For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരെ പിടികൂടും കാന്‍സര്‍; ലക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

|

കാന്‍സര്‍ എന്നത് വളരെ കഠിനമായ രോഗമാണെന്ന് ഏവര്‍ക്കും അറിവുള്ളതായിരിക്കും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അല്ലെങ്കില്‍ കോശങ്ങളില്‍ ആരംഭിച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുന്ന രോഗമാണ് കാന്‍സര്‍. ഇത് അസാധാരണമായി വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള രണ്ടാമത്തെ പ്രധാന മരണ കാരണം കാന്‍സറാണ്. ഓരോ വര്‍ഷവും 9.6 ദശലക്ഷത്തില്‍ കൂടുതല്‍ മരണങ്ങള്‍ കാന്‍സര്‍ കാരണമായി നടക്കുന്നുവെന്ന് കണക്കാക്കുന്നു.

Most read: ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാംMost read: ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാം

സ്ത്രീകളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, സ്തന, വന്‍കുടല്‍, ശ്വാസകോശം, സെര്‍വിക്കല്‍, തൈറോയ്ഡ് തുടങ്ങിയ കാന്‍സറുകളാണ് സ്ത്രീകളില്‍ സാധാരണ കണ്ടുവരുന്നത്. അതേസമയം, പുരുഷന്‍മാരില്‍ കാന്‍സര്‍ ഏറ്റവുമധികം പിടികൂടുന്നത് ശ്വാസകോശം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍, ആമാശയം, കരള്‍ എന്നിവയെയാണ്. ഇതൊക്കെയാണ് പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാന്‍സറുകള്‍. എല്ലാ വര്‍ഷവും ഫെബ്രുവരി 4 നാണ് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നത്. അതിനാല്‍ ഈ കാന്‍സര്‍ ദിനത്തില്‍, പുരുഷന്മാരില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ കാന്‍സറുകള്‍ ഏതൊക്കെയെന്നും അവ തടയാനുള്ള വഴികള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

പ്രോസ്റ്റേറ്റ് കാന്‍സര്‍

പ്രോസ്റ്റേറ്റ് കാന്‍സര്‍

പുരുഷന്‍മാരില്‍ പ്രത്യുത്പാദനത്തിനു സഹായിക്കുന്ന പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ തൊഴെയായാണ് ഇത് കാണപ്പെടുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാവുന്ന മുഴയാണ് പ്രോസ്റ്റേറ്റ് കാന്‍സറായി പരിണമിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ തന്നെയാണ് മുഴ വളരാറ്. എന്നാല്‍ മുഴ പുറത്തായാല്‍ ഇവ സമീപ അവയവങ്ങളിലേക്കും എല്ലുകളിലേക്കും വ്യാപിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിനെ സങ്കീര്‍ണമാക്കുന്നതും ഇതാണ്. അസ്ഥി വേദന, മൂത്രത്തില്‍ രക്തം, മൂത്രം കടന്നുപോകുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടല്‍ എന്നിവയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗലക്ഷണങ്ങള്‍.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാന്‍

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാന്‍

പൊതുവേ പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാനായി പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള അപകടസാധ്യതയുള്ള പുരുഷന്മാര്‍ അവരുടെ മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് വഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയും പുകവലിയുമല്ലാതെ പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയാന്‍ കഴിയും.

Most read:കോവിഡ് ലക്ഷണങ്ങള്‍ ക്രമമായി എത്തും; ഇങ്ങനെയാണത്Most read:കോവിഡ് ലക്ഷണങ്ങള്‍ ക്രമമായി എത്തും; ഇങ്ങനെയാണത്

ശ്വാസകോശ അര്‍ബുദം

ശ്വാസകോശ അര്‍ബുദം

ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന അപകട ഘടകമാണ് പുകവലി. എങ്കിലും, പുകവലി ശീലങ്ങളില്ലാതെ തന്നെ ഇത് ആരെയും ബാധിക്കാവുന്നതുമാണ്. ഏറ്റവും മാരകമായ കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. പരിസ്ഥിതി മലിനീകരണം, പുകയിലയുടെ ഉപയോഗം, അപകടകരമായ അര്‍ബുദ സംയുക്തങ്ങള്‍ എന്നിവ കാരണം ശ്വാസകോശ അര്‍ബുദം വരാം. ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, നീണ്ട ശ്വസനം, ചുമയ്ക്കുമ്പോള്‍ രക്തം എന്നിവ ശ്വാസകോശ അര്‍ബുദത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്.

ശ്വാസകോശ അര്‍ബുദം ചികിത്സ

ശ്വാസകോശ അര്‍ബുദം ചികിത്സ

കാന്‍സറിന്റെ സ്ഥാനം, വലുപ്പം, മറ്റ് സ്വഭാവ സവിശേഷതകള്‍, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും ശ്വാസകോശ കാന്‍സറിന്റെ ചികിത്സ. മിക്ക കേസുകളിലും, മൂന്നാം ഘട്ട ശ്വാസകോശ അര്‍ബുദം ഉള്ള ഒരു വ്യക്തിക്ക് ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ലേസര്‍ തെറാപ്പി, എന്‍ഡോസ്‌കോപ്പിക് സ്റ്റെന്റ് എന്നിവ ചികിത്സാമുറകളായി വേണ്ടിവരാം. പുകവലി ശീലം ഒഴിവാക്കുക എന്നതു തന്നെയാണ് ശ്വാസകോശ അര്‍ബുദം വരാതിരിക്കാനുള്ള മുന്‍കരുതല്‍. ഇതുകൂടാതെ ആരോഗ്യകരമായ ജീവിതശൈലിയും ഗുണം ചെയ്യും.

Most read:നെഞ്ചിലും പുറത്തും ചൂടുണ്ടോ? കോവിഡ്ബാധ സ്വയം മനസ്സിലാക്കാംMost read:നെഞ്ചിലും പുറത്തും ചൂടുണ്ടോ? കോവിഡ്ബാധ സ്വയം മനസ്സിലാക്കാം

മലാശയ അര്‍ബുദം

മലാശയ അര്‍ബുദം

വന്‍കുടല്‍ അല്ലെങ്കില്‍ മലാശയത്തിലെ അര്‍ബുദമാണ് കോളോറെക്ടറല്‍ കാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. അമിതവണ്ണം, പുകവലി, മലവിസര്‍ജ്ജനം എന്നിവ ഒരാളില്‍ മലാശയ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. വന്‍കുടല്‍ കാന്‍സറിന്റെ കുടുംബ ചരിത്രം, ശാരീരിക അധ്വാനക്കുറവ്, പ്രായം, അനാരോഗ്യമായ ഭക്ഷണക്രമം എന്നിവ ഈ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വയറുവേദന, മലാശയത്തിലെ രക്തസ്രാവം, മലവിസര്‍ജ്ജന രീതിയിലെ മാറ്റം, ശരീരഭാരം കുറയല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

മലാശയ അര്‍ബുദം തടയാന്‍

മലാശയ അര്‍ബുദം തടയാന്‍

സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലത്തിലൂടെയും, ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ചും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചും മലാശയ അര്‍ബുദം നിങ്ങള്‍ക്ക് തടഞ്ഞുനിര്‍ത്താനാകും. 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാര്‍ ഓരോ 5 മുതല്‍ 10 വര്‍ഷം കൂടുമ്പോഴും വന്‍കുടലിനായി പരിശോധന നടത്തുക. നേരത്തെയുള്ള കണ്ടെത്തലും ശരിയായ ചികിത്സയും ചിലപ്പോള്‍ നിങ്ങളുടെ അപകട സാധ്യത കുറയക്കുന്നതായിരിക്കും.

Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

കരള്‍ കാന്‍സര്‍

കരള്‍ കാന്‍സര്‍

ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ നാലാമത്തെ പ്രധാന രോഗമാണ് കരള്‍ കാന്‍സര്‍. ലിവര്‍ സിറോസിസിന്റെ വിപുലമായ ഘട്ടത്തിലാണ് ഇത് സാധാരണയായി നിര്‍ണ്ണയിക്കുന്നത്. അപ്പോഴേക്കും അത് മാരകവുമായി മാറുന്നു. മഞ്ഞപ്പിത്തം, വിശപ്പ് കുറയല്‍, വയറുവേദന എന്നിവ കരള്‍ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. ലിവര്‍ കാന്‍സറിന്റെ കുടുംബ ചരിത്രം ഉള്ളവരില്‍ ഈ രോഗം വരാനുള്ള സാധ്യത 10 ശതമാനം കൂടുതലാണ്.

കരള്‍ കാന്‍സര്‍ തടയാന്‍

കരള്‍ കാന്‍സര്‍ തടയാന്‍

മദ്യപാനം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഭാരം നിയന്ത്രിക്കുക, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയില്‍ നിന്ന് സ്വയം പരിരക്ഷിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ കരള്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കും. ഈ നാല് തരം കാന്‍സറുകള്‍ സാധാരണയായി പുരുഷന്മാരില്‍ കാണപ്പെടുന്നു. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതും നിങ്ങളുടെ ഡോക്ടറെ സമയബന്ധിതമായി സമീപിക്കുന്നതും രോഗം തടയാന്‍ അത്യാവശ്യമാണ്.

Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

English summary

World Cancer Day 2021: Most Common Cancers in Men

Here is all you need to know about the causes and symptoms of most common cancers that affect men. Take a look.
X
Desktop Bottom Promotion