Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ സ്കിൻ കെയർ വിദ്യകൾ മറക്കരുത് -
ഉഷ്ണതരംഗം കടുക്കുന്നു; ഈ പാനീയങ്ങൾ കൈയിലുണ്ടെങ്കിൽ വേനൽച്ചൂടിനെ പേടിക്കണ്ട! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയണം, ഈ ചൂടിൽ ജീവൻ രക്ഷിക്കാൻ ചില വഴികൾ -
പാക്കറ്റ് ഭക്ഷണങ്ങളിലെ കലോറി കണക്കുകൾ വെറും തട്ടിപ്പോ? നിങ്ങളുടെ ഡയറ്റ് പ്ലാൻ പാളുന്നത് ഇങ്ങനെയാണ് -
GLP-1 ഇഞ്ചക്ഷൻ ആണോ സെലിബ്രിറ്റികളുടെ വണ്ണം കുറയ്ക്കലിന് പിന്നിൽ? ആരാധകരുടെ സംശയം ശരിയോ? -
ബുധൻ മേടം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
മോഹിനി ഏകാദശി: പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന അപൂർവ്വ രാജയോഗം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ഏപ്രിൽ 27 രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ഏപ്രിൽ 27 ഗ്രഹനില: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ നക്ഷത്രക്കാർക്ക് രാജയോഗം തെളിയുന്ന ദിനം
പുരുഷന്മാരേക്കാള് വരുന്നത് സ്ത്രീകള്‍ക്ക്; ഏറ്റവും അപകടകരം ഈ 6 രോഗങ്ങള്‍
ഒരു സ്ത്രീയുടെ ജീവിതത്തില്‍ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന നിരവധി ഘട്ടങ്ങളുണ്ട്. ഓരോ സ്ത്രീയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധി സാമൂഹിക പ്രശ്നങ്ങളുമുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യത കൈവരിക്കാനുള്ള പോരാട്ടം വളരെക്കാലമായി നടന്നുവരികയാണ്. സ്ത്രീകളുടെ ഈ പോരാട്ടത്തോടുള്ള ആദരവും അഭിനന്ദനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് വനിതാ ദിനം ആഘോഷിക്കുന്നു.
സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട് അധികമാരും പറയാത്ത പല പ്രശ്നങ്ങളുണ്ട്. സ്ത്രീകള്‍ പോലും തങ്ങളുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ അവഗണിക്കുന്നു. ഇത് പിന്നീട് അവര്‍ക്കുതന്നെ ദോഷകരമായി മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇന്ന് നമ്മള് സ്ത്രീകളില്‍ കണ്ടുവരുന്ന ചില അപകടകരമായ രോഗങ്ങളെക്കുറിച്ച് പറഞ്ഞുതരാം. സ്ത്രീകളും പുരുഷന്മാരും സമാനമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ പങ്കിടുന്നുണ്ടെങ്കിലും, സ്ത്രീകള്‍ക്ക് അവരുടേതായ ആരോഗ്യപ്രശ്നങ്ങളുണ്ട്. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന അത്തരം ചില രോഗങ്ങള്‍ ഇതാ.

കാന്‍സര്‍
വളരെ ഗുരുതരമായ ഒരു രോഗമാണ് ക്യാന്‍സര്‍. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് മാരകമായേക്കാം. രണ്ട് തരത്തിലുള്ള ക്യാന്‍സറുകളാണ് സ്ത്രീകളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. സ്തനാര്‍ബുദവും സെര്‍വിക്കല്‍ ക്യാന്‍സറും ഈ രോഗത്തിന്റെ അപകടകരമായ രണ്ട് തരങ്ങളാണ്.

സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍
സ്തനാര്‍ബുദം തിരിച്ചറിയാന്‍ ഏറ്റവും മികച്ച കാര്യം സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കുക എന്നതാണ്. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടുക. 40 അല്ലെങ്കില്‍ 45 വയസ്സിന് ശേഷം സ്ത്രീകള്‍ പതിവായി അള്‍ട്രാസൗണ്ടും മാമോഗ്രാമും ചെയ്യേണ്ടതായുണ്ട്. ഇന്ത്യയില്‍ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ വര്‍ഷവും ആഗോളതലത്തില്‍ 5,00,000 സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രതിവര്‍ഷം 2,80,000ത്തിലധികം മരണങ്ങള്‍ക്കും കാരണമാകുന്നു. ഇത് തടയാന്‍ പാപസ്മിയര്‍ പോലുള്ള ഒരു ലളിതമായ പരിശോധന മതി. എന്തെങ്കിലും അസാധാരണത കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഏതൊരു പെണ്‍കുട്ടിക്കും 18 വയസ്സിന് ശേഷവും ഓരോ 3 വര്‍ഷത്തിലൊരിക്കലോ പാപസ്മിയര്‍ ടെസ്റ്റ് ചെയ്യുക.

പ്രത്യുല്പാദന പ്രശ്നങ്ങള്‍
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് പ്രത്യുല്പാദന പ്രശ്നങ്ങള്‍. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ത്രീകളെ ഭയപ്പെടുത്തുന്ന മറ്റൊരു പ്രശ്നമാണ്. അടുത്തിടെ ഒരു യുഎന്‍ റിപ്പോര്‍ട്ടില്‍, ഗര്‍ഭധാരണം അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കാരണം ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 15 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് പേരും ഈ പ്രശ്നം അനുഭവിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം പലപ്പോഴും സ്ത്രീകളില്‍ ഈ പ്രശ്നം കാണപ്പെടുന്നു.

വിളര്‍ച്ചയും പോഷകാഹാരക്കുറവും
ഇന്ത്യയില്‍ ജനസംഖ്യയുടെ 50 ശതമാനം പേരെയും വിളര്‍ച്ച ബാധിക്കുന്നു. സ്ത്രീകളിലെ നിശബ്ദ കൊലയാളി എന്നും ഇതിനെ വിളിക്കാം. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ അസുഖം കൂടുതലായി സ്ത്രീകളെയാണ് ബാധിക്കുന്നത്. ഇന്ത്യയിലെ മാതൃമരണങ്ങളില്‍ 40 ശതമാനവും വിളര്‍ച്ച മൂലമാണ് സംഭവിക്കുന്നത്. ഓരോ രണ്ട് ഇന്ത്യന്‍ സ്ത്രീകളില്‍ ഒരാള്‍ക്കെങ്കിലും വിളര്‍ച്ച ബാധിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

എയ്ഡ്സ്
സ്ത്രീകളില്‍ സംഭവിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ പട്ടികയില്‍ അടുത്തത് ഇതാണ്. എച്ച്ഐവി വൈറസ് മൂലമുണ്ടാകുന്ന എയ്ഡ്സ് ഇന്നും പല സ്ത്രീകളും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്ത്രീകളെ പ്രധാനമായി പിടികൂടുന്നതാണ് ഈ ഗുരുതരമായ രോഗം. ദരിദ്ര രാഷ്ട്രങ്ങളില്‍ 20 നും 59 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണമാണ് ഈ രോഗം.

മാനസിക പ്രശ്നങ്ങള്‍
ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്നങ്ങളും സ്ത്രീകളില്‍ അധികമായി കണ്ടുവരുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കാരണം അവരുടെ മാനസികാരോഗ്യം വളരെയധികം ബാധിക്കപ്പെടുന്നു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകള്‍ ഇപ്പോഴും വിഷാദം, സമ്മര്‍ദ്ദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് ഇരകളാണ്.

ഹൃദ്രോഗം
പുരുഷന്മാര്ക്ക് മാത്രമാണ് ഹൃദ്രോഗവും രക്താതിമര്‍ദ്ദവും അധികമായി കണ്ടുവരുന്നത് എന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് അധികമായി പ്രത്യക്ഷപ്പെടുന്നത്. രോഗാവസ്ഥയും മരണനിരക്കും പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് കൂടുതല്‍. നിങ്ങളുടെ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം എന്നിവ ശ്രദ്ധിക്കുക എന്നതാണ് ഇതില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാന മാര്‍ഗം.



Click it and Unblock the Notifications