Just In
Don't Miss
- Sports
ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Finance
വില്പത്രം എഴുതിയിട്ടില്ലാത്ത വീട് കൈമാറ്റം ചെയ്യുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടാം?
- Movies
'പലരും എതിർത്തിരുന്ന മത്സരാർഥിയെ റിയാസ് പുറത്താക്കി, സേഫ് ഗെയിമറെന്ന് വിളിച്ച് വോട്ട് കുറക്കാൻ നോക്കി'; ധന്യ
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
എച്ച് ഐ വി ബാധിതരുടെ ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റം
എച്ച് ഐ വി ഒരു പകര്‍ച്ച വ്യാധിയാണ്. മറ്റെല്ലാ വൈറസ് രോഗങ്ങളേയും പോലെ ഒരു അണുബാധ തന്നെയാണ് എച്ച് ഐ വിയും ഇമ്മ്യൂണോ ഡെഫിഷ്യന്‍സ് വൈറസ് എന്ന അണുവാണ് ഈ രോഗം പരത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയാണ് ആകെ ബാധിക്കുന്നത്. ടി സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന സി ഡി 4 കോശങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഈ കോശങ്ങളുടെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ രോഗബാധിതനായ ഒരു വ്യക്തിക്ക് മറ്റ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് വളരെ കുറവായിരിക്കും.
എയ്ഡ്സ്
പകരാത്ത
വഴികള്‍
ഇതെല്ലാമാണ്,അറിഞ്ഞിരിക്കാം
അതുകൊണ്ട് തന്നെ എച്ച്ഐവി ബാധിതരായ ആളുകളുടെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പലപ്പോഴും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എച്ച്ഐവി ബാധിതനായ ഒരാള്‍ക്ക് എച്ച്ഐവി നെഗറ്റീവ് ആയ ഒരു വ്യക്തിക്ക് സമാനമായ ആയുര്‍ദൈര്‍ഘ്യം ഉണ്ടെന്ന് ഇപ്പോള്‍ പല പഠനങ്ങളും കാണിക്കുന്നു. ഇതിന് പിന്നിലെ കാരണമായി കണക്കാക്കുന്നത് രോഗം ബാധിച്ച വ്യക്തി ശരിയായ സമയത്ത് രോഗനിര്‍ണയം നടത്തുകയും വൈദ്യസഹായം ലഭിക്കുന്നതോടൊപ്പം തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയും ചെയ്യുന്നതിലൂടെയാണ് എച്ച് ഐ വി രോഗബാധിതരായ വ്യക്തികളില്‍ ആയുസ്സ് തീരുമാനിക്കപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എച്ച് ഐ വി അണുബാധയ്ക്ക് ശേഷം, സിഡി 4 സെല്ലുകളുടെ എണ്ണം താഴ്ന്ന നിലയിലേക്ക് എത്തുന്നതിന് മുമ്പ്, എത്രയും വേഗം എച്ച്ഐവി ചികിത്സ ആരംഭിക്കുക. എത്രയും വേഗം നിങ്ങള്‍ രോഗനിര്‍ണയം നടത്തി എച്ച്ഐവി ചികിത്സ ആരംഭിക്കുന്നുവോ അത്രയും നിങ്ങളുടെ ദീര്‍ഘകാല സാധ്യതകള്‍ മെച്ചപ്പെടും. ഇത് ആയുസ്സിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നുണ്ട്. രോഗത്തെ കൃത്യസമയത്ത് ചികിത്സിക്കാതിരിക്കുന്നത് വളരെയധികം ഗുരുതരമാക്കുന്നതാണ്. അതുകൊണ്ട് ഇത് പലപ്പോഴും ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

രോഗം ആരംഭിച്ച ഉടനേ ചികിത്സ
എച്ച് ഐ വി ചികിത്സ ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം രോഗബാധിതരില്‍ ചികിത്സ ഫലം കണ്ട് തുടങ്ങുന്നു. ചികിത്സ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നന്നായി ശരീരം ചികിത്സയോട് പ്രതികരിച്ച് തുടങ്ങുന്നവര്‍ക്ക് എന്തുകൊണ്ടും ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ശ്രദ്ധിക്കാവുന്നതാണ്. രോഗനിര്‍ണയം നടത്തിയ വര്‍ഷം മുതല്‍ തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് രോഗങ്ങള്‍
ഹൃദ്രോഗം, കരള്‍ രോഗം, കാന്‍സര്‍ തുടങ്ങിയ മറ്റ് ആരോഗ്യ അവസ്ഥകള്‍ ഇവരെ ബാധിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. എച്ച്ഐവിയേക്കാള്‍ മരണകാരണം അവ കൊണ്ടാണ് എന്നുള്ളതാണ് സത്യം. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം സ്ഥിരമായിട്ടുണ്ടെങ്കില്‍ അതും ഇതെല്ലാം അണുബാധയും ബാക്ടീരിയയും എല്ലാം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് രോഗാവസ്ഥയേയും ആയുസ്സിനേയും ബാധിക്കുന്ന ചില കാര്യങ്ങള്‍ എന്ന് നോക്കാം.

ലിംഗഭേദം
രോഗം ബാധിച്ചത് സ്്ത്രീകളോ പുരുഷന്മാരോ ആയിക്കൊള്ളട്ടെ ഇവരില്‍ ആരിലാണ് ആയുര്‍ദൈര്‍ഘ്യം കൂടുതലെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. സ്ത്രീകള്‍ സാധാരണയായി പുരുഷന്മാരേക്കാള് കൂടുതല്‍ കാലം ജീവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗം ബാധിച്ച സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി പുരുഷന്മാരുടേതിനേക്കാള് കൂടുതലാണ്.

മാനസിക പിന്തുണ
അടുത്ത ബന്ധുക്കള്‍ക്ക് ഇത്തരത്തിലുള്ള രോഗകരമായ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കേണ്ടതാണ്. മാനസികവും വൈകാരികവുമായ പിന്തുണയാണ് ഇവര്‍ക്ക് വേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലൂടെ പോവുന്നവരെ മാനസികമായി പിന്തുണക്കുക എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. രോഗബാധിതരില്‍ ഉണ്ടാവുന്ന ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദം ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു എന്നുള്ളതാണ് സത്യം. മാനസിക പിന്തുണയാണ് ഏറ്റവും അത്യാവശ്യമായി ഒരു രോഗിക്ക് അത്യാവശ്യമായിട്ടുള്ളത്.

ജീവിതശൈലിയിലെ മാറ്റങ്ങള്‍
സമീകൃതാഹാരം കഴിക്കുന്ന, ശാരീരികമായി സജീവമായ, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്ന, അമിതമായ മദ്യപാനമോ മയക്കുമരുന്നോ ഉപയോഗം ഒഴിവാക്കുകയും സാമൂഹികമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ആളുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ആയുര്‍ദൈര്‍ഘ്യത്തിന് പുകവലി ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഒരാളുടെ ആയുര്‍ദൈര്‍ഘ്യം എങ്ങനെയാണ് കണക്കാക്കുന്നത്? ഒരു വ്യക്തിക്ക് ജീവിക്കാന്‍ പ്രതീക്ഷിക്കാവുന്ന ശരാശരി വര്‍ഷങ്ങളുടെ എണ്ണമാണ് ആയുര്‍ദൈര്‍ഘ്യം എന്ന് പറയുന്നത്.

പ്രായം ഒരു ഘടകം
രോഗബാധിതനായ വ്യക്തിയുടെ പ്രായവും വളരെയധികം പ്രധാനപ്പെട്ടതാണ്. നിലവില്‍ ഇരുപതുകളിലും മുപ്പതുകളിലും നാല്പതുകളിലും അന്‍പതുകളിലും അറുപതുകളിലും എച്ച്ഐവി ബാധിതരായ ധാരാളം ആളുകള്‍ ഉണ്ട്. എന്നാല്‍ ചെറുപ്പക്കാരിലുണ്ടാവുന്ന രോഗബാധക്ക് നിലവിലെ മരണനിരക്ക് വളരെ കുറവാണ്, ഇത് ഭാവിയിലെ ആയുര്‍ദൈര്‍ഘ്യത്തിന്റെ കണക്കുകള്‍ക്ക് കാരണമാകുന്നു. എന്നാല്‍ എഴുപതുകളിലോ എണ്പതുകളിലോ എച്ച്ഐവി ബാധിതരായ ആളുകള്‍ക്ക് രോഗം ബാധിച്ചാല്‍ അത് ആയുസ്സിന് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.