For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്, കാരണങ്ങള്‍ ഇതെല്ലാം

|

കുളിക്കുന്നത് വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ കുളിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇപ്പോള്‍ മഴക്കാലമാണ്. മഴക്കാലത്ത് ഇടിമിന്നലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഇടിമിന്നല്‍ ഉള്ളപ്പോള്‍ കുളിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുതെന്ന് നമ്മുടെ വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ചെറുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ എല്ലാവരും കേട്ട് ശീലിച്ചിട്ടുണ്ടാവും. എന്നാല്‍ എന്താണ് കാരണം എന്നത് പലര്‍ക്കും അറിയില്ല.

Not Shower During Thunderstorms

എന്നാല്‍ പ്രായമാകുന്തോറും ഇത്തരം കാര്യങ്ങളെ പലരും നിസ്സാരമായി കണക്കാക്കുന്നു. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത് എന്ന കാര്യത്തില്‍ ചിലര്‍ അഭിപ്രായപ്പെടുന്ന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മിക്ക ആളുകള്‍ക്കും ഇടിമിന്നല്‍ സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കുളിക്കുമ്പോള്‍ ഇടിമിന്നല്‍

കുളിക്കുമ്പോള്‍ ഇടിമിന്നല്‍

കുളിക്കുന്ന സമയത്ത് ഇടിമിന്നല്‍ ഉള്ളത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ശക്തമായ വൈദ്യുത പ്രവാഹത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും പൈപ്പുകളിലൂടെയും വെള്ളത്തിലൂടെയും താഴേക്ക് പോകുന്നു. ഇത് ഷവറിലും പലപ്പോഴും അനുഭവപ്പെടുന്നു. മാത്രമല്ല ഇത്തരം വൈദ്യുതപ്രവാഹം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ സഞ്ചരിക്കുന്നു. കുളിക്കുന്നത് മാത്രമല്ല ലാന്‍ഡ്ലൈന്‍ ഫോണുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് മിന്നലടിക്കുമ്പോള്‍ ശ്വാസംമുട്ടല്‍, ഹൃദയാഘാതം, മരവിപ്പ്, വൈദ്യുതാഘാതം, മരണം എന്നിവയില്‍ കലാശിക്കുന്നു.

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം പ്ലംബിംഗിലൂടെ മിന്നലിന് സഞ്ചരിക്കാം. ഇടിമിന്നലുള്ള സമയത്ത് എല്ലാ വെള്ളവും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഈ സമയത്ത് കുളിക്കുമ്പോള്‍ മിന്നല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പലപ്പോഴും മെറ്റല്‍ പൈപ്പുകളില്‍ മിന്നല്‍ പെട്ടെന്ന് സഞ്ചരിക്കുന്നു. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പ്ലംബിംഗും ഒഴുകുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട മറ്റ് കാര്യങ്ങള്‍

ഒഴിവാക്കേണ്ട മറ്റ് കാര്യങ്ങള്‍

എന്നാല്‍ ഇടിമിന്നല്‍ ഉള്ളപ്പോള്‍ നിങ്ങള്‍ ഒഴിവാക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇടിമിന്നല്‍ ഉള്ള സമയത്ത് കൈ കഴുകുകയോ കുളിക്കുകയോ ചെയ്യരുത് എന്ന് നാം വായിച്ചു. എന്നാല്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ഈ സമയത്ത് ചെയ്യാന്‍ പാടില്ല. ആ സമയത്ത് പാത്രങ്ങള്‍ കഴുകാന്‍ അടുക്കളയില്‍ കയറരുത്. ലാന്‍ഡ്ലൈന്‍ ഫോണുകളിലൂടെ ലൈറ്റിംഗിന് സഞ്ചരിക്കാന്‍ കഴിയുമെന്നതിനാല്‍ ഈ സമയം ഫോണ്‍ ഉപയോഗം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കണം.

 ഒഴിവാക്കേണ്ട മറ്റ് കാര്യങ്ങള്‍

ഒഴിവാക്കേണ്ട മറ്റ് കാര്യങ്ങള്‍

പരമാവധി ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതിനും സെല്‍ഫോണുകള്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ചാര്‍ജറുകള്‍ തുടങ്ങി ചുവരില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്ട്രോണിക് വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് കൂടാതെ മഴയോടൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് തോന്നിയാല്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും അണ്‍പ്ലഗ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇടിമിന്നല്‍ കേള്‍ക്കുമ്പോള്‍ ഉടന്‍ തന്നെ പുറത്ത് നില്‍ക്കാതെ വീടിനുള്ളിലേക്ക് കയറി ഇരിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അപകടകരമായ സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ആര്‍ത്തവ വിരാമത്തിന് ശേഷം രക്തസ്രാവം: ഭയക്കേണ്ട കാരണങ്ങള്‍ആര്‍ത്തവ വിരാമത്തിന് ശേഷം രക്തസ്രാവം: ഭയക്കേണ്ട കാരണങ്ങള്‍

most read:പ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെ

English summary

Why You Should Not Shower During Thunderstorms In Malayalam

Here in this article we are discussing about why you should not shower during thunderstorm in malayalam. Take a look.
Story first published: Monday, August 22, 2022, 18:21 [IST]
X
Desktop Bottom Promotion