Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പ്രമേഹം നിയന്ത്രിക്കാം, തടി കുറയ്ക്കാം; ശൈത്യകാലത്ത് കുരുമുളക് കഴിച്ചാലുള്ള നേട്ടം നിരവധി
ശൈത്യകാലത്ത് ധാരാളം രോഗങ്ങള്‍ എളുപ്പത്തില്‍ നിങ്ങളുടെ ശരീരത്തെ ആക്രമിക്കുന്നു. കാരണം, തണുത്ത കാലാവസ്ഥ ഈ രോഗകാരികളെ കൂടുതല്‍ ശക്തരാക്കുന്നു എന്നതുതന്നെ. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാനായി ശൈത്യകാലത്ത് നിങ്ങള്‍ക്ക് പോഷകങ്ങള്‍ അടങ്ങിയ ആഹാരക്രമം വേണം. ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശൈത്യകാല ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരു ഭക്ഷണസാധനമാണ് കുരുമുളക്.
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പദാര്‍ത്ഥങ്ങളിലൊന്നാണ് കുരുമുളക്. ഈ സുഗന്ധവ്യഞ്ജനം സാധാരണയായി നിങ്ങളുടെ ഭക്ഷണത്തിന് രുചി കൂട്ടുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇത് നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണസാധനം കൂടിയാണ്. പൊടിച്ച കുരുമുളക് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശൈത്യകാലത്ത് വളരെ സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാനുള്ള ഒരു മികച്ച മാര്‍ഗമാണ്. കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരവേദന ഒഴിവാക്കാനും അണുബാധ തടയാനും സഹായിക്കുന്നു. സ്വാഭാവികമായും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്റിബയോട്ടിക് ആയ വിറ്റാമിന്‍ സിയും കുരുമുളകില്‍ ധാരാളമുണ്ട്. ശൈത്യകാലത്ത് കുരുമുളക് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാനായി ലേഖനം വായിക്കൂ.

ദഹനാരോഗ്യം വളര്‍ത്തുന്നു
നിങ്ങളുടെ ദഹനാരോഗ്യം കാക്കുന്ന സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. കുരുമുളക് പച്ചയായി കഴിക്കുമ്പോള്‍ അത് ആമാശയത്തില്‍ നിന്ന് പ്രോട്ടീനുകളെ തകര്‍ക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് പുറത്തുവിട്ട് ദഹനത്തെ സഹായിക്കുന്നു. ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ച് നിങ്ങളുടെ വയറ് വൃത്തിയാകുന്നു. ഇത് ദഹനനാളത്തിന്റെ വിവിധ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

മലബന്ധം തടയുന്നു
നിങ്ങളുടെ ഭക്ഷണത്തില്‍ പതിവായി കുരുമുളക് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മലബന്ധ പ്രശ്നത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതായിരിക്കും. മലബന്ധം ഉണ്ടാകുമ്പോള്‍ മലം പുറന്തള്ളാന്‍ നിങ്ങള്‍ക്ക് പ്രയാസപ്പെടേണ്ടിവന്നേക്കാം. എന്നാല്‍ കുരുമുളക് കഴിക്കുന്നതിലൂടെ നിങ്ങളുടെ വയറ് നല്ല രീതിയില്‍ ഭക്ഷണങ്ങളോട് പ്രതികരിക്കുകയും മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പൈപ്പറിന് എന്ന വസ്തു കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ച തടയുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് ദിവസവും രണ്ടോ മൂന്നോ തവണ കുരുമുളക് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കും. ഈ സുഗന്ധവ്യഞ്ജനത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അധിക കൊഴുപ്പ് കത്തിക്കാന്‍ ഗുണകരമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസവും വര്‍ദ്ധിപ്പിക്കുന്നു.

സന്ധിവേദന തടയുന്നു
നിങ്ങള്‍ക്ക് സന്ധിവാതം പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ല, കാരണം കുരുമുളകിന് ഈ പ്രശ്നത്തില്‍ നിങ്ങളെ സഹായിക്കും. കുരുമുളകിലെ പോഷകങ്ങള്‍ സന്ധിവാതം തടയുന്നതിനും നട്ടെല്ലിന്റെ അസ്വസ്ഥതകള്‍ നീക്കുന്നതിനും ഫലപ്രദമായി സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് നല്ലത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ കുരുമുളക് നിങ്ങളെ സഹായിക്കുന്നു. കുരുമുളകിലെ പൈപ്പറിന്, രക്തത്തിലെ പഞ്ചസാരയുടെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുരുമുളകിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. അത് രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുന്ന മികച്ച ഭക്ഷണസാധനമാണ് കുരുമുളക്.

കഫക്കെിന് പരിഹാരം
കുരുമുളകിന് നമ്മുടെ ശരീരത്തിലെ കഫത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് തലയിലെ സൈനസ് ഭാഗത്ത്, പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയില്‍ വരണ്ടതും കഫത്തിനെ ഉരുക്കാനുള്ള കഴിവുമുണ്ട്.

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു
ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് വഴി ഹൃദയാഘാതം വരെ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ കുരുമുളകിലെ പൈപറൈന് എന്ന ഘടകം നിങ്ങളുടെ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചുമ, ജലദോഷം എന്നിവയെ ചെറുക്കുന്നു
കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് ചുമയും ജലദോഷവും സുഖപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ ചായയില്‍ ഒരു നുള്ള് കുരുമുളകും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും ഉത്തമമായ പ്രതിവിധിയാണ്. കഫക്കെട്ട്, പനി, വൈറല്‍ അണുബാധ എന്നിവ ലഘൂകരിക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
