തണുപ്പ് കാലം മലബന്ധം കഠിനമാവും: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം എന്നത് എല്ലാവര്‍ക്കും പരിചിതമായ ഒരു രോഗാവസ്ഥയാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. തണുപ്പ് കാലം എപ്പോഴും അസുഖങ്ങളുടെ ഒരു കാലമാണ്. പലപ്പോഴും കൈകാല്‍ കടച്ചിലും തണുപ്പും ചുമയും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും എന്ന് വേണ്ട പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണെങ്കില്‍ പോലും നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ചില അസുഖങ്ങളെ നമ്മളിലേക്ക് അടുപ്പിക്കുന്നു. അതില്‍ ഒന്നാണ് മലബന്ധം.

Prevent Constipation During Winter

പെട്ടെന്ന് ചികിത്സ വേണ്ട ഒരു അനാരോഗ്യകരമായ അവസ്ഥ തന്നെയാണ് ഇത്. നമ്മുടെ ദിനചര്യയില്‍ വരുന്ന മാറ്റം കൊണ്ടോ അല്ലെങ്കില്‍ ഭക്ഷണരീതിയില്‍ ഉണ്ടാവുന്ന മാറ്റം കൊണ്ടോ എല്ലാം മലബന്ധം എന്ന പ്രശ്‌നം ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് ഇപ്പോഴും സംശയത്തിന് ഇട നല്‍കുന്ന ഒന്നാണ്. നമ്മള്‍ കുടിക്കുന്ന വെള്ളത്തിലെ മാറ്റം വരെ ഈ ഒരു അവസ്ഥക്ക് കാരണമായേക്കാം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശൈത്യകാലത്ത് ഒഴിവാക്കിയാല്‍ മലബന്ധത്തെ നമുക്ക് പ്രതിരോധിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

ഏത് പ്രായക്കാര്‍ക്കും

ഏത് പ്രായക്കാര്‍ക്കും

ഏത് പ്രായത്തില്‍ പെട്ട വ്യക്തിയേയും ബാധിക്കുന്ന ഒരു സാധാരണമായ അവസ്ഥയാണ് മലബന്ധം. ഉദാസീനമായ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. വിസര്‍ജ്യത്തിന് ദഹനനാളത്തിലൂടെ ഫലപ്രദമായി കടന്നുപോകാന്‍ കഴിയാതെ വരുമ്പോഴോ മലാശയത്തില്‍ നിന്ന് പുറന്തള്ളാന്‍ കഴിയാതെ വരുമ്പോഴോ ആണ് ഈ അവസ്ഥയുണ്ടാവുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് മൂലക്കുരു, മലദ്വാരത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ മലബന്ധത്തിന് ശൈത്യകാലത്ത് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

നിര്‍ജ്ജലീകരണമുണ്ടാക്കുന്ന പാനീയങ്ങള്‍

നിര്‍ജ്ജലീകരണമുണ്ടാക്കുന്ന പാനീയങ്ങള്‍

പലപ്പോഴും തണുപ്പ് കാലത്ത് ആളുകള്‍ വെള്ളം കുടിക്കുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ കുടിക്കുമ്പോള്‍ പലരും കാപ്പിയോ സൂപ്പോ ഒക്കെയാണ് കുടിക്കുന്നത്. എന്നാല്‍ കാപ്പിയിലെ കഫീനും മദ്യത്തിന്റെ ഉപഭോഗവും എല്ലാം നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ആരോഗ്യപ്രശ്‌നമായ മലബന്ധം തലപൊക്കുന്നു. ഈ പാനീയങ്ങള്‍ പതിവായി ശൈത്യകാലത്ത് കഴിക്കുന്നത് അതുകൊണ്ട് തന്നെ വളരെയധികം സൂക്ഷിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

സംസ്‌കരിച്ച ധാന്യങ്ങള്‍

സംസ്‌കരിച്ച ധാന്യങ്ങള്‍

ധാന്യങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല്‍ നാര് കുറവുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് മലബന്ധത്തിലേക്ക് എത്തിക്കുന്നു. സാധാരണ അവസ്ഥയില്‍ ധാന്യങ്ങളില്‍ നാരൂകളുടെ അളവ് കൂടുതലാണ്. എന്നാല്‍ വൈറ്റ് ബ്രെഡ്, അരി, തുടങ്ങിയവ ഉയര്‍ന്ന രീതിയില്‍ സംസ്‌കരിക്കുമ്പോള്‍ അതില്‍ നാരിന്റെ അംശം കുറയുന്നു. ഇത് പലപ്പോഴും മലബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് അല്‍പം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ദഹന പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു.

പഴുക്കാത്ത വാഴപ്പഴം

പഴുക്കാത്ത വാഴപ്പഴം

പലരും നല്ലതുപോലെ പഴുക്കാത്ത വാഴപ്പഴം കഴിക്കുന്നു. ഇത് പക്ഷേ തണുപ്പ് കാലത്ത് അത്ര നല്ല ശീലമല്ല. വാഴപ്പഴം എപ്പോഴും ദഹനാരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇതിലുള്ള നാരുകള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് മലബന്ധത്തില്‍ നിന്ന് പരിഹാരം നല്‍കുന്നതാണ്. എന്നാല്‍ പഴുക്കാത്ത വാഴപ്പഴത്തില്‍ നാരുകളുടെ സാന്നിധ്യം വളരെ കുറവായിരിക്കും. ഇത് നിങ്ങളില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വലിയ തോതില്‍ തന്നെ അന്നജവും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഏറ്റവും മികച്ച രീതിയില്‍ നിങ്ങള്‍ക്ക് പഴം കഴിക്കാന്‍ സാധിക്കുന്നത് അത് നല്ലതുപോലെ പഴുത്തതിന് ശേഷം മാത്രമാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പാലും പാലുല്‍പ്പന്നങ്ങളിലും പലപ്പോഴും തണുപ്പ് കാലത്ത് ഇതിനെ ദഹിപ്പിക്കാന്‍ സാധിക്കുന്ന ലാക്ടോസ് ഉണ്ടാവുന്നില്ല. ഇത് പലപ്പോഴും വയറിളക്കവും ഗ്യാസും ഉണ്ടാക്കുന്നു. എന്നാല്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരില്‍ വളരെ വലിയ തോതില്‍ തന്നെ മലബന്ധവും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം തണുപ്പ് കാലത്ത് പാല് കുടിക്കുന്നത്.

ജങ്ക് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡുകള്‍

ജങ്ക് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡുകള്‍

ഇന്നത്തെ കാലത്ത് പലരുടേയും ഭക്ഷണശീലങ്ങളില്‍ ആദ്യം വരുന്നതാണ് ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ്. പിസ്സ, ഐസ്‌ക്രീമുകള്‍, ബര്‍ഗറുകള്‍, ചിപ്സ്, ബിസ്‌ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പല ഫാസ്റ്റ് ഫുഡുകളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ ഇവ മലബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഫാസ്റ്റ്ഫുഡ് പോലുള്ളവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

സാധാരണ ആളുകളില്‍ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് മലബന്ധം. നമ്മുടെ തന്നെ ശീലങ്ങളിലൂടെ നമുക്ക് ഇതിനെ ഒഴിവാക്കാം. എന്നാല്‍ ഇത് മൂന്നാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

Story first published: Monday, December 19, 2022, 18:08 [IST]
X
Desktop Bottom Promotion