി ഉപയോഗിക്കല്‍

* ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ പ്രത്യേക പ്രോട്ടീനുകളായ എന്‍സൈമുകളെ സജീവമാക്കല്‍

* ഗ്ലൈക്കോജന്‍ (പഞ്ചസാരയുടെ ഒരു രൂപം), ധാതുക്കള്‍, വിറ്റാമിനുകള്‍ (എ, ഡി, ഇ, കെ) എന്നിവ ശേഖരിക്കല്‍

* ആല്‍ബുമിന്‍ പോലുള്ള രക്ത പ്രോട്ടീനുകളുടെ സമന്വയം

ഹെപ്പറ്റൈറ്റിസ് പലതരം

ഹെപ്പറ്റൈറ്റിസ് പലതരം

നിങ്ങള്‍ക്ക് ഏത് തരം ഹെപ്പറ്റൈറ്റിസ് ഉണ്ട് എന്നതിനെ ആശ്രയിച്ച് ചികിത്സകള്‍ വ്യത്യാസപ്പെടുന്നു. രോഗപ്രതിരോധത്തിലൂടെയും ജീവിതശൈലി മുന്‍കരുതലുകളിലൂടെയും നിങ്ങള്‍ക്ക് ചിലതരം ഹെപ്പറ്റൈറ്റിസ് തടയാന്‍ കഴിയും. 5 തരം വൈറല്‍ ഹെപ്പറ്റൈറ്റിസ് ഉണ്ട്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അതിന് പേര് നല്‍കിയിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ എല്ലായ്‌പ്പോഴും നിശിതവും ഹ്രസ്വകാലം കൊണ്ട് മാറുന്നതുമായ ഒരു രോഗമാണ്. അതേസമയം ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ സ്ഥിരവും വിട്ടുമാറാത്തതും അല്‍പം അപകടകരവുമായ രോഗങ്ങളായി മാറുന്നവയാണ്. ഹെപ്പറ്റൈറ്റിസ് ഇ സാധാരണയായി ഗര്‍ഭിണികളില്‍ അപകടകരമാണ്.

Most read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനംMost read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

ഹെപ്പറ്റൈറ്റിസ് എ ലക്ഷണം

ഹെപ്പറ്റൈറ്റിസ് എ ലക്ഷണം

ഹെപ്പറ്റൈറ്റിസ് എ മിക്കപ്പോഴും ഇന്‍ഫ്ളുവന്‍സ പനിയുടെ ലക്ഷണങ്ങളോടു കൂടിയാണ് ആരംഭിക്കുന്നത്. ലക്ഷണങ്ങളില്‍ സാധാരണയായി പനി, വിറയല്‍, സന്ധിവേദന, ഉന്മേഷക്കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, വയര്‍ സ്തംഭിക്കുക, മൂത്രത്തിന് മഞ്ഞനിറം, അയഞ്ഞ മലം എന്നിവ ഉള്‍പ്പെടുന്നു.

രോഗം പകരുന്ന വിധം

രോഗം പകരുന്ന വിധം

ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ച വ്യക്തിയുടെ മലം, വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതുവഴിയാണ് രോഗം പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ രോഗം പകരാം. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ ശരിയായി ശുചിത്വം പാലിക്കാതെയിരുന്നാലും രോഗം പകരാം.

Most read:ഉറക്കം കിട്ടില്ല; രാത്രി ഒരിക്കലും കഴിക്കരുത് ഈ ഭക്ഷണങ്ങള്‍Most read:ഉറക്കം കിട്ടില്ല; രാത്രി ഒരിക്കലും കഴിക്കരുത് ഈ ഭക്ഷണങ്ങള്‍

ഹെപ്പറ്റൈറ്റിസ് എ തടയാന്‍

ഹെപ്പറ്റൈറ്റിസ് എ തടയാന്‍

വാക്‌സിനേഷന്‍ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ വൈറസ് ബാധ തടയാന്‍ കഴിയും. ഇത് സാധാരണയായി രണ്ട് ഡോസുകളായി നല്‍കുന്നു. ഒരു പ്രാരംഭ വാക്‌സിനേഷന്‍, തുടര്‍ന്ന് ആറുമാസത്തിനുശേഷം ഒരു ബൂസ്റ്റര്‍ ഷോട്ട്. 1 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളും ഇത് സ്വീകരിക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് സാധ്യത കൂടുതലുള്ള ആളുകളും വാക്‌സിന്‍ എടുക്കണം. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍, വിട്ടുമാറാത്ത കരള്‍ രോഗമുള്ളവര്‍, നിയമവിരുദ്ധമായ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, സ്വവര്‍ഗരതിക്കാരായ പുരുഷന്‍മാര്‍ എന്നിവരില്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്.

നല്ല ശുചിത്വം

നല്ല ശുചിത്വം

നിങ്ങള്‍ നല്ല ശുചിത്വം പാലിക്കുകയും കൈകള്‍ നന്നായി കഴുകുകയും വേണം. പ്രത്യേകിച്ചും ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷമോ ഡയപ്പര്‍ മാറ്റുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ നന്നായി കഴുകുക.

Most read:കാന്‍സറിനെ വളരാന്‍ വിടില്ല; അതിനുമുമ്പേ തടയും ഈ ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍Most read:കാന്‍സറിനെ വളരാന്‍ വിടില്ല; അതിനുമുമ്പേ തടയും ഈ ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍

ഭക്ഷണം

ഭക്ഷണം

പാല്‍ ഉല്‍പന്നങ്ങള്‍ അല്ലെങ്കില്‍ അസംസ്‌കൃതമോ വേവിച്ചതോ ആയ മാംസം, അശുദ്ധമായ മത്സ്യം പോലുള്ള ഭക്ഷണവും വെള്ളവും ഒഴിവാക്കേണ്ടതും പ്രധാനമാണ്. തിളപ്പിച്ച ചൂടു വെള്ളം കുടിക്കുന്നതും നല്ലതാണ്. പരിസരങ്ങളിലെ മലിനജലം ശരിയായി പുറന്തള്ളുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് എ യുടെ വ്യാപനം കുറയ്ക്കാന്‍ കഴിയും.

പ്രതിരോധ കുത്തിവയ്പ്

പ്രതിരോധ കുത്തിവയ്പ്

ഹെപ്പറ്റൈറ്റിസ് എ സാധാരണയുള്ള പ്രദേശങ്ങളില്‍ നിങ്ങള്‍ യാത്ര ചെയ്യുകയോ ജോലി ചെയ്യുകയോ ആണെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്. ഇത്തരം പ്രദേശങ്ങളില്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മെക്‌സിക്കോ, മധ്യ, തെക്കേ അമേരിക്ക, ഏഷ്യ എന്നിവ ഉള്‍പ്പെടുന്നു.

Most read:ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴംMost read:ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴം

English summary

World Hepatitis Day: Steps You Can Take To Prevent Hepatitis A in Malayalam

We discuss the step you must take to prevent yourself from catching the hepatitis A infection. Take a look.
X
Desktop Bottom Promotion