For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയുടെ മഞ്ഞ ഇനി കളയരുത്; അറിയണം അതിലെ ആരോഗ്യഗുണം

|

മുട്ടയുടെ വൈവിധ്യം, പാചക ലോകത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സവിശേഷതകളിലൊന്നാണ്. ഇതുകൂടാതെ മുട്ട പോഷകങ്ങളുടെ കലവറ കുടിയാണെന്നും അറിഞ്ഞിരിക്കുക. ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. പ്രോട്ടീനുകള്‍ പേശികളെ നന്നാക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, പ്രതിരോധശേഷിയും ശക്തിയും നല്‍കുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

Most read: മഞ്ഞപ്പിത്തം വേഗത്തില്‍ മാറ്റാന്‍ ശീലിക്കേണ്ടത് ഈ ഭക്ഷണശീലംMost read: മഞ്ഞപ്പിത്തം വേഗത്തില്‍ മാറ്റാന്‍ ശീലിക്കേണ്ടത് ഈ ഭക്ഷണശീലം

മുട്ടകള്‍ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കാണപ്പെടുമ്പോള്‍, മുട്ടയുടെ മഞ്ഞക്കരു കുറച്ചുകാലമായി സംശയത്തിന്റെ നിഴലിലാണ്. മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ നിറഞ്ഞതാണെന്നും അതിനാല്‍ അവ കഴിക്കരുതെന്നും ചില പോഷകാഹാര വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ മഞ്ഞക്കരുവിനെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതും ശരിയല്ല. മുട്ടയുടെ മഞ്ഞക്കരുവിലും പോഷകങ്ങള്‍ ധാരാളമുണ്ട്. അവഗണിക്കാനാവാത്ത നിര്‍ണായക വസ്തുത എന്തെന്നാല്‍, മുട്ടയുടെ വെള്ളയേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. മുട്ടയുടെ മഞ്ഞക്കരു കഴിക്കാതെ കളയുന്നതിനു മുമ്പ് അവ നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാല്‍

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാല്‍

മുട്ടയുടെ മഞ്ഞക്കരുവില്‍ നിങ്ങളുടെ ഹൃദയത്തെ നേരിട്ട് ബാധിക്കുമോ എന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാകാം. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുട്ടയേക്കാള്‍ അനാരോഗ്യകരമായ എല്‍ഡിഎല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ നിങ്ങള്‍ക്ക് മഞ്ഞക്കരു ഉപയോഗിച്ച് മുട്ടകള്‍ കഴിക്കാം. എന്നാല്‍ ഇത് അമിതമാകാതം നോക്കണം. ദിവസവും 7-8 മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

മസ്തിഷ്‌കത്തിന്റെ ആരോഗ്യം

മസ്തിഷ്‌കത്തിന്റെ ആരോഗ്യം

മസ്തിഷ്‌കത്തിലെ പ്രധാന ന്യൂറോ ട്രാന്‍സ്മിറ്ററുകളിലൊന്നായ അസറ്റൈല്‍ കോളിന്റെ പ്രധാന ഘടകമായ കോളിന്റെ ഏറ്റവും സാന്ദ്രമായ ഉറവിടമാണ് മുട്ടയുടെ മഞ്ഞ. മസ്തിഷ്‌കത്തിന്റെ സാധാരണ വികസനത്തിന് കോളിന്‍ അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു നിങ്ങള്‍ക്ക് മസ്തിഷ്‌ക വികാസത്തിന് സംഭാവന നല്‍കുന്നു.

Most read:വേനനില്‍ തലയുയര്‍ത്തും ഈ വില്ലന്‍ രോഗങ്ങള്‍; ഇവ ശ്രദ്ധിക്കണംMost read:വേനനില്‍ തലയുയര്‍ത്തും ഈ വില്ലന്‍ രോഗങ്ങള്‍; ഇവ ശ്രദ്ധിക്കണം

ധാരാളം വിറ്റാമിനുകള്‍

ധാരാളം വിറ്റാമിനുകള്‍

മുട്ടയുടെ മഞ്ഞ കൂടുതല്‍ പോഷക സാന്ദ്രമാണ്. വിറ്റാമിന്‍ ബി 6, ബി 12, എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സെലിനിയം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഒമേഗ-3 ഫാറ്റുകളും ഉണ്ട്. വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോള്‍, മുട്ടയുടെ മഞ്ഞക്കരുവും ഫോളേറ്റ്, വിറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പന്നമാണ്. ഈ പോഷകങ്ങളെല്ലാം എളുപ്പത്തില്‍ ലഭിക്കാനായി നിങ്ങള്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കാം.

കണ്ണിന് നല്ലത്

കണ്ണിന് നല്ലത്

മുട്ടയുടെ മഞ്ഞക്കരുവില്‍ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലാര്‍ ഡീജനറേഷനില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് സംഭാവന നല്‍കുന്ന ഭക്ഷണമാണ് മുട്ടയുടെ മഞ്ഞ. മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഈ കരോട്ടിനോയിഡുകള്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും റെറ്റിനയ്ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

അധികമാകാതെ സൂക്ഷിക്കുക

അധികമാകാതെ സൂക്ഷിക്കുക

മുട്ടയുടെ മഞ്ഞക്കരുവില്‍ ട്രിപ്‌റ്റോഫാന്‍, ടൈറോസിന്‍ തുടങ്ങിയ ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ മുട്ട മുഴുവനായും കഴിക്കുന്നതില്‍ നിന്ന് പിന്തിരിയരുത്. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനായ കോളിന്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് ശരീരത്തിന്റെ ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ക്ക് പ്രതിദിനം എത്ര മുട്ടകള്‍ കഴിക്കാം എന്നറിയാന്‍ അവരുടെ ഡോക്ടറെ സമീപിക്കാവുന്നതാണ്.

Most read:ശരീരത്തിന് അത്ഭുത ശക്തി നല്‍കും നാരങ്ങ എണ്ണMost read:ശരീരത്തിന് അത്ഭുത ശക്തി നല്‍കും നാരങ്ങ എണ്ണ

പഠനം പറയുന്നത്

പഠനം പറയുന്നത്

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍, സാധാരണ എല്‍ഡിഎല്‍ ഉള്ള ആളുകള്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ കൊളസ്‌ട്രോള്‍ 300 മില്ലിഗ്രാം ആയിരിക്കണം. അതിനാല്‍, നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ന്നതാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ മുട്ടയുടെ മഞ്ഞക്കരു ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഒരു പഠനത്തില്‍, ആഴ്ചയില്‍ ഏഴ് മുട്ടകള്‍ കഴിക്കുന്ന ആളുകള്‍ക്ക് അതില്‍ കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലല്ലെന്ന് കണ്ടെത്തി. ഏകദേശം 17,000 അമേരിക്കക്കാരെ 14 വര്‍ഷമായി നിരീക്ഷിച്ചശേഷമാണ് ഈ നിഗമനത്തിലെത്തിയത്.

മഞ്ഞക്കരു മികച്ചത്

മഞ്ഞക്കരു മികച്ചത്

ഒരു മുഴുവന്‍ മുട്ടയുടെ ഇരുമ്പിന്റെ അശംത്തില്‍ 93% മഞ്ഞക്കരുവിലും 7% വെള്ളയിലുമാണ്. കാല്‍സ്യത്തിന്റെ 90 ശതമാനവും മഞ്ഞക്കരുത്തിലാണ്. മുട്ടയുടെ രണ്ട് ഭാഗങ്ങളും ആരോഗ്യകരമാണെങ്കിലും പോഷകങ്ങളുടെ ഉള്ളടക്കം നോക്കുമ്പോള്‍ മഞ്ഞക്കരു കൂടുതല്‍ പ്രയോജനകരമാണെന്ന് തോന്നുന്നു. രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ മിതമായി കഴിക്കണം. അതിനാല്‍, അടുത്ത തവണ മുട്ടകള്‍ കഴിക്കുമ്പോള്‍ മഞ്ഞക്കരു ഉപേക്ഷിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നിങ്ങള്‍ക്ക് മുഴുവന്‍ മുട്ടകളും കഴിക്കാം. ഇതുവഴി നിങ്ങള്‍ക്ക് എല്ലാ പോഷകങ്ങളും ലഭിക്കുകയും രണ്ടിന്റെയും ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

Most read:വ്യായാമത്തിന് എത്ര സമയം മുമ്പ് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കണംMost read:വ്യായാമത്തിന് എത്ര സമയം മുമ്പ് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കണം

English summary

Why You Should Not Avoid Eating Egg Yolk in Malayalam

Egg yolks have their share of nutrients too. Here are some more benefits you may not have known.
Story first published: Friday, February 18, 2022, 11:15 [IST]
X
Desktop Bottom Promotion