Latest Updates
-
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആരോഗ്യം ഒരു വെല്ലുവിളി; മികച്ച ഊര്‍ജ്ജത്തിന് 10 വഴികള്‍
ജോലി ചെയ്യുന്ന പുരുഷന്മാരെ അപേക്ഷിച്ച് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് അധ്വാനം കൂടുതലെന്ന് പറയപ്പെടുന്നു. കാരണം അവര്‍ക്ക് അവരുടെ കുടുംബത്തിന്റെയും ജോലിയുടെയും ഉത്തരവാദിത്തങ്ങള്‍ ഒരേപോലെ നിറവേറ്റേണ്ടതായുണ്ട്. രാവിലെ വീട്ടുജോലി കഴിഞ്ഞുവേണം ഓഫീസിലെത്താന്‍, വൈകിട്ട് ഓഫീസ് വിട്ട് വീട്ടിലെത്തിയാലും ചെയ്യണം വീട്ടുജോലികള്‍. അതിനാല്‍ത്തന്നെ സ്വയം സമയം ലഭിക്കാത്തവിധം ഒരു ഓട്ടത്തിലാണ് ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതം.
അത്തരമൊരു സാഹചര്യത്തില്‍, സമ്മര്‍ദ്ദം കൂടുകയും, ഹോര്‍മോണ്‍ വഷളാകുകയും ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആരോഗ്യം സംരക്ഷിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി കുറച്ച് ആരോഗ്യ സംരക്ഷണ നുറുങ്ങുകള്‍ ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ഇത് ശീലിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ സാധിക്കും.

രാവിലെ ഉണരുമ്പോള്‍ 10 മിനിറ്റ് ധ്യാനിക്കുക
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദവുമുണ്ടാകും. വീടും ഓഫീസും തമ്മില്‍ എങ്ങനെ ബാലന്‍സ് ചെയ്യാമെന്ന് അവര്‍ എല്ലായ്പ്പോഴും ചിന്തിക്കുന്നു. നിങ്ങളുടെ മനസിനെ ശാന്തമാക്കാനായി രാവിലെ ഉണരുമ്പോള്‍ 10 മിനിറ്റ് നേരം ധ്യാനിക്കുക. ഇത് നിങ്ങളുടെ അതാത് ദിവസത്തെ കാര്യങ്ങള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനു ഉപകരിക്കും.

പത്ത് മിനിറ്റ് കഴിഞ്ഞ് 1 ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിക്കുക
ഇതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് വെറുംവയറ്റില്‍ തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിക്കുക. ഇത് ആമാശയത്തെ ആരോഗ്യകരമാക്കുകയും ഹോര്‍മോണ്‍ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനകരമാണ്.

പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുക
രാവിലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് മികച്ച പ്രഭാതഭക്ഷണമാണ് ഓട്സ്. ഇത് തയാറാക്കാനും വളരെ കുറച്ച് സമയമേ എടുക്കൂ. രാവിലെ കുളിച്ചയുടനെ അത് കഴിക്കുക. പ്രമേഹവും തൈറോയ്ഡും തടയാന്‍ ഓട്സിലെ നാരുകളും ആന്റിഓക്സിഡന്റുകളും നിങ്ങളെ സഹായിക്കും.

ഒരു ദിവസം ഒരു പഴം കഴിക്കുക
നിങ്ങളുടെ ശരീരത്തിന്റെ നല്ല ആരോഗ്യത്തിനായി ദിവസവും ഒരു പഴമെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്റെ അഭാവമുള്ള പല വിറ്റാമിനുകളുടെയും പോരായ്മക പരിഹരിക്കാന്‍ ഇത് സഹായിക്കും.

ഉച്ചഭക്ഷണം നന്നായി കഴിക്കുക
ഉച്ചഭക്ഷണ സമയത്ത് സ്ത്രീകള്‍ ഏറ്റവും കനത്തില്‍ ഭക്ഷണം കഴിക്കണം. നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക
ഓഫീസില്‍ ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. മിക്കപ്പോഴും അത്തരക്കാര്‍ക്ക് 8 അല്ലെങ്കില്‍ 9 മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നു. വളരെയധികം നേരം ഇത്തരത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമാണ്. അതിനാല്‍, ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് അല്പം നടക്കാന്‍ ശ്രമിക്കുക.

കണ്ണിന് വ്യായാമം നല്‍കുക
കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവരുടെ കണ്ണിനെ വേണ്ടവിധം പരിപാലിക്കേണ്ടതുണ്ട്. അധികനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നത് കണ്ണ് വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകും. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കണ്ണ് വ്യായാമങ്ങള്‍ നിങ്ങളെ സഹായിക്കും. കണ്ണ് ഇടയ്ക്കിടെ കഴുകുക, ചിമ്മി തുറക്കുക, കണ്ണ് ചലിപ്പിച്ച് വ്യായാമം ചെയ്യുക.

വൈകുന്നേരം ലഘുഭക്ഷണം
വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം കഴിക്കുക. നിങ്ങളുടെ ഊര്‍ജ്ജനില പുനസ്ഥാപിക്കാന്‍ വൈകുന്നേരത്തെ ലഘുഭക്ഷണം സഹായിക്കും. ഇത് ഒരു എനര്‍ജി ബൂസ്റ്ററാണ്.

രാത്രിയില്‍ അത്താഴം
രാത്രിയില്‍ ലഘുവായി മാത്രം അത്താഴം കഴിക്കുക. അങ്ങനെ ചെയ്യുന്നത് ശരീരഭാരം ക്രമമാക്കി നിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റ്, സൂപ്പ് അല്ലെങ്കില്‍ വേവിച്ച പച്ചക്കറികള്‍ എന്നിവ കഴിക്കാന്‍ ശ്രമിക്കുക.

ഉറങ്ങുന്നതിനുമുമ്പ് അല്പം നടത്തം
അത്താഴത്തിനുശേഷം ഉറക്കസമയത്തിന് 30 മിനിറ്റ് മുമ്പ് അല്പം നടക്കുന്നത് നിങ്ങളെ സമ്മര്‍ദ്ദരഹിതമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുകയും ഉയര്‍ന്ന ബിപി, ഷുഗര്‍ പ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു.



Click it and Unblock the Notifications