Just In
- 3 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 13 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 15 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
- 16 hrs ago
രാഹുവും ശുക്രനും ഒരേ രാശിയില്‍; ഈ 3 രാശിക്ക് ഭാഗ്യകാലം
Don't Miss
- News
അമേരിക്കയിലെ സ്കൂളില്‍ 18 കാരന്റെ വെടിവെപ്പ്; 18 വിദ്യാര്‍ത്ഥികളടക്കം 21 പേര് കൊല്ലപ്പെട്ടു
- Movies
മട്ടാഞ്ചേരി മൊയ്തുവിന്റെ ഉമ്മയായി പൂര്‍ണിമ, തുറമുഖത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
- Sports
IPL 2022: ശൊ സിക്സായല്ലോ, തിരിഞ്ഞുനോക്കിയപ്പോള്‍ ക്യാച്ച്! അമ്പരന്ന് മക്കോയ്
- Technology
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- Travel
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
- Automobiles
നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto
തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടം
പ്രകൃതി നമുക്കായി നല്കിയ ഒരു അത്ഭുത പാനീയമാണ് തേങ്ങാ വെള്ളം. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നായ ഇത് ശരീരത്തില്‍ പെട്ടെന്ന് ഊര്‍ജ്ജം നിറക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്ത എന്‍സൈമുകളും പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ഏവര്‍ക്കും കുടിക്കാവുന്ന ഒരു സൂപ്പര്‍ ഡ്രിങ്കാണ് ഇത്. ദിവസത്തില്‍ ഏത് നേരം വേണമെങ്കിലും ശുദ്ധമായ തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും, കൃത്യസമയത്ത് ഇത് കുടിക്കുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാക്കും.
Most
read:
തെങ്ങ്
എന്ന
കല്പവൃക്ഷം;
ഇന്ന്
ലോക
നാളികേര
ദിനം
പകലും രാത്രിയിലും ഒരുപോലെ നിങ്ങള്‍ക്ക് ഇത് കുടിക്കാം, പക്ഷേ ചില പ്രത്യേക സമയങ്ങളില്‍ തേങ്ങാവെള്ളം കുടിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ നല്‍കും. തേങ്ങാവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളും അതിന്റെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തേങ്ങാവെള്ളം ഏത് സമയത്ത് കുടിക്കണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും തേങ്ങാവെള്ളം കുടിക്കാം. ഇതില്‍ കുറഞ്ഞ കലോറി മാത്രമേയുള്ളൂ. ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് രാസവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജൈവ-സജീവ എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവസത്തില്‍ 3-4 തവണയെങ്കിലും തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ തടി കുറക്കാന്‍ സഹായിക്കും.

എനര്‍ജി ഡ്രിങ്ക്
സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്ക് ഒരു പ്രകൃതിദത്ത ബദലാണ് തേങ്ങാവെള്ളം. വ്യായാമ സമയത്തും ശേഷവും ഇലക്ട്രോലൈറ്റ് ബാലന്‍സ് പുനസ്ഥാപിക്കുന്നതിനുള്ള മികച്ച പാനീയമാണ് ഇത്. ഫ്രഷ് ആയിരിക്കാന്‍ ഏതെങ്കിലും വിനോദത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പും ശേഷവും നിങ്ങള്‍ക്ക് തേങ്ങാവെള്ളം കുടിക്കാം. ഏത് സ്പോര്‍ട്സ് ഡ്രിങ്കുകളേക്കാളും മികച്ചതാണ് പൊട്ടാസ്യം നല്ലതോതില്‍ അടങ്ങിയിരിക്കുന്ന തേങ്ങാവെള്ളം.
Most
read:ഈ
മൂന്ന്
വിധത്തില്‍
ജീരകം
കഴിച്ചാല്‍
ഏത്
തടിയും
കുറയും

ദഹനം സുഗമമാക്കുന്നു
ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യവും നാരുകളുടെ ഉയര്‍ന്ന സാന്ദ്രതയും കാരണം, തേങ്ങാവെള്ളം നിങ്ങളുടെ ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അസിഡിറ്റി ഉണ്ടെങ്കിലോ വയറില്‍ ഗ്യാസ് നിറയുന്നുണ്ടെങ്കിലോ ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് സുഖം നല്‍കും.

ജലാംശം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ തേങ്ങാവെള്ളം സഹായിക്കുന്നു. ഉന്മേഷദായകമായ ഈ പാനീയത്തില്‍ ചെറിയ അളവില്‍ മധുരവുമുണ്ട്. ശരീരത്തെ ജലാംശം നിലനിര്‍ത്താന്‍ ഇതിലെ ഇലക്ട്രോലൈറ്റ് ഘടനയും സഹായിക്കുന്നു.
Most
read:ഒരിക്കല്‍
ഹൃദയാഘാതം
വന്നാല്‍
ഈ
ഭക്ഷണങ്ങള്‍
പിന്നെ
തൊടരുത്

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
തേങ്ങാവെള്ളത്തിലെ വിറ്റാമിന്‍ സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം കാരണം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പാനീയമാണ് ഇത്. ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

രാവിലെ വെറും വയറ്റില്‍ കുടിക്കുക
രാവിലെ വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. തേങ്ങാവെള്ളത്തില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ മെറ്റബോളിസം ആരംഭിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിര്‍ജലീകരണത്തിനും മലബന്ധത്തിനും എതിരെ പോരാടാന്‍ ഗര്‍ഭിണികളോട് തേങ്ങാവെള്ളം കുടിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. ഗര്‍ഭാവസ്ഥയുടെ സാധാരണ ലക്ഷണങ്ങളായ മോണിംഗ് സിക്ക്നസ്, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
Most
read:ഒരിക്കല്‍
ഹൃദയാഘാതം
വന്നാല്‍
ഈ
ഭക്ഷണങ്ങള്‍
പിന്നെ
തൊടരുത്

വ്യായാമത്തിന് മുമ്പോ ശേഷമോ
വ്യായാമത്തിനിടെ നിങ്ങളുടെ ശരീരത്തിന് തണുപ്പു നല്‍കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത സ്പോര്‍ട്സ് ഡ്രിങ്കാണ് തേങ്ങാ വെള്ളം. വ്യായാമത്തിന് ശേഷം, ശരീരത്തിന് നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകള്‍ പുരരുത്പാദിപ്പിക്കാന് തേങ്ങാവെള്ളം സഹായിക്കുന്നു. തേങ്ങാവെള്ളം കുടിക്കുന്നത് ക്ഷീണത്തെ ചെറുക്കാന്‍ സഹായിക്കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

ഭക്ഷണത്തിന് മുമ്പ്
ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇതില്‍ കുറഞ്ഞ അളവില്‍ മാത്രമേ കലോറിയുള്ളൂ. തേങ്ങാവെള്ളം കുടിക്കുന്നത് ദഹനം വേഗത്തിലാക്കുകയും ഭക്ഷണത്തിനുശേഷം വീക്കം തടയുകയും ചെയ്യുന്നു. തേങ്ങാവെള്ളത്തിന്റെ പതിവ് ഉപഭോഗം നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Most
read:ജീരകവെള്ളം
പതിവായി
കുടിക്കുന്നവരാണോ
നിങ്ങള്‍?
അറിയണം
ഈ
അപകടം

ഉറങ്ങുന്നതിനുമുമ്പ്
തേങ്ങാവെള്ളത്തിന്റെ മധുരം ഉത്കണ്ഠ കുറയ്ക്കാനും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ ചെറുക്കാനും മനസ്സിനെ ശാന്തമാക്കാനും കിടക്കുന്നതിനുമുമ്പ് കുറച്ച് തേങ്ങാ വെള്ളം കുടിക്കുക. കൂടാതെ, ഉറക്കസമയം തേങ്ങാവെള്ളം കുടിക്കുന്നത് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാനും നിങ്ങളുടെ മൂത്രനാളി വൃത്തിയാക്കാനും സഹായിക്കും. അങ്ങനെ അണുബാധകളും വൃക്ക സംബന്ധമായ പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാം.

ക്ഷീണം തോന്നുമ്പോള്‍
ഹാംഗ് ഓവര്‍ ഒഴിവാക്കാനുള്ള മികച്ച വീട്ടുവൈദ്യമാണ് ഒരു ഗ്ലാസ് തേങ്ങാവെള്ളം. മദ്യപാന ശീലമുള്ളവര്‍ക്ക് നിര്‍ജ്ജലീകരണം ഒരു പ്രധാന പ്രശ്നമാണ്. ഇത് തലവേദനയ്ക്കും മറ്റും ഇടയാക്കും. തേങ്ങാവെള്ളം ഇതിനെതിരേ പോരാടാന്‍ സഹായിക്കുകയും നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പുനസ്ഥാപിക്കുകയും ചെയ്യുന്നു. തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാല്‍സ്യം, ഭക്ഷണ നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.