Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തണുപ്പുകാലത്ത് കഠിനമാകുന്ന മൈഗ്രേനും സൈനസും; വേദനമുക്തിക്ക് പരിഹാരം ഇത്
ശൈത്യകാലവും തലവേദനയും തമ്മില് എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്. ക്ലസ്റ്റര് തലവേദന, മൈഗ്രെയ്ന്, സൈനസ് തുടങ്ങി എല്ലാത്തരം തലവേദനകളുടെയും ആവൃത്തി ശൈത്യകാലത്ത് വര്ധിക്കും. തലയോട്ടിയുടെ മുന്വശത്ത് കാണപ്പെടുന്ന അറകളാണ് സൈനസുകള്. അവ അന്തരീക്ഷവുമായി സന്തുലിതാവസ്ഥയില് നിങ്ങുന്ന ഒന്നാണ്. അന്തരീക്ഷ മര്ദ്ദത്തിലെ മാറ്റം ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അത് തലവേദനയിലേക്ക് നയിക്കുകയും ചെയ്യും.
ശൈത്യകാലത്ത് രാത്രികളുടെ ദൈര്ഘ്യം വര്ദ്ധിക്കുകയും പകല് സമയം കുറയുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ ഉറക്ക-ഉണര്വ് ചക്രത്തെ മാറ്റിമറിച്ചേക്കാം. ഇതും ശൈത്യകാലത്ത് തലവേദന വര്ധിക്കാനുള്ള ഒരു കാരണമാണ്. തണുപ്പുകാലത്ത് മൈഗ്രേന്, സൈനസ് രോഗികള് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. ശൈത്യകാലത്തെ തലവേദന പ്രശ്നങ്ങള് ചെറുക്കാനായി നിങ്ങള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഇതാ.

തലവേദനയും ശൈത്യകാലവും തമ്മിലുള്ള ബന്ധം
തണുത്ത താപനിലയും കുറഞ്ഞ സൂര്യപ്രകാശവും അന്തരീക്ഷ മര്ദ്ദത്തെ മാറ്റാന് കഴിയുമെന്നതിനാല് ശൈത്യകാലത്ത് തലവേദന കൂടുതല് സാധാരണമായിരിക്കുമെന്ന് ഗവേഷണങ്ങള് കാണിക്കുന്നു. ആന്തരീക്ഷ മര്ദ്ദത്തിലുണ്ടാകുന്ന ഈ മാറ്റം ശരീരത്തിലെ ഹീമോഡൈനാമിക് അഥവാ ആന്തരിക രക്തസമ്മര്ദ്ദ സംവിധാനത്തില് മാറ്റങ്ങള്ക്ക് കാരണമാകും. ഇത് തലവേദന, മൈഗ്രേന്, സൈനസൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു. കൂടാതെ, തണുപ്പുള്ള ശൈത്യകാല കാറ്റ് തലച്ചോറിലെ ഞരമ്പുകളും രക്തക്കുഴലുകളും സങ്കോചിക്കാന് കാരണമാകും. ഇത് തലവേദനയിലേക്ക് നയിക്കും. മൈഗ്രെയ്ന് നിങ്ങളില് ഓക്കാനം, ഛര്ദ്ദി എന്നിവയ്ക്ക് കാരണമാകും. സൈനസ് പലപ്പോഴും തലവേദനയും മുഖത്തും മൂക്കിന്റെ അസ്ഥികളിലും വേദനയും ഉണ്ടാക്കും.

ശൈത്യകാലത്ത് തലവേദനയും മൈഗ്രേനും തടയാന്
ശൈത്യകാലത്ത് മൈഗ്രെയ്ന് പരഹരിക്കാനായി നിങ്ങള് സമീകൃതാഹാരം കഴിക്കണം. ഓറഞ്ച്, മുന്തിരി, മാതളനാരങ്ങ, ആപ്പിള്, പേരക്ക തുടങ്ങിയ സീസണല് പഴങ്ങള് കഴിക്കുക. ആപ്പിളില് പെക്റ്റിന് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ചീര, ബ്രോക്കോളി, കാപ്സിക്കം, കാബേജ്, റാഡിഷ്, കാരറ്റ്, ബീറ്റ്റൂട്ട്, നെല്ലിക്ക, കൂണ് തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. നിങ്ങളുടെ ശരീരത്തിന് ചൂട് നല്കുന്ന ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വെളുത്തുള്ളി, ഉള്ളി, ഇഞ്ചി തുടങ്ങിയ ഭക്ഷണങ്ങള് കഴിക്കുക.

നല്ല ഉറക്കം
മൈഗ്രെയ്ന് പ്രശ്നമുള്ളവര് കുറഞ്ഞത് ഏഴ് മുതല് എട്ട് മണിക്കൂര് വരെ ശരിയായി ഉറങ്ങണം. നിങ്ങള്ക്ക് ഉറങ്ങാന് പ്രയാസമുണ്ടെങ്കില് കിടക്കും മുമ്പ് കുറച്ച് സമയം ഒരു പുസ്തകം വായിക്കുക. രാത്രി ഉറങ്ങാന് പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലോ മഞ്ഞള് ചേര്ത്ത ഇളം ചൂടുവെള്ളമോ കുടിക്കുക.

സമ്മര്ദ്ദം ഒഴിവാക്കുക
മൈഗ്രേനിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമ്മര്ദ്ദമാണ്. നിങ്ങള്ക്ക് തലവേദന ഉണ്ടാകുന്നത് തടയാനായി സമ്മര്ദ്ദം നിറഞ്ഞ് കാര്യങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. പതിവായി നടക്കുകയും ധ്യാനിക്കുകയും ചെയ്യുക. വ്യായാമം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.

ചൂടുള്ള ഭക്ഷണം കഴിക്കുക
ശൈത്യകാലത്ത് തലവേദന ഉണ്ടാകാനുള്ള പ്രധാന കാരണം തണുപ്പാണ്. ഇത് ഒഴിവാക്കാന്, നിങ്ങളുടെ ഡയറ്റില് ചൂട് നല്കുന്ന ഭക്ഷണങ്ങള് ഉള്പ്പെടുത്തണം. ശൈത്യകാലത്ത്, രാവിലെ വെറും വയറ്റില് അയമോദക വെള്ളം കുടിക്കുക. ദിവസം മുഴുവന് നിങ്ങളുടെ ശരീരം ചൂടോടെ നിലനിര്ത്തും. വീടിന് പുറത്തിറങ്ങുമ്പോള് തണുപ്പ് അനുഭവപ്പെടാതിരിക്കാന് ശരീരവും തലയും നന്നായി മൂടുക.

വിറ്റാമിന് ഡി
മൈഗ്രേന് മൂലമുണ്ടാകുന്ന പ്രശ്നങ്ങള് ഒഴിവാക്കാന് നിങ്ങള് ശരീരത്തില് വിറ്റാമിന് ഡിയുടെ കുറവ് നികത്തണം. സൂര്യപ്രകാശം വഴി നിങ്ങള്ക്ക് അത് നിങ്ങള്ക്ക് ചെയ്യാന് സാധിക്കും. വൈറ്റമിന് ഡിയുടെ കുറവ് പരിഹരിക്കാന് കൂണ്, ചീസ്, സോയാബീന്, ടോഫു, ബദാം, ഓറഞ്ച്, മുട്ടയുടെ മഞ്ഞ എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തുക.

ബദാം കഴിക്കുക
മൈഗ്രെയ്ന് നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കില് ബദാം കഴിക്കുന്നതാണ് ഏറ്റവും നല്ല മാര്ഗം. ഇതിലെ പോഷകങ്ങള്, കഠിനമായ തലവേദനയില് നിന്ന് മുക്തി നേടാന് നിങ്ങളെ സഹായിക്കുന്നു.

ഇഞ്ചി കഴിക്കുക
മഞ്ഞുകാലത്ത് മൈഗ്രേന് അകറ്റാന് വളരെ ഫലപ്രദമായ പ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചി ചായ കുടിക്കുകയോ ഇഞ്ചി ചവയ്ക്കുകയോ ചെയ്യുക. ഇഞ്ചി നിങ്ങളുടെ ദഹനത്തെയും മെച്ചപ്പെടുത്തും.

മസാജ് ചെയ്യുക
ശരിയായ രക്തചംക്രമണത്തിനായി നിങ്ങളുടെ കഴുത്തിലെയും തോളിലെയും പേശികള് മസാജ് ചെയ്യുക. പേശികള് സ്ട്രെച്ച് ചെയ്യുക. ശൈത്യകാലത്ത് നിങ്ങളുടെ സൈനസുകള് വൃത്തിയാക്കാന് ദിവസത്തില് രണ്ടുതവണയെങ്കിലും ആവി പിടിക്കുക. ശരീര താപനിലയും രക്തചംക്രമണവും നിലനിര്ത്താന് എല്ലാ ദിവസവും വ്യായാമം ചെയ്യുക. ശരീരത്തില് ശരിയായ ദ്രാവക ബാലന്സ് നിലനിര്ത്താന് ആവശ്യത്തിന് വെള്ളം കുടിക്കുക.



Click it and Unblock the Notifications
