For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍മ്മയെ കാര്‍ന്നുതിന്നുന്ന അല്‍ഷിമേഴ്‌സ് രോഗം; ചെറുക്കാം ഈ ജീവിതശൈലിയിലൂടെ

|

പണ്ടുനടന്ന കാര്യങ്ങള്‍ ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും എത്തിയിട്ടുണ്ടോ? ഈ തിരക്കിട്ട ലോകത്ത് നിങ്ങളുടെ ചില കാര്യങ്ങളും സംഭവങ്ങളും മറക്കുന്നത് ഒരു സ്ഥിരം സംഭവമായിരിക്കാം. എന്നിരുന്നാലും, അത്തരം ഒരു സാഹചര്യം ചില സന്ദര്‍ഭങ്ങളില്‍ അല്‍ഷിമേഴ്സ് രോഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നതായിരിക്കാം എന്നും മനസിലാക്കുക. അല്‍ഷിമേഴ്‌സ് രോഗം ക്രമേണ ഓര്‍മ്മ നഷ്ടപ്പെടുന്നതിനും വൈജ്ഞാനിക ശേഷി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

Most read: ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്Most read: ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്

അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ 21ന് ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നു. അല്‍ഷിമേഴ്സ് രോഗം മസ്തിഷ്‌കത്തിന്റെ അപചയകരമായ അവസ്ഥയാണ്. ഇത് മറ്റ് കാര്യങ്ങള്‍ക്കൊപ്പം നിങ്ങളുടെ ഓര്‍മ്മയും വൈജ്ഞാനിക കഴിവുകളും ക്രമേണ വഷളാകുന്നു. മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്ന ഒരു രോഗം കൂടിയാണിത്. അല്‍ഷിമേഴ്സിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു. എന്നിരുന്നാലും, ചില ജീവിതശൈലി ഘടകങ്ങളിലൂടെ നിങ്ങള്‍ക്ക് ഈ രോഗം ചെറുത്തുനിര്‍ത്താന്‍ സാധിക്കും. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അല്‍ഷിമേഴ്‌സ് മൂലമുണ്ടാകുന്ന ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍

അല്‍ഷിമേഴ്‌സ് മൂലമുണ്ടാകുന്ന ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍

ഡിമെന്‍ഷ്യയെ കുറിച്ചുള്ള തന്ത്രപ്രധാനമായ കാര്യങ്ങളില്‍ ഒന്ന്, അതിന് വ്യത്യസ്തമായ ലക്ഷണങ്ങളുണ്ട് എന്നതാണ്. സാധാരണഗതിയില്‍ അവയെല്ലാം ഒറ്റയടിക്ക് പ്രത്യക്ഷപ്പെടില്ല. നിങ്ങള്‍ക്ക് അവയെല്ലാം ഒന്നിച്ച് അനുഭവപ്പെടണമെന്നില്ല. ആശയക്കുഴപ്പം, യുക്തിസഹമായ ചിന്താ പ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ, വ്യക്തിത്വം മാറല്‍, ആക്രമണ സ്വഭാവം, പതിവ് ജോലികള്‍ മറക്കുക, പരിചിതമായ കാര്യങ്ങള്‍ പോലും മറക്കുക എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

 ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

ചില തെളിവുകള്‍ സൂചിപ്പിക്കുന്നത് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം നിങ്ങളുടെ അല്‍ഷിമേഴ്‌സ് വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നാണ്. ധാന്യങ്ങള്‍, പഴങ്ങളും പച്ചക്കറികളും, മത്സ്യവും കക്കയിറച്ചിയും, നട്‌സ്, ഒലിവ് എണ്ണ, മറ്റ് ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കഴിക്കുക. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആന്റിഓക്സിഡന്റുകള്‍ തലച്ചോറിലെ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളെ ബാധിച്ചേക്കാം എന്നാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി, സ്‌ട്രോബെറി, ക്രാന്‍ബെറികള്‍ എന്നിവ കഴിക്കുക. മഞ്ഞളും ശക്തമായ ഒരു ആന്റിഓക്സിഡന്റാണ്.

Most read:രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരംMost read:രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരം

മസ്തിഷ്‌കം സജീവമാക്കുക

മസ്തിഷ്‌കം സജീവമാക്കുക

സജീവമായ ഒരു മസ്തിഷ്‌കം അല്‍ഷിമേഴ്‌സിന്റെ അപകടസാധ്യത കുറച്ചേക്കാം. തലച്ചോറിനെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. റേഡിയോ കേള്‍ക്കുക, പത്രങ്ങള്‍ വായിക്കുക, പസില്‍ ഗെയിമുകള്‍ കളിക്കുക, യാത്ര ചെയ്യുക, ഒരു പുതിയ ഭാഷ പഠിക്കുക തുടങ്ങിയ പ്രവൃത്തികള്‍ നിങ്ങളുടെ 'കോഗ്‌നിറ്റീവ് റിസര്‍വ്' സൃഷ്ടിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ തലച്ചോറില്‍ അധിക ന്യൂറോണുകളും പാതകളും വികസിപ്പിക്കുന്നു.

സാമൂഹിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുക

സാമൂഹിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുക

കൂടുതല്‍ സമയം യാത്ര ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍, വീട്ടിലെ പരിതസ്ഥിതിയില്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്ന മുതിര്‍ന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഏകദേശം ഇരട്ടിയാണെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ കണ്ടെത്തലുകള്‍ ഒരു വ്യക്തികളുടെ പൊതുവായ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ചുറ്റുപാടുകളുമായി ഇടപഴകുന്നത് നിങ്ങളുടെ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് നല്ലതാണ്.

Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍

എയറോബിക് വ്യായാമം

എയറോബിക് വ്യായാമം

അല്‍ഷിമേഴ്‌സ്രോഗം ഉള്ള മുതിര്‍ന്നവര്‍ എയറോബിക് വ്യായാമം ചെയ്യുമ്പോള്‍ അത് അവരുടെ മാനസികവും പെരുമാറ്റപരവുമായ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, അല്‍ഷിമേഴ്‌സ് രോഗം തടയുന്നതിന് പ്രതിദിനം 30 മിനിറ്റ് വ്യായാമം ആവശ്യമാണ്.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലി നിങ്ങളുടെ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ഇപ്പോഴും പുകവലിക്കുന്നവരാണെങ്കില്‍, പുകവലി ഉടന്‍ നിര്‍ത്തുക.

Most read:സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തിMost read:സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തി

English summary

World Alzheimers Day: Lifestyle Tips To Prevent Alzheimers in Malayalam

Alzheimer’s disease is a feared condition that’s linked to excessive amounts of two proteins that destroy brain cells. Here are some lifestyle tips to prevent Alzheimers.
Story first published: Wednesday, September 21, 2022, 10:46 [IST]
X
Desktop Bottom Promotion