For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും കടുകെണ്ണ; ആരോഗ്യഗുണങ്ങള്‍ ഇതാണ്

|

ഇന്ത്യന്‍ ഭവനങ്ങളിലെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകളില്‍ ഒന്നാണ് കടുകെണ്ണ. ഇത് പാചകം ചെയ്യുന്നതിനും മസാജ് ചെയ്യുന്നതിനും ആരാധനയ്ക്കായും ഉപയോഗിക്കുന്നു. പുരാതന കാലം മുതല്‍, കടുകെണ്ണ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അനിവാര്യമായ ഭാഗമാണ്. കടുക് വിത്തുകളില്‍ നിന്ന് നിര്‍മ്മിച്ച ഈ എണ്ണയ്ക്ക് ശക്തമായ ഗന്ധമുണ്ട്, അത് ഭക്ഷണ വിഭവത്തിന് മണ്ണിന്റെ രുചി നല്‍കുന്നു.

Most read: യൂറോപ്പിലും ഏഷ്യയിലും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം; ശ്രദ്ധിക്കേണ്ടത് ഇത്Most read: യൂറോപ്പിലും ഏഷ്യയിലും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം; ശ്രദ്ധിക്കേണ്ടത് ഇത്

പാചക ആവശ്യത്തിനായി ഉപയോഗിക്കുന്ന കടുകെണ്ണ നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ, നിരവധി ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുന്നതിലൂടെ കടുകെണ്ണ നിങ്ങളുടെ തടിയും കുറയ്ക്കുന്നു. പോഷകഗുണങ്ങള്‍ നിരവധിയുള്ള കടുകെണ്ണ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവുമായി നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും തടി കുറയ്ക്കാനുമായി കടുകെണ്ണ സഹായിക്കുന്നത് എങ്ങനെ എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കടുകെണ്ണയുടെ പോഷകാംശം

കടുകെണ്ണയുടെ പോഷകാംശം

കടുകെണ്ണ വളരെ പോഷകഗുണമുള്ളതാണ്, പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കടുകെണ്ണയില്‍ ഇവ ഉള്‍പ്പെടുന്നു:

കലോറി: 124

കൊഴുപ്പ്: 14 ഗ്രാം

സോഡിയം: 0 മില്ലിഗ്രാം

കാര്‍ബോഹൈഡ്രേറ്റ്‌സ്: 0 ഗ്രാം

ഫൈബര്‍: 0 ഗ്രാം

പഞ്ചസാര: 0 ഗ്രാം

പ്രോട്ടീന്‍: 0 ഗ്രാം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

കടുകെണ്ണയില്‍ മൂന്ന് വ്യത്യസ്ത തരം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ചെറിയ അളവില്‍ പൂരിത കൊഴുപ്പുകള്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഈ ഗുണ കാരണം ഭക്ഷണം പാചകം ചെയ്യാന്‍ അനുയോജ്യമായ എണ്ണയായി ഇത് മാറുന്നു. മറ്റ് കൊഴുപ്പുകളായ പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. കടുകെണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അത് എങ്ങനെയെന്നും മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കടുകെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം നിങ്ങളുടെ വിശപ്പ് കുറയ്ക്കും. ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന താപത്തെ സൂചിപ്പിക്കുന്ന തെര്‍മോജെനിസിസ് ആണ് ഇതിന് കാരണം. അതിലുപരി, കടുകെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം ദഹിക്കാന്‍ എളുപ്പമാണ്. ഇത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുമ്പോള്‍, നിങ്ങളുടെ ശരീരം സാധാരണയേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് കത്തിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

കടുകെണ്ണ ചര്‍മ്മത്തിന്റെ എല്ലാ പാളികളെയും ഈര്‍പ്പമുള്ളതാക്കുകയും ശരിയായി പോഷിപ്പിക്കുകയും ചെയ്യും. ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ നേര്‍ത്ത വരകള്‍ മെച്ചപ്പെടുത്തുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യും. ഇളംചൂടുള്ള കടുകെണ്ണ മുടിയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും വേരുകള്‍ ശക്തമാക്കുകയും ചെയ്യും. നിങ്ങളുടെ ഫേസ് പാക്കിലേക്കും കുറച്ച് കടുകെണ്ണ ചേര്‍ക്കാം.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

ഹൃദയാരോഗ്യം വളര്‍ത്തുന്നു

ഹൃദയാരോഗ്യം വളര്‍ത്തുന്നു

നിങ്ങളുടെ ഭക്ഷണത്തില്‍ കടുകെണ്ണ ഉള്‍പ്പെടെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൂടുതലായി കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും. ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളര്‍ത്തുന്നതാണ് ഈ ഘടകങ്ങള്‍.

വേദന കുറയ്ക്കുന്നു

വേദന കുറയ്ക്കുന്നു

കഠിനമായ മണമുള്ള കടുക് എണ്ണയില്‍ ശരീരത്തിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന അലൈല്‍ ഐസോത്തിയോസയനേറ്റ് എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ എണ്ണയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡും (ALA) അടങ്ങിയിട്ടുണ്ട്, ഇത് ഒരു തരം ഒമേഗ -3 ഫാറ്റി ആസിഡാണ്. ഇത് വീക്കം, ചെറിയ പൊള്ളല്‍ എന്നിവ കുറയ്ക്കുന്നതിന് ഗുണം ചെയ്യും.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

ജലദോഷം അകറ്റുന്നു

ജലദോഷം അകറ്റുന്നു

ജലദോഷവും മൂക്കടപ്പും ചികിത്സിക്കുന്നതിനുള്ള ഒരു പുരാതന ആയുര്‍വേദ പ്രതിവിധിയാണ് കടുകെണ്ണ. ജലദോഷവും പനിയും ഉള്ളപ്പോള്‍ ചൂടുള്ള കടുക് എണ്ണ നെഞ്ചില്‍ പുരട്ടുന്നത് രോഗമുക്തി വേഗത്തിലാക്കുകയും മറ്റ് ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.

English summary

Why You Should Use Mustard Oil For Weight Loss in Malayalam

Mustard oil is highly nutritious and when used within limits for cooking purposes, it can help to improve your health conditions. Read on to know more.
Story first published: Tuesday, October 26, 2021, 9:55 [IST]
X
Desktop Bottom Promotion