For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വേദന ഏറ്റവും കൂടുന്ന പ്രായം ഇതാണ്: അറിയേണ്ടത് ഇതെല്ലാം

|

ആര്‍ത്തവം എന്നത് സ്ത്രീകള്‍ക്ക് എപ്പോഴും ഒരു പേടിസ്വപ്നമാണ്, കാരണം ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയും പ്രശ്‌നങ്ങളുമാണ് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ആര്‍ത്തവത്തെ വില്ലനാക്കുന്നത്. എന്നാല്‍ ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന അസ്വസ്ഥതയേക്കാള്‍ പ്രായം കൂടുന്നതിനനുസരിച്ചാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ചിലരില്‍ അതികഠിനമായ മലബന്ധം, വയറുവേദന, തലവേദന, നടുവേദന, പേശീവേദന എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവമേ വേണ്ട എന്നൊരു അവസ്ഥയായിരിക്കും പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിക്ക് സഹായിക്കുന്നതാണ് ആര്‍ത്തവം.

സ്ത്രീകള്‍ക്ക് പ്രായം കൂടുമ്പോള്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധികക്കുന്നു. പ്രത്യേകിച്ച് 30-നും 40-നും ശേഷം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദന സാധാരണ വേദനയാണ്. എന്നാല്‍ ഈ വേദന അധികമാവുകയോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിന്റെ സമയത്ത് വേദന അനുഭവപ്പെടുകയോ, ദുര്‍ഗന്ധത്തോടെയുള്ള വജൈനല്‍ ഡിസ്ചാര്‍ജ് എന്നിവയെല്ലാം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അസഹനീയമായ ആര്‍ത്തവ വേദനയോ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്നോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. പ്രായമാവുന്നതിന് അനുസരിച്ച് ആര്‍ത്തവ വേദന വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അഡെനോമിയോസിസ്

അഡെനോമിയോസിസ്

ഇതൊരു അപകടകരമായ അവസ്ഥയാണ്. ഗര്ഭപാത്രത്തിന്റെ ആവരണത്തിലുള്ള ടിഷ്യു ഗര്ഭപാത്രത്തിന്റെ പേശി ഭിത്തിയിലും വളരുന്ന ഒരു അവസ്ഥയാണ് അഡെനോമിയോസിസ് എന്ന് പറയുന്നത്. ഈ ടിഷ്യു പതിവുപോലെ കട്ടിയാകുകയും ആര്‍ത്തവചക്രത്തിന്റെ സമയം സ്വയം പുറത്തേക്ക് വരുകയുമാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ഗര്‍ഭപാത്രം വീര്‍ക്കുന്നതിനും കനത്ത രക്തസ്രാവത്തിനും കാരണമാകും. ഇത് ആര്‍ത്തവ സമയത്താണ് ഉണ്ടാവുന്നതെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുകയും അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു.

ഫൈബ്രോയിഡുകള്‍

ഫൈബ്രോയിഡുകള്‍

ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫൈബ്രോയ്ഡുകള്‍ പോലുള്ള അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത് പ്രസവ ശേഷം ഇല്ലാതാവുന്നു. എന്നാല്‍ ചിലരില്‍ ഫൈബ്രോയ്ഡുകള്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നത് കാരണം ഉണ്ടാവുന്നു. ഗര്‍ഭാശയത്തിലോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തോ ആണ് ഇത്തരം ഫൈബ്രോയ്ഡുകള്‍ കാണപ്പെടുന്നത്. ഫൈബ്രോയിഡുകള്‍ വ്യത്യസ്ത തീവ്രതയോടെ അടിവയറിലോ പുറകിലോ വേദന ഉണ്ടാക്കും. ഇത് ആര്‍ത്തവ സമയത്തെങ്കില്‍ അതികഠിനമായ വേദനയും ആര്‍ത്തവത്തോടൊപ്പം ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ ഫൈബ്രോയ്ഡുകള്‍ ചുരുങ്ങുന്നതിന് കാരണമാകുന്നു.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

സ്ത്രീകളില്‍ അണ്ഡാശയവും ഫാലോപ്യന്‍ ട്യൂബുകളും ഉള്‍പ്പെടെ ഗര്‍ഭാശയത്തിന് പുറത്ത് വരെ കാണപ്പെടുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. പ്രസവിക്കുന്ന പ്രായത്തില്‍ സ്ത്രീകളെയാണ് ഈ അവസ്ഥ കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ എന്‍ഡോമെട്രിയോസിസ് ഉള്ളവരെങ്കില്‍ ഇവരില്‍ ആര്‍ത്തവം അതികഠിനമായിരിക്കും. ഇതോടൊപ്പം നടുവേദന, കനത്ത രക്തസ്രാവം, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍, ടോയ്ലറ്റില്‍ പോകുമ്പോഴുള്ള അതികഠിനമായ വേദന, ഓക്കാനം എന്നീ അവസ്ഥകളും ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ പിന്നീട് ഗുരുതരമായി മാറുന്നു.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് (PID)

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് (PID)

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് പോലുള്ള രോഗാവസ്ഥകള്‍ എങ്കില്‍ ഇവരും അല്‍പം ശ്രദ്ധിക്കണം. കാരണം ലൈംഗികമായി ഉണ്ടാവുന്ന അണുബാധകള്‍ മൂലമാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. പ്രത്യുത്പാദന അവയവങ്ങളില്‍ ഉണ്ടാവുന്ന ഈ അണുബാധയില്‍ നിങ്ങളുടെ ആര്‍ത്തവം പ്രശ്‌നത്തിലാവുന്നു. ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയേയും ഇത്തരം അവസ്ഥകള്‍ ബാധിക്കാം. നിങ്ങളുടെ അടിവയറ്റില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള വേദന ഉണ്ടാവുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ കഠിനമായ ആര്‍ത്തവം നിങ്ങള്‍ക്കുണ്ടാവുന്നു.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം നാമെല്ലാവരും അനുഭവിക്കുന്ന അവസ്ഥയാണ്. എന്നാല്‍ അമിതമായ സമ്മര്‍ദ്ദം ആര്‍ത്തവ ചക്രത്തിന്റെ ദിനങ്ങളില്‍ വ്യത്യാസം കൊണ്ട് വരുന്നു. ഇത് കൂടാതെ ഇത് ആര്‍ത്തവ വേദനയെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ പലപ്പോഴും ശരീരത്തിന് വേദനയെ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നിങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദത്തെ പാടേ ഇല്ലാതാക്കുന്നതിന് യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിക്കാവുന്നതാണ്.

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിക്കുന്നു

നിങ്ങള്‍ക്ക് പ്രായമാവുന്നതിന് അനുസരിച്ച് നിങ്ങളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നു. ഇത് സാധാരണ ഒരു അവസ്ഥയാണ്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം അവസ്ഥകള്‍ ആര്‍ത്തവത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. എന്നാല്‍ അമിതഭാരമുള്ളവരില്‍ പലപ്പോഴും ആര്‍ത്തവ പ്രശ്‌നങ്ങളും വര്‍ദ്ധിക്കാം. ഇവരില്‍ ആര്‍ത്തവ സമയം അതികഠിനമായ വേദനയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശരിയായ ഭാരം നിയന്ത്രിക്കുന്നതിലൂടെ, ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തരഫലങ്ങളെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ചിട്ടയായ വ്യായാമവും യോഗയും ആരോഗ്യകരമായ ഭക്ഷണക്രമവും എല്ലാം നിങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

പോളിപ്‌സ്

പോളിപ്‌സ്

ഗര്ഭപാത്രത്തിന്റെ ആന്തരിക ഭിത്തികളില്‍ വികസിക്കുന്ന കോശ വളര്‍ച്ചയാണ് ഗര്‍ഭാശയ പോളിപ്‌സ് എന്ന് പറയപ്പെടുന്നത്. ഇത് പലപ്പോഴും ഗര്‍ഭാശയ അറയിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗര്ഭപാത്രത്തിന്റെ പാളിയിലെ കോശങ്ങളുടെ അമിതമായ വളര്‍ച്ചയാണ് ഇതിലൂടെ സംഭവിക്കുന്നത്. ചിലരില്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ ആണ് പോളിപ്‌സ് രൂപപ്പെടുന്നത്. ഇത് ആര്‍ത്തവ സമയങ്ങളില്‍ അതികഠിനമായ വേദനയിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് നടക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

ആര്‍ത്തവ വേദന ഒഴിവാക്കാന്‍

ആര്‍ത്തവ വേദന ഒഴിവാക്കാന്‍

ആര്‍ത്തവ വേദന സ്ത്രീ സഹജമാണ്. അതുകൊണ്ട് തന്നെ ഇതിനെ പൂര്‍ണമായി ഒഴിവാക്കുക എന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ വേദനയെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃത്യമായി വ്യായാമം ചെയ്യുകയാണ് ആദ്യത്തെ മാര്‍ഗ്ഗം. ഇത് കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുക. അതോടൊപ്പം തന്നെ ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ വഴി നിങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ മാനസികാരോഗ്യവും കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. ഉചിതമായ ജീവിത മാറ്റങ്ങളോടെ സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എന്തെങ്കിലും രോഗാവസ്ഥയുടെ ഫലമായാണ് ആര്‍ത്തവ വേദനയുണ്ടാവുന്നത് എന്നുണ്ടെങ്കില്‍ ഡോക്ടറെ കൃത്യസമയത്ത് കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പിസിഓഎസിനെ വീട്ടില്‍ കൈകാര്യം ചെയ്യാന്‍ ഈ മാര്‍ഗ്ഗങ്ങള്‍പിസിഓഎസിനെ വീട്ടില്‍ കൈകാര്യം ചെയ്യാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

ശരീരം അപകടകരമായ അവസ്ഥയിലോ, ലക്ഷണങ്ങള്‍ നിസ്സാരമല്ലശരീരം അപകടകരമായ അവസ്ഥയിലോ, ലക്ഷണങ്ങള്‍ നിസ്സാരമല്ല

English summary

Why Your Period Pain Getting Worse With Age In Malayalam

Here in this article we are discussing about why your period getting worse with age in malayalam. Take a look.
Story first published: Saturday, September 10, 2022, 14:09 [IST]
X
Desktop Bottom Promotion