For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Aids Day 2020 : എയ്ഡ്‌സിനെ ഭയക്കേണ്ട; ആരോഗ്യത്തോടെ ജീവിക്കാം

|

എയ്ഡ്‌സ് എന്ന വിപത്തിനെതിരേ ബോധവത്കരണവുമായി വീണ്ടുമൊരു എയ്ഡ്‌സ് ദിനം കൂടി. ഈ അപകട അസുഖത്തെപ്പറ്റി ലോകജനതയില്‍ അവബോധം വളര്‍ത്താനായി ഡിസംബര്‍ ഒന്നിന് ലോകമെമ്പാടും ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് അഥവാ എച്ച്.ഐ.വി എന്നത് സമൂഹം വളരെ ഭയത്തോടെ നോക്കിക്കണ്ടിരുന്ന രോഗമായിരുന്നു. എന്നാല്‍ ഇന്ന് ഈ സ്ഥിതിക്ക് മാറ്റം വന്നുവെന്ന് പറയാം. ഇതിനായി ലോകാരോഗ്യസംഘടനയുടെ എയ്ഡ്‌സ് ബോധവത്കരണത്തിന്റെ പങ്കും ചെറുതല്ല.

Most read: പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?Most read: പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

എയ്ഡ്‌സ് ഒരു മാരക രോഗമാണെന്ന അവസ്ഥയ്ക്ക് സമീപകാലത്ത് മാറ്റം വന്നിട്ടുണ്ട്. മരുന്നുകളിലൂടെയും ജീവിതശൈലീ നിയന്ത്രണത്തിലൂടെയും രോഗികളുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ ഇന്ന് വൈദ്യശാസ്ത്രത്തിന്‌ സാധ്യമാണ്. എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. സമൂഹത്തില്‍ ഒറ്റപ്പെടുത്തുമെന്ന ഭയത്താലാണ് പല എച്ച്.ഐ.വി ബാധിതരും ചികിത്സ തേടാനും ഡോക്ടറെ കാണാനും മടിക്കുന്നത്. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളിലെത്താറ്. രോഗാവസ്ഥ തിരിച്ചറിയാതെ ജീവിക്കുന്നവരും കുറവല്ല. എയ്ഡ്‌സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവര്‍. ബാക്കി വരുന്നവരില്‍ ഈ അജ്ഞതയ്ക്ക് കാരണം അവര്‍ പരിശോധന നടത്തിയിട്ടില്ല എന്നതുതന്നെ. രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. അഥവാ വന്നാല്‍ തന്നെ കൃത്യസമയത്തെ രോഗനിര്‍ണയവും ചിട്ടയായ ചികിത്സയും മാത്രമാണ് എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം.

രോഗം പകരുന്നത്

രോഗം പകരുന്നത്

അസുരക്ഷിതമായ ലൈംഗിക ബന്ധമാണ് എയ്ഡ്‌സ് പിടിപെടാനുള്ള പ്രധാന കാരണം. എച്ച്.ഐ.വി വൈറസ്ബാധ ഉള്ള സ്ത്രീയുടെ രക്തത്തില്‍ കൂടിയോ മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്. ഒരുമിച്ച് ഇരിക്കുന്നതിലൂടെയോ ഹസ്തദാനത്തിലൂടെയോ ചുംബനത്തിലുടെയോ കെട്ടിപ്പിടിത്തത്തിലൂടെയോ എയ്ഡ്‌സ് പകരില്ല. രോഗം ബാധിച്ചവരുടെ കൂടെ ഭക്ഷണം കഴിച്ചാലോ അവരുപയോഗിക്കുന്ന കുളിമുറി, കക്കൂസ് എന്നിവ ഉപയോഗിച്ചോലോ എച്ച്.ഐ.വി. പകരില്ല.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് അഥവാ എച്ച്.ഐ.വി എന്നത് എയ്ഡ്‌സിന് കാരണമാകുന്ന വൈറസാണ്. എയ്ഡ്‌സിന്റെ ആദ്യ ലക്ഷണം വിട്ടുമാറാത്ത പനിയാണ്. അക്യട്ട് റിട്രോവൈറല്‍ സിന്‍ഡ്രം എന്നാണ് ഈ പനി അറിയപ്പെടുന്നത്. ഇത് കുറച്ച് ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്നതിനാല്‍ പലരും വകവയ്ക്കാറില്ല. അമിത ക്ഷീണം, സന്ധിവേദനയും പേശിവേദനയും, തൊലിയിലെ തിണര്‍പ്പ്, ഛര്‍ദ്ദി, ശരീരഭാരം കുറയല്‍, രാത്രികാലത്ത് അമിതമായ വിയര്‍പ്പ് എന്നിവയും രോഗലക്ഷണങ്ങളാണ്. കാലക്രമേണ വൈറസ് ശക്തി പ്രാപിക്കുന്നതോടെ സാധാരണ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് നശിക്കുന്നു. എച്ച്.ഐ.വി അണുബാധയും എയ്ഡ്‌സ് വികസിപ്പിക്കുന്നതും തമ്മിലുള്ള ശരാശരി കാലയളവ് 9.8 വര്‍ഷമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 9.8 വര്‍ഷത്തിനുള്ളില്‍ എച്ച്.ഐ.വി ബാധിതരില്‍ പകുതി പേര്‍ക്ക് എയ്ഡ്‌സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Most read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

രോഗനിര്‍ണയം എങ്ങനെ ?

രോഗനിര്‍ണയം എങ്ങനെ ?

എയ്ഡ്‌സ് രോഗബാധ തിരിച്ചറിയാനായുള്ള ഏറ്റവും സാധാരണമായ പരിശോധനയാണ് എലിസ (എന്‍സൈംലിങ്ക്ഡ് ഇമ്മ്യൂണോസോര്‍ബന്റ് അസ്സെ) ടെസ്റ്റ്. രക്ത സാമ്പിളുകള്‍ ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. വളരെ ഫലപ്രദമായ ഈ ടെസ്റ്റിലൂടെ നിങ്ങളിലെ എച്ച്. ഐ.വി അണുബാധ തിരിച്ചറിയാം. എച്ച്.ഐ.വിക്കെതിരേ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണവും എലിസ പരിശോധനയിലൂടെ കണ്ടെത്താം. എന്നാല്‍ ഒരു ടെസ്റ്റില്‍ മാത്രം ഒതുക്കാതെ ഒന്നോ രണ്ടോ ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ വഴി വേണം എച്ച്.ഐ.വി പോസിറ്റീവ് സ്ഥിരീകരിക്കാന്‍. സ്ഥിരീകരണ പരിശോധനകള്‍ നടത്തുമ്പോള്‍ വ്യത്യസ്തമായ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എച്ച്.ഐ.വി പോസിറ്റീവ് ആണെങ്കില്‍ രോഗികള്‍ മെഡിക്കല്‍ പരിശോധനകള്‍, കൗണ്‍സിലിംഗ്, ജീവിതശൈലി മാറ്റം എന്നിവ തേടണം. എയ്ഡ്‌സ് ബാധിച്ചുകഴിഞ്ഞാല്‍ പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ ചിട്ടയും ശ്രദ്ധയും മരുന്നുകളും ആവശ്യമാണ്.

സുരക്ഷിതമായ ലൈംഗികബന്ധം

സുരക്ഷിതമായ ലൈംഗികബന്ധം

എച്ച്.ഐ.വി ബാധിതരായ വ്യക്തികള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ് പങ്കാളിയുമായി ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാമാര്‍ങ്ങള്‍ സ്വീകരിക്കുക എന്നത്. എച്ച്.ഐ.വി മരുന്നുകള്‍ക്ക് വൈറസിന്റെ ശക്തി കുറയ്ക്കാനും അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെങ്കിലും ലൈംഗിക പങ്കാളിക്ക് എച്ച്.ഐ.വി പകരാന്‍ എപ്പോഴും സാധ്യത കൂടുതലാണ്. പങ്കാളിയിലേക്ക് എച്ച്.ഐ.വി വൈറസ് പകരാതിരിക്കാന്‍ കോണ്ടം ഉപയോഗിക്കുക.

Most read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴംMost read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴം

ലൈംഗികരോഗ പരിശോധന

ലൈംഗികരോഗ പരിശോധന

എച്ച്.ഐ.വി ബാധിതര്‍ക്ക് സെക്ഷ്യലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫെക്ഷന്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് ലൈംഗിക രോഗങ്ങള്‍ അല്ലെങ്കില്‍ എസ്.ടി.ഐകള്‍ എന്നും അറിയപ്പെടുന്നു. അത് മറ്റൊരാളിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ നിങ്ങളുടെ എച്ച്.ഐ.വി നിലയെ വഷളാക്കാനും രോഗം മൂര്‍ച്ഛിക്കുന്നതിനും കാരണമാകും. പല എസ്.ടി.ഡികളും രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ ഇതിനായി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

അണുബാധ ചെറുക്കുക

അണുബാധ ചെറുക്കുക

എച്ച്.ഐ.വി വൈറസ് നിങ്ങളുടെ രോഗപ്രതിരോധശേഷിയെയാണ് ആക്രമിക്കുന്നത്. അതിനാല്‍, രോഗബാധയുള്ള വ്യക്തി ശരീരത്തില്‍ വൈറസ്, ബാക്ടീരിയ, അണുക്കള്‍ എന്നിവയെ പ്രതിരോധിക്കാനായി വ്യക്തിശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കൈ ഇടയ്ക്കിടെ കഴുകി ശുചിയാക്കുക. കഴിയുന്നത്ര ആരോഗ്യവാനായി തുടരാന്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കുക. മറ്റു രോഗികളുമായി ഇടപഴകുമ്പോഴും ശ്രദ്ധിക്കുക.

Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

മരുന്ന് മുടക്കാതിരിക്കുക

മരുന്ന് മുടക്കാതിരിക്കുക

ഏതൊരു രോഗത്തിനും പ്രധാനം അത് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതാണ്. എച്ച്.ഐ.വിയുടെ കാര്യത്തിലും മറിച്ചല്ല. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക. വൈറസിന് മരുന്നിനെ പ്രതിരോധിക്കാന്‍ അവസരമൊരുക്കും എന്നതിനാല്‍ മരുന്ന് ഒരു ദിവസം പോലും മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ പക്കല്‍ മരുന്ന് കരുതുക.

പുകവലിയും മദ്യവും ഒഴിവാക്കുക

പുകവലിയും മദ്യവും ഒഴിവാക്കുക

എച്ച്.ഐ.വി ബാധിതനായാല്‍ ആരോഗ്യകരമായ ജീവിതശൈലി പാലിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ മയക്കുമരുന്ന്, മദ്യം, പുകയില എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. ഇവ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും നിങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ ഉപയോഗത്തിലൂടെ എച്ച്.ഐ.വി സംബന്ധമായ അണുബാധകള്‍, ബാക്ടീരിയ, ന്യുമോണിയ, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗം വിഷാദരോഗത്തിനും കാരണമാകും.

വിഷാദം അകറ്റുക

വിഷാദം അകറ്റുക

എച്ച്.ഐ.വി ബാധിതരില്‍ വിഷാദം സാധാരണമാണ്. എന്നാല്‍ രോഗത്തെ തിരിച്ചറിഞ്ഞ് ഇത്തരം അവസ്ഥകളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. കാരണം വിഷാദരോഗം എച്ച്.ഐ.വിയെ വഷളാക്കും. നിങ്ങള്‍ക്ക് വിഷാദം അനുഭവപ്പെടുന്നുവെന്ന് തോന്നുകയാണെങ്കില്‍ ഒരു കൗണ്‍സിലിങ്ങിന് വിധേയനാവുക.

Most read:ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?Most read:ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?

ആരോഗ്യം പ്രധാനം

ആരോഗ്യം പ്രധാനം

ഒരു എച്ച്.ഐ.വി രോഗിയുടെ തുടര്‍ജീവിതത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് ശാരീരികവും മാനസികവുമായ വ്യായാമം. വ്യായാമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിംഗ് പോലുള്ളവയും പതിവ് ശാരീരിക വ്യായാമങ്ങളും നിങ്ങളെ ആരോഗ്യവാനാക്കി നിലനിര്‍ത്താന്‍ സഹായിക്കും. ഇതിലൂടെ സമ്മര്‍ദ്ദവും വിഷാദവും നീക്കാവുന്നതാണ്.

Most read:അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍Most read:അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍

English summary

Health Tips for Managing HIV

With modern medications, many people with HIV live long, healthy lives. Here's some health tips for managing HIV.
X
Desktop Bottom Promotion