For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷ

|

ഓരോ വര്‍ഷവും ലോകത്ത് 18.6 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്ന മുന്‍നിര രോഗങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം. കാര്‍ഡിയോവാസ്‌കുലര്‍ ഡീസീസ് അഥവാ ഹൃദ്രോഗങ്ങള്‍ എന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രശനമായുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളാണ്. ഹൃദ്രോഗം മൂലം മരിക്കുന്ന 80% ത്തിലധികം ആളുകള്‍ക്കും ഹൃദയാഘാതം അനുഭവിക്കുന്നു. കാര്‍ഡിയോവാസ്‌കുലര്‍ രോഗമുള്ള മൂന്നിലൊന്ന് ആളുകളും അകാലത്തില്‍ തന്നെ മരിക്കുന്നു.

Most read: കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാംMost read: കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാം

ഹൃദ്രോഗങ്ങള്‍ തടയുന്നതിനും സമയബന്ധിതമായി തിരിച്ചറിയുന്നതിനുമുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ന് ലോക ഹൃദയദിനം ആചരിക്കുന്നു. ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത്, ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറിയേക്കാം. എന്നിരുന്നാലും, ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒരു വ്യക്തി അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ലേഖനത്തില്‍ വ്യത്യസ്ത തരം ഹൃദ്രോഗങ്ങളും അവയുടെ ലക്ഷണങ്ങളും നിങ്ങള്‍ക്ക് വായിച്ചറിയാം.

ഹൃദ്രോഗത്തിന്റെ തരങ്ങള്‍

ഹൃദ്രോഗത്തിന്റെ തരങ്ങള്‍

* രക്തക്കുഴല്‍ തകരാറ്, കൊറോണറി ആര്‍ട്ടറി ഡിസീസ് പോലെ

* അസാധാരണമായ ഹൃദയമിടിപ്പ് (അരിത്മിയ)

* ജനനസമയത്തെ ഹൃദ്രോഗം

* ഹൃദയ വാല്‍വ് തകരാറ്

* ഹൃദയ പേശി തകരാറ്

* ഹൃദയ അണുബാധ

ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍

ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍

ഈ വ്യത്യസ്ത തരം ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം:

രക്തക്കുഴല്‍ തകരാറ്, നെഞ്ചില്‍ വേദന, മര്‍ദ്ദം, സമ്മര്‍ദ്ദം അല്ലെങ്കില്‍ അസ്വസ്ഥത, കൈകളിലോ കാലുകളിലോ വേദന, ബലഹീനത, തണുപ്പ് അല്ലെങ്കില്‍ മരവിപ്പ് അനുഭവപ്പെടല്‍, ശ്വാസം മുട്ടല്‍, കഴുത്ത്, താടിയെല്ല്, തൊണ്ട, അടിവയറ്റിലോ പുറകിലോ വേദന എന്നിവ ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങളായി കണക്കാക്കാം. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ ഇടയ്ക്കിടെ അനുഭവിക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് വിശദമായ പരിശോധന നടത്തുക.

Most read:കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്Most read:കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്

അരിത്മിയ

അരിത്മിയ

ഒരാളുടെ ഹൃദയം വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ അല്ലെങ്കില്‍ ക്രമരഹിതമായ താളത്തില്‍ സ്പന്ദിക്കുന്നതോ ആയ അവസ്ഥയാണ് അരിത്മിയ. ചുരുക്കി പറഞ്ഞാല്‍ ഹൃദയസ്പന്ദനങ്ങളില്‍ വ്യതിയാനം വരുന്ന അവസ്ഥയാണ് അരിത്മിയ. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളുടെ ഒരു സൂചനയായി ഇതിനെ കാണാം. ചിലപ്പോള്‍ ഈ ഹൃദയമിടിപ്പ് വളരെ തീവ്രമായാല്‍ അവര്‍ക്ക് ഹൃദയാഘാതം വരെ സംഭവിക്കാം. മറ്റ് ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും 'അരിത്മിയ' സംഭവിക്കാം. സമ്മര്‍ദ്ദം, ഉത്കണ്ഠ അല്ലെങ്കില്‍ പരിഭ്രാന്തി, നിര്‍ജ്ജലീകരണം, കുറഞ്ഞ പൊട്ടാസ്യം ഉപഭോഗം, രക്തത്തിലെ കുറഞ്ഞ പഞ്ചസാര, കഫീന്‍, ചോക്ലേറ്റ് അല്ലെങ്കില്‍ മദ്യം എന്നിവയുടെ ഉയര്‍ന്ന ഉപഭോഗം, സ്ഥിരമായ പനി എന്നിവ കാരണമായും അരിത്മിയ സംഭവിക്കാം.

അരിത്മിയ ലക്ഷണങ്ങള്‍

അരിത്മിയ ലക്ഷണങ്ങള്‍

* നെഞ്ചില്‍ അലയടിക്കുന്ന ശബ്ദം

* വേഗത്തിലുള്ള ഹൃദയമിടിപ്പ് (ടക്കികാര്‍ഡിയ)

* മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് (ബ്രാഡികാര്‍ഡിയ)

* നെഞ്ചില്‍ വേദനയോ അസ്വസ്ഥതയോ

* ശ്വാസം മുട്ടല്‍

* തലകറക്കം തോന്നല്‍

* ബോധക്ഷയം

Most read:കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്Most read:കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്

ഹൃദയ വൈകല്യങ്ങള്‍

ഹൃദയ വൈകല്യങ്ങള്‍

ഹൃദയത്തിന്റെ ഘടനയിലെ ഒരു പ്രശ്‌നമാണിത്. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളാണ് കണ്‍ജനിറ്റല്‍ ഹാര്‍ട്ട് ഡിഫക്ട്. ഹൃദയത്തിന്റെ ധമനികള്‍, ഹൃദയത്തിന്റെ വാല്‍വുകള്‍, ഹൃദയത്തിന് സമീപമുള്ള ധമനികളും സിരകളും എന്നിവയുള്‍പ്പെടെ തകരാറിലായേക്കാം. ഹൃദയത്തിലൂടെയുള്ള സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്താന്‍ ഇവയ്ക്ക് കഴിയും. രക്തയോട്ടം മന്ദഗതിയിലാകാം, തെറ്റായ ദിശയിലേക്കോ തെറ്റായ സ്ഥലത്തേക്കോ രക്തം ഒഴുകിയേക്കാം. ചിലപ്പോള്‍ ആവശ്യമുള്ളിടത്ത് രക്തം എത്താതെയും വരാം. ചര്‍മ്മത്തിന്റെ നിറം ഇളം അല്ലെങ്കില്‍ നീല ആകുന്നത്(സയനോസിസ്), അടിവയറ്റിലോ കാലുകളിലോ കണ്ണുകള്‍ക്ക് ചുറ്റുമോ വീര്‍ക്കുന്നത്, ഭക്ഷണം നല്‍കുമ്പോള്‍ ശിശുക്കളില്‍ ശ്വാസം മുട്ടല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളായയി കണക്കാക്കാം.

ഹൃദയ പേശി രോഗം (കാര്‍ഡിയോമയോപ്പതി)

ഹൃദയ പേശി രോഗം (കാര്‍ഡിയോമയോപ്പതി)

നിങ്ങളുടെ ഹൃദയപേശികളെ ബാധിക്കുന്ന അവസ്ഥകളെയാണ് കാര്‍ഡിയോമിയോപ്പതി എന്ന് പറയുന്നത്. നിങ്ങള്‍ക്ക് കാര്‍ഡിയോമിയോപ്പതി ഉണ്ടെങ്കില്‍, നിങ്ങളുടെ ഹൃദയത്തിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ കഴിയില്ല. തത്ഫലമായി, നിങ്ങള്‍ക്ക് ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കില്‍ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടാം. ചികിത്സിക്കാതിരുന്നാല്‍ കാര്‍ഡിയോമിയോപ്പതി കാലക്രമേണ കൂടുതല്‍ വഷളാകും. എന്നാല്‍ നേരത്തേ കണ്ടറിഞ്ഞ് ചികിത്സിച്ചാല്‍ രോഗം തടഞ്ഞുനിര്‍ത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. കാര്‍ഡിയോമിയോപ്പതി ഉള്ള ചില ആളുകള്‍ക്ക് ഹൃദയം മാറ്റിവയ്ക്കലാണ് അവസാനത്തെ വഴി.

Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍

കാര്‍ഡിയോമയോപ്പതി ലക്ഷണങ്ങള്‍

കാര്‍ഡിയോമയോപ്പതി ലക്ഷണങ്ങള്‍

വിശ്രമിക്കുമ്പോഴോ ജോലിചെയ്യുമ്പോഴോ ശ്വാസംമുട്ടല്‍ അനുഭവപ്പെടല്‍, ക്ഷീണം, കാലുകളിലും പാദങ്ങളിലും വീക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, അതിവേഗം അല്ലെങ്കില്‍ മന്ദഗതിയില്‍ ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം എന്നിവ കാര്‍ഡിയോമയോപ്പതിയുടെ ലക്ഷണങ്ങളായി കണക്കാക്കാം.

ഹൃദയ അണുബാധ മൂലമുണ്ടാകുന്ന രോഗം (എന്‍ഡോകാര്‍ഡിറ്റിസ്)

ഹൃദയ അണുബാധ മൂലമുണ്ടാകുന്ന രോഗം (എന്‍ഡോകാര്‍ഡിറ്റിസ്)

നിങ്ങളുടെ ഹൃദയ അറകളുടെയും വാല്‍വുകളുടെയും (എന്‍ഡോകാര്‍ഡിയം) ആന്തരിക പാളിക്ക് ഭീഷണിയായ ഒരുതരം വീക്കമാണ് എന്‍ഡോകാര്‍ഡിറ്റിസ്. എന്‍ഡോകാര്‍ഡിറ്റിസ് സാധാരണയായി ഒരു അണുബാധ മൂലമാണ് ഉണ്ടാകുന്നത്. വായ പോലുള്ള നിങ്ങളുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്നുള്ള ബാക്ടീരിയ, ഫംഗസ് അല്ലെങ്കില്‍ മറ്റ് രോഗാണുക്കള്‍ എന്നിവ നിങ്ങളുടെ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും നിങ്ങളുടെ ഹൃദയത്തിലെ തകരാറിലായ പ്രദേശങ്ങളിലെത്തുകയും ചെയ്യുന്നു. ഇത് വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍, എന്‍ഡോകാര്‍ഡിറ്റിസ് നിങ്ങളുടെ ഹൃദയ വാല്‍വുകള്‍ക്ക് കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യും.

എന്‍ഡോകാര്‍ഡിറ്റിസ് ലക്ഷണങ്ങള്‍

എന്‍ഡോകാര്‍ഡിറ്റിസ് ലക്ഷണങ്ങള്‍

പനി, ക്ഷീണം അല്ലെങ്കില്‍ ബലഹീനത, അടിവയറ്റിലോ കാലുകളിലോ വീക്കം, ശ്വാസം മുട്ടല്‍, ഹൃദയമിടിപ്പിലെ മാറ്റങ്ങള്‍, വരണ്ട ചുമ അല്ലെങ്കില്‍ തുടര്‍ച്ചയായ ചുമ, ചര്‍മ്മത്തില്‍ അസാധാരണമായ പാടുകള്‍ അല്ലെങ്കില്‍ ചുണങ്ങ് എന്നിവ എന്റോകാര്‍ഡിറ്റിസ് ലക്ഷണമായി കണക്കാക്കാം.

Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്

ഹൃദയ വാല്‍വ് പ്രശ്‌നങ്ങള്‍ (വാല്‍വുലാര്‍ ഹൃദ്രോഗം)

ഹൃദയ വാല്‍വ് പ്രശ്‌നങ്ങള്‍ (വാല്‍വുലാര്‍ ഹൃദ്രോഗം)

ഹൃദയ വാല്‍വ് രോഗത്തില്‍, നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ വാല്‍വുകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരും. നിങ്ങളുടെ ഹൃദയത്തിന് നാല് വാല്‍വുകളുണ്ട്, അത് രക്തം ശരിയായ ദിശയിലേക്ക് ഒഴുക്കാന്‍ സഹായിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഒന്നോ അതിലധികമോ വാല്‍വുകള്‍ ശരിയായി തുറക്കുകയോ അടയ്ക്കുകയോ ചെയ്യാതെവരാം. ഇത് നിങ്ങളുടെ ഹൃദയത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്താന്‍ ഇടയാക്കും. ഹൃദയ വാല്‍വ് തകരാറിലായാല്‍ അത് നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസം മുട്ടല്‍, ക്ഷീണം, കണങ്കാലിലോ കാലുകളിലോ വീക്കം, നെഞ്ചില്‍ വേദന, ബോധക്ഷയം എന്നിവ ഇതിന്റെ ലക്ഷണമായി കണക്കാക്കാം. നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ബോധക്ഷയം എന്നിവ നിങ്ങള്‍ക്ക് ഇടയ്ക്കിടെ വരുന്നുവെങ്കില്‍ ഹൃദയത്തിന്റെ തകരാറാണോ എന്ന് സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധനകള്‍ നടത്തുക.

English summary

World Heart Day 2021: Different Types of Heart Diseases And Their Warning Signs in Malayalam

Check out the different types of heart diseases and early symptoms of these different types of heart diseases.
Story first published: Wednesday, September 29, 2021, 11:44 [IST]
X
Desktop Bottom Promotion