Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 6 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാം
ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അത് തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു. ആമാശയ അര്‍ബുദം ഏറെ അപകടം പിടിച്ച ഒന്നാണ്. ഇന്ത്യയിലെ പുരുഷന്മാരില് ഏറ്റവും സാധാരണമായ മൂന്നാമത്തെ അര്‍ബുദമാണ് വയറ്റിലെ ക്യാന്‍സര്‍. 15 നും 44 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലും സ്ത്രീകളിലും കാന്‍സര്‍ സംബന്ധമായ മരണങ്ങളുടെ ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണമാണിത്. ഇന്ത്യയില്‍ ആമാശയ കാന്‍സര്‍ ബാധിച്ച രോഗികളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമേ പ്രാരംഭ ഘട്ടത്തില്‍ രോഗനിര്‍ണയം നടത്തുന്നുള്ളൂ, അതേസമയം 50 ശതമാനം പേര് രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമേ രോഗനിര്‍ണയം നടത്തുന്നുള്ളൂ.
Most
read:
പുകവലിക്കുന്നവരാണോ
നിങ്ങള്‍?
നിര്‍ബന്ധമായും
ചെയ്യണം
ഈ
മെഡിക്കല്‍
പരിശോധനകള്‍
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ വലിയ പങ്കുണ്ട്. നിങ്ങളുടെ വയറ്റില്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരാന്‍ തുടങ്ങുമ്പോള്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന ആമാശയ ക്യാന്‍സര്‍ ആരംഭിക്കുന്നു. ആമാശയ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു.

ആമാശയ കാന്‍സര്‍ ലക്ഷണം
ആമാശയ ക്യാന്‍സര്‍ വികസിക്കുന്നതിന് മുമ്പ്, ആമാശയത്തിന്റെ ആന്തരിക പാളിയില്‍ പലപ്പോഴും ക്യാന്‍സറിന് മുമ്പുള്ള മാറ്റങ്ങളുണ്ടാകുന്നു. ഈ ആദ്യകാല മാറ്റങ്ങള്‍ അപൂര്‍വ്വമായി രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് (ഡിസ്ഫാഗിയ), വയറുവേദന, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട്, നിരന്തരമായ ഓക്കാനം, വയറുവേദന, രക്തത്തോടുകൂടിയോ അല്ലാതെയോ തുടരുന്ന ഛര്‍ദ്ദി, മലബന്ധം അല്ലെങ്കില്‍ നീര്‍വീക്കം എന്നിവയാണ് ആമാശയ കാന്‍സറിന്റെ ചില ആദ്യ ലക്ഷണങ്ങള്‍.

അപകടസാധ്യതാ ഘടകങ്ങള്‍
വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
* വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ
* അമിതവണ്ണം
* ഉപ്പിട്ടതും ആവിയില്‍ വേവിച്ചതുമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്
* പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്
* കുടുംബത്തില്‍ ആര്‍ക്കെങ്കിലും വയറ്റിലെ ക്യാന്‍സര്‍ ഉണ്ടെങ്കില്‍
* ഹെലിക്കോബാക്റ്റര്‍ പൈലോറി അണുബാധ
* വയറ്റിലെ വീക്കം (ഗ്യാസ്ട്രൈറ്റിസ്)
* പുകവലി
Most
read:അയോഡിന്‍
കുറഞ്ഞാല്‍
തൈറോയ്ഡ്
താളംതെറ്റും;
ഈ
ആഹാരം
ശീലമാക്കൂ

ആമാശയ കാന്‍സര്‍ തടയാന്‍
ജനിതകശാസ്ത്രവും കുടുംബചരിത്രവും പോലെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ചില ഘടകങ്ങളുണ്ട്, എന്നാല്‍ അവയില്‍ ചിലത് തീര്‍ച്ചയായും നമുക്ക് പരിഷ്കരിക്കാനാകും. വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിലേക്കുള്ള ആദ്യപടി. ഉദര ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ആളുകള്‍ ഒഴിവാക്കേണ്ട നാല് തരം ഭക്ഷണങ്ങള്‍ ഇതാ.

റെഡ് മീറ്റ്
ഗോമാംസം, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഗ്രൂപ്പ് 2 എ അര്‍ബുദമായി തരംതിരിച്ചിട്ടുണ്ട്, അതായത് ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമാകും. റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് ഗ്യാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യത 45% വര്‍ദ്ധിപ്പിക്കുന്നു. കാര്‍സിനോജെനിക് എന്‍-നൈട്രോസോ സംയുക്തങ്ങളുടെ (എന്‍ഒസി) എന്‍ഡോജെനസ് രൂപവത്കരണത്തെ സ്വാധീനിക്കുന്ന ഒന്നാണ് റെഡ് മീറ്റ്.

പൂരിത കൊഴുപ്പുകള്‍
ടോട്ടല്‍ ഫാറ്റ് ഗ്യാസ്ട്രിക് ക്യാന്‍സര്‍ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ കൊഴുപ്പുകളുടെ പ്രത്യേക ഉപവിഭാഗങ്ങള്‍ വ്യത്യസ്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. കേക്ക്, ബിസ്കറ്റ്, പുഡ്ഡിംഗുകള്‍, പ്രോസസ് ചെയ്ത മാംസം എന്നിവ പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്.
Most
read:കോവിഡിന്
ശേഷമുള്ള
ഓര്‍മ്മത്തകരാറ്;
ബ്രെയിന്‍
ഫോഗ്
അപകടമാകുന്നത്
ഇങ്ങനെ

മദ്യം
മദ്യം നിങ്ങളുടെ കോശങ്ങളിലേക്ക് അര്‍ബുദ പദാര്‍ത്ഥങ്ങള്‍ കയറുന്നത് വര്‍ദ്ധിപ്പിക്കുന്നു. അപ്പോപ്റ്റോസിസ് നടത്താനുള്ള കോശങ്ങളുടെ ശേഷിയെയും മദ്യം ബാധിക്കുന്നു, അതുവഴി ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു.

പുകയില
പുകവലി വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് അന്നനാളത്തിന് സമീപമുള്ള ആമാശയത്തിന്റെ മുകള്‍ ഭാഗത്തെ ക്യാന്‍സറുകള്‍ക്ക്. പുകവലിക്കുന്നവരില്‍ വയറ്റിലെ ക്യാന്‍സര്‍ നിരക്ക് ഏകദേശം ഇരട്ടിയാണ്. അര്‍ബുദം തടയാന്‍ ആവശ്യമായ നാരുകളും ആന്റിഓക്സിഡന്റുകളും നമുക്ക് ആവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ് എന്നിവ നാം ദിവസവും കഴിക്കേണ്ട ഭക്ഷണസാധനങ്ങളാണ്.
Most
read:ഒമിക്രോണ്‍
ബാധിച്ച
66%
പേരും
മുന്‍പ്
കോവിഡ്
ബാധിച്ചവരെന്ന്
പഠനം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാം. വൈവിധ്യമാര്‍ന്ന വര്‍ണ്ണാഭമായ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക, ചുവന്നതും പ്രോസസ് ചെയ്തുമായ മാംസങ്ങള്‍, മധുരപാനീയങ്ങള്‍, ഉയര്‍ന്ന പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ഇത്തരത്തിലുള്ള ക്യാന്‍സര്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ജീവിതശൈലിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ചില മാറ്റങ്ങളാണ്. ഒപ്പം ആരോഗ്യകരമായ ഭാരവും നിലനിര്‍ത്തുക.