For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണ സാധ്യത ഏറ്റവും കൂടിയ രോഗം; അവഗണിക്കരുത് ഈ പ്രധാന ലക്ഷണം

|

പുകവലിയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആകെയുള്ള പോംവഴി പുകവലി ഉപേക്ഷിക്കുക എന്നുള്ളത് തന്നെയാണ്. എന്നാല്‍ പുകവലിക്കുന്നവരില്‍ മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗമുണ്ട്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, സാധാരണയായി സിഒപിഡി എന്നറിയപ്പെടുന്നു, ഇത് ശ്വാസകോശരോഗങ്ങളുടെ ഒരു കൂട്ടത്തെയാണ് പറയുന്നത്. ഈ രോഗങ്ങളില്‍ ഏറ്റവും സാധാരണമായത് എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവയാണ്. COPD ഉള്ള പലര്‍ക്കും ഈ രണ്ട് അവസ്ഥകളും ഉണ്ട്. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം.

പുകവലിക്കാരെ കാത്തിരിക്കുന്ന മാരക രോഗംപുകവലിക്കാരെ കാത്തിരിക്കുന്ന മാരക രോഗം

എംഫിസെമ നിങ്ങളുടെ ശ്വാസകോശത്തിലെ വായു സഞ്ചികളെ സാവധാനം നശിപ്പിക്കുന്നു, ഇത് പുറത്തേക്കുള്ള വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ബ്രോങ്കൈറ്റിസ് ബ്രോങ്കിയല്‍ ട്യൂബുകളുടെ വീക്കം, സങ്കോചം എന്നിവയ്ക്ക് കാരണമാകുന്നു, ഇത് കഫത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രോഗമുള്ള പലര്‍ക്കും രോഗം ഉണ്ടെന്നത് പലപ്പോഴും അറിയാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം. ഇത് ചികിത്സിച്ചില്ലെങ്കില്‍, സിഒപിഡി രോഗത്തിന്റെ വേഗത്തിലുള്ള പുരോഗതിക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഷളാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും ഈ അവസ്ഥ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

COPD യുടെ ലക്ഷണങ്ങള്‍?

COPD യുടെ ലക്ഷണങ്ങള്‍?

COPD ശ്വസനത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നുള്ളതാണ് ആദ്യം അറിയേണ്ട കാര്യം. ഇടവിട്ടുള്ള ചുമയും ശ്വാസതടസ്സവും തുടങ്ങി ആദ്യമൊക്കെ രോഗലക്ഷണങ്ങള്‍ സൗമ്യമായിരിക്കാം. എന്നാല്‍ രോഗം തീവ്രമാകുമ്പോള്‍ ശ്വസിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലേക്ക് രോഗലക്ഷണങ്ങള്‍ എത്തുന്നു. നിങ്ങള്‍ക്ക് നെഞ്ചില്‍ ശ്വാസംമുട്ടലും കുറുകലും അനുഭവപ്പെടാം അല്ലെങ്കില്‍ അധിക കഫം ഉല്‍പ്പാദിപ്പിക്കാം. സിഒപിഡി ഉള്ള ചില ആളുകള്‍ക്ക് തീവ്രമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആദ്യകാല ലക്ഷണങ്ങള്‍

ആദ്യകാല ലക്ഷണങ്ങള്‍

ആദ്യം, COPD യുടെ ലക്ഷണങ്ങള്‍ വളരെ സാധാരണമായിരിക്കും. പലപ്പോഴും ഒരു സാധാരണ ജലദോഷമാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന ശ്വാസം മുട്ടല്‍, പ്രത്യേകിച്ച് വ്യായാമത്തിന് ശേഷം ഉണ്ടാവുന്ന ശ്വാസം മുട്ടല്‍, മൃദുവായ എന്നാല്‍ ആവര്‍ത്തിച്ചുള്ള ചുമ പലപ്പോഴും നിങ്ങളുടെ തൊണ്ടയിലുണ്ടാവുന്ന അസ്വസ്ഥത, ആക്റ്റിവിറ്റീസ് കുറക്കുന്നത് എല്ലാം ഇത്തരത്തിലുള്ള ആദ്യ കാല ലക്ഷണങ്ങളില്‍ പെടുന്നതാണ്. എന്നാല്‍ ഇത് പിന്നീട് ഗുരുതരമായേക്കാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തന്നെ അവഗണിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

അടിയന്തര ചികിത്സ അത്യാവശ്യമുള്ള ഘട്ടങ്ങള്‍

അടിയന്തര ചികിത്സ അത്യാവശ്യമുള്ള ഘട്ടങ്ങള്‍

നിങ്ങളില്‍ അടിയന്തര ചികിത്സ അത്യാവശ്യമുള്ള ഘട്ടങ്ങള്‍ ഏതൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ഇത്തരം ഘട്ടങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുന്നത്. നിങ്ങള്‍ക്ക് നീലകലര്‍ന്നതോ ചാരനിറത്തിലുള്ളതോ ആയ നഖങ്ങളോ ചുണ്ടുകളോ ഉണ്ടാവുക. കാരണം ഇത് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ നിങ്ങള്‍ക്ക് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് അല്ലെങ്കില്‍ സംസാരിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ആശയക്കുഴപ്പം, തളര്‍ച്ച അനുഭവപ്പെടുന്നത്, നിങ്ങളുടെ ഹൃദയം മിടിക്കുന്നത് കൂടുതലാവുന്നത് എല്ലാം ഇത്തരത്തില്‍ അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളാണ്.

എന്താണ് COPD-ക്ക് കാരണമാകുന്നത്?

എന്താണ് COPD-ക്ക് കാരണമാകുന്നത്?

COPD ഉള്ള മിക്ക ആളുകളും കുറഞ്ഞത് 40 വയസ്സെങ്കിലും പ്രായമുള്ളവരായിരിക്കും. എന്നാല്‍ അത് മാത്രമല്ല പുകവലിയുടെ ചരിത്രമുള്ളവരുമാണെങ്കില്‍ ഇത് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു എന്നുള്ളതാണ് സത്യം. നിങ്ങള്‍ കൂടുതല്‍ നേരം പുകവലിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍, COPD യുടെ അപകടസാധ്യത കൂടുതലാണ്. സിഗരറ്റ് പുക കൂടാതെ, സിഗാര്‍ പുക, പൈപ്പ് പുക, സെക്കന്‍ഡ് ഹാന്‍ഡ് പുക എന്നിവ സിഒപിഡിക്ക് കാരണമാകും. നിങ്ങള്‍ക്ക് ആസ്ത്മയും പുകവലിയും ഉണ്ടെങ്കില്‍ സിഒപിഡിയുടെ സാധ്യത ഇതിലും കൂടുതലാണ്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ജോലിസ്ഥലത്ത് രാസവസ്തുക്കളും പുകയും നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് COPD പെട്ടെന്ന് കൂടുന്നതിനുള്ള കാരണമായി മാറുന്നു. വായു മലിനീകരണത്തില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതും പൊടി ശ്വസിക്കുന്നതും സിഒപിഡിക്ക് കാരണമാകും. COPD ക്ക് പലപ്പോഴും ഒരു ജനിതക കാരണം കൂടി ഉണ്ട് എന്ന് നമുക്ക് പറയാവുന്നതാണ്. ഏകദേശം 5 ശതമാനം വരെ COPD ഉള്ള ആളുകള്‍ക്ക് ആല്‍ഫ-1-ആന്റിട്രിപ്‌സിന്‍ എന്ന പ്രോട്ടീന്റെ കുറവുണ്ട്. ഈ കുറവ് ശ്വാസകോശത്തെ മോശമാക്കുകയും കരളിനെ ബാധിക്കുകയും ചെയ്യും. മറ്റ് അനുബന്ധ ജനിതക ഘടകങ്ങളും ഇതിലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

COPD രോഗനിര്‍ണയം

COPD രോഗനിര്‍ണയം

സിഒപിഡി ഒരൊറ്റ ടെസ്റ്റില്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. രോഗലക്ഷണങ്ങള്‍, ശാരീരിക പരിശോധന, ഡയഗ്‌നോസ്റ്റിക് പരിശോധന ഫലങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് രോഗനിര്‍ണയം. നിങ്ങള്‍ ഡോക്ടറെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങളുടെ എല്ലാ ലക്ഷണങ്ങളും പരാമര്‍ശിക്കുന്നത് ഉറപ്പാക്കുക. ഇനിപ്പറയുന്നവയാണെങ്കില്‍ നിങ്ങളുടെ ഡോക്ടറോട് പറയാന്‍ മടിക്കേണ്ടതില്ല. നിങ്ങള്‍ ഒരു പുകവലിക്കാരനാണ് അല്ലെങ്കില്‍ മുമ്പ് പുകവലിച്ചിട്ടുണ്ട്. ധാരാളം പുകവലിയുള്ള ആളാണെങ്കില്‍ അത് പറയണം, നിങ്ങള്‍ക്ക് COPD യുടെ ഒരു കുടുംബ ചരിത്രമുണ്ടെങ്കില്‍ അതും, നിങ്ങള്‍ക്ക് ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളോ ഉണ്ടെങ്കില്‍ അതെല്ലാം ഡോക്ടറോട് പറയേണ്ടതാണ്.

COPD യ്ക്കുള്ള ചികിത്സ

COPD യ്ക്കുള്ള ചികിത്സ

ചികിത്സയ്ക്ക് രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാനും സങ്കീര്‍ണതകള്‍ തടയാനും സാധാരണയായി രോഗത്തിന്റെ പുരോഗതിയെ കുറക്കുന്നതിനും സാധിക്കുന്നുണ്ട്. ഇതില്‍ ആദ്യം ചെയ്യേണ്ടത് ഓക്‌സിജന്‍ തെറാപ്പിയാണ്.

ഓക്‌സിജന്റെ അളവ് വളരെ കുറവാണ് എങ്കില്‍ നന്നായി ശ്വസിക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു മാസ്‌ക് അല്ലെങ്കില്‍ നാസല്‍ ക്യാനുല വഴി സപ്ലിമെന്റല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്ന നടപടിയാണ് ഇത്. ഇത് കൂടാതെ വരുന്ന വഴിയാണ് ശസ്ത്രക്രിയ.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ഗുരുതരമായ സിഒപിഡിയ്ക്കോ മറ്റ് ചികിത്സകള്‍ പരാജയപ്പെടുമ്പോഴോ ശസ്ത്രക്രിയയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഗുരുതരമായ എംഫിസെമ ഉണ്ടാകുമ്പോള്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു തരം ശസ്ത്രക്രിയയെ ബുള്ളക്ടമി എന്ന് വിളിക്കുന്നു. ശസ്ത്രക്രിയ ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമാണ്. ഇത് കൂടാതെ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ഇത്തരത്തില്‍ ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ജീവിതശൈലി മാറ്റങ്ങള്‍

ജീവിതശൈലി മാറ്റങ്ങള്‍

ചില ജീവിതശൈലി മാറ്റങ്ങള്‍ നിങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനോ ആശ്വാസം നല്‍കാനോ സഹായിച്ചേക്കാം. നിങ്ങള്‍ പുകവലിക്കുകയാണെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ സംസാരിക്കുക. നിങ്ങള്‍ക്ക് എത്രത്തോളം വ്യായാമം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും അതിന്റെ അപകടത്തെ കുറക്കുന്നതിനും സാധിക്കുന്നുണ്ട്.

English summary

World COPD Day; Chronic Obstructive Pulmonary Disease Causes, Symptoms, Stages And Treatment In Malayalam

World COPD Day 2021: Know Chronic Obstructive Pulmonary Disease Causes, Symptoms, Stages And Treatment In Malayalam.
Story first published: Wednesday, November 17, 2021, 17:59 [IST]
X
Desktop Bottom Promotion