For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്

|

വേനല്‍ക്കാലത്ത്, വിയര്‍പ്പ് എന്ന സ്വാഭാവിക പ്രക്രിയയിലൂടെ നമ്മുടെ ശരീരം തണുപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തിലെ ജലാംശം കുറയുന്നത് വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ വേനല്‍ക്കാല സീസണില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥ ചൂടുള്ളതും ഈര്‍പ്പമുള്ളതുമാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ വിയര്‍ക്കും. ഇതിനര്‍ത്ഥം നിങ്ങള്‍ ഉയര്‍ന്ന അളവില്‍ വെള്ളം ഉപയോഗിക്കേണ്ടതുണ്ട് എന്നാണ്.

Most read: വേനലില്‍ ശരീരത്തിന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കും ഈ ആയുര്‍വേദ പാനീയംMost read: വേനലില്‍ ശരീരത്തിന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കും ഈ ആയുര്‍വേദ പാനീയം

ദിവസാവസാനത്തോടുള്ള ക്ഷീണം മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാല്‍ മറ്റ് മെഡിക്കല്‍ കാരണങ്ങളൊന്നുമില്ലാതെ നിങ്ങള്‍ രാവിലെ അലസനായി എഴുന്നേല്‍ക്കുകയാണെങ്കില്‍, മിക്കവാറും നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിച്ചതായിരിക്കും! ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍, ഒരാള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. വേനല്‍ക്കാലത്ത് എന്തുകൊണ്ടാണ് കൂടുതല്‍ വെള്ളം കുടിക്കണമെന്ന് പറയുന്നത് എന്ന് നമുക്ക് നോക്കാം.

വേനല്‍ക്കാലത്ത് വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം

വേനല്‍ക്കാലത്ത് വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം

വേനല്‍ക്കാലത്ത് ധാരാളം വെള്ളവും ഇലക്ട്രോലൈറ്റുകളും വിയര്‍പ്പിനൊപ്പം കുറയുന്നു. ദീര്‍ഘകാല നിര്‍ജ്ജലീകരണം നിങ്ങളെ വളരെയേറെ ക്ഷീണിപ്പിക്കും. സാധാരണ എന്‍സൈമാറ്റിക് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് വെള്ളം ആവശ്യമാണ്. ഒരാള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിച്ചാല്‍, അയാള്‍ക്ക് ചലനമുണ്ടാക്കാന്‍ ആവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പ്രയാസമാണ്. ക്ഷീണം അകറ്റാനും ഊര്‍ജ്ജം ഉയര്‍ത്താനും വെള്ളം നിങ്ങളെ സഹായിക്കും. വേനല്‍ക്കാലത്ത് ഒരു ദിവസം എത്ര വെള്ളം കുടിക്കണം എന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഠിനമായ വര്‍ക്ക്ഔട്ടില്‍ മുഴുകിയില്ലെങ്കില്‍, അമിതമായി വിയര്‍ക്കുന്നില്ലെങ്കില്‍, വേനല്‍ക്കാലത്ത് കുറഞ്ഞത് 7-8 ഗ്ലാസുകളും വിയര്‍പ്പ് കൂടുതലാണെങ്കില്‍ 8-10 ഗ്ലാസ് വെള്ളവും ഒരാള്‍ കുടിക്കണം.

മലബന്ധം നീക്കുന്നു

മലബന്ധം നീക്കുന്നു

രോഗിക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് മലബന്ധം എന്ന അവസ്ഥ. ഈ അവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് പകല്‍ സമയത്ത് കുറഞ്ഞ അളവില്‍ വെള്ളം ഉപയോഗിക്കുന്നതാണ്. ദഹനനാളത്തിന്റെ ആവരണം നനവുള്ളതും ഈര്‍പ്പമുള്ളതുമായി നിലനിര്‍ത്താന്‍ വെള്ളം സഹായിക്കുന്നു, ഇത് ഭക്ഷണങ്ങളെ പ്രോസസ്സ് ചെയ്യാനും ദഹിപ്പിക്കാനും ഇല്ലാതാക്കാനും സിസ്റ്റത്തെ സഹായിക്കുന്നു. ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ കുടലിന്റെ ചലനശേഷി കുറയുന്നു. അതിനാല്‍, മലബന്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ദിവസവും 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക എന്നതാണ്.

Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍

വയറ്റിലെ അള്‍സര്‍ അകറ്റുന്നു

വയറ്റിലെ അള്‍സര്‍ അകറ്റുന്നു

സാധാരണയായി നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ആസിഡ് റിഫ്‌ളക്‌സ് ആമാശയത്തില്‍ ആസിഡ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഉണ്ടാകുന്നത്. ആമാശയത്തിലെ ആസിഡ് കത്തുമ്പോള്‍ ആമാശയത്തിലെ അള്‍സര്‍ ഉണ്ടാകുന്നു. അപര്യാപ്തമായ ജലാംശം വയറ്റിലെ അള്‍സറിനും മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

നിങ്ങളുടെ വയറ് നിറയ്ക്കുന്നു

നിങ്ങളുടെ വയറ് നിറയ്ക്കുന്നു

ചിലപ്പോള്‍ നാം ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കും. നമുക്ക് യഥാര്‍ത്ഥത്തില്‍ ദാഹം അനുഭവപ്പെടുമ്പോള്‍, ശമനത്തിനായി മറ്റ് പലതും കഴിക്കുന്നു. വിദഗ്ധര്‍ പറയുന്നത്, നിങ്ങള്‍ നിര്‍ജ്ജലീകരണം അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ശരീരം നല്‍കുന്ന ആദ്യത്തെ സിഗ്‌നല്‍ സാധാരണയായി ദാഹത്തേക്കാള്‍ വിശപ്പാണ് എന്നാണ്. അടുത്ത തവണ നിങ്ങള്‍ക്ക് ഇതുപോലെ ഒരു ലഘുഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍, ഒരു ഗ്ലാസ് നിറയെ വെള്ളം കുടിക്കുക. അത് നിങ്ങളുടെ വയറ് നിറയ്ക്കും.

Most read:വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്Most read:വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്

കുടിവെള്ളത്തിന്റെ ഗുണങ്ങള്‍

കുടിവെള്ളത്തിന്റെ ഗുണങ്ങള്‍

* ജലം നിങ്ങളുടെ പേശികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

* നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാന്‍ വെള്ളത്തിന് കഴിയും.

* തലവേദന തടയാനും ചികിത്സിക്കാനും വെള്ളം സഹായിക്കും.

* കൂടുതല്‍ വെള്ളം കുടിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും.

* വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കയില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

* ചര്‍മ്മം ഭംഗിയുള്ളതാക്കാന്‍ വെള്ളം സഹായിക്കും.

* ഹാംഗ് ഓവര്‍ തടയാന്‍ വെള്ളം സഹായിക്കുന്നു.

* ആന്തരിക ശരീര താപനില നിയന്ത്രിക്കാന്‍ വെള്ളം സഹായിക്കുന്നു.

* വെള്ളം കുടിക്കുന്നത് വായ് നാറ്റത്തെ ചെറുക്കുന്നു.

* ജലം നിങ്ങളുടെ സന്ധികള്‍ ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും കുഷ്യന്‍ ചെയ്യുന്നതിനും സഹായിക്കുന്നു.

* മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കുന്നു

കൂടുതല്‍ വെള്ളം കുടിക്കാന്‍ ചില ടിപ്‌സ്

കൂടുതല്‍ വെള്ളം കുടിക്കാന്‍ ചില ടിപ്‌സ്

നിങ്ങളുടെ വെള്ളം ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ലളിതമായ നുറുങ്ങുകള്‍ പിന്തുടരുക:

* ഭക്ഷണത്തോടൊപ്പം ഒരു പാനീയം (മധുരമില്ലാത്തത് നല്ലത്) കഴിക്കുക

* കോളകള്‍, മധുര പാനീയങ്ങള്‍ എന്നിവയ്ക്ക് പകരം മധുരമില്ലാത്ത നാരങ്ങാ വെള്ളം, ഫ്രഷ് ജ്യൂസുകള്‍ എന്നിവ കഴിക്കാന്‍ ശ്രമിക്കുക.

* തണ്ണിമത്തന്‍, കക്കിരി, തക്കാളി, ചുരയ്ക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. അവ നിങ്ങള്‍ക്ക് * ജലാംശം മാത്രമല്ല, ധാരാളം ഫൈബറും നല്‍കും.

* എപ്പോഴും ഒരു കുപ്പി വെള്ളം കൂടെ കരുതുക.

Most read:അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?Most read:അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?

കുട്ടികളെ കൂടുതല്‍ വെള്ളം കുടിപ്പിക്കാനുള്ള വഴികള്‍

കുട്ടികളെ കൂടുതല്‍ വെള്ളം കുടിപ്പിക്കാനുള്ള വഴികള്‍

*ആറ് മാസവും അതില്‍ കൂടുതലും: നിങ്ങളുടെ കുട്ടിക്ക് ആറ് മാസം പ്രായമായാല്‍ നിങ്ങള്‍ ദിവസവും കുറച്ച് സ്പൂണ്‍ വെള്ളം നല്‍കണം.

*ഒന്ന് മുതല്‍ മൂന്ന് വയസ്സ് വരെ: കുട്ടികള്‍ക്ക് അവരുടെ ദൈനംദിന ജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദിവസം മുഴുവന്‍ സാധാരണ വെള്ളം കുടിക്കാം. എന്നാല്‍ പാലും 100 ശതമാനം പഴച്ചാറും ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യകരമായ പാനീയങ്ങള്‍ കഴിക്കുന്നതിലൂടെയും അവര്‍ക്ക് ജലാംശം ലഭിക്കും.

*അഞ്ചു മുതല്‍ എട്ടു വയസ്സുവരെ: ഈ പ്രായത്തില്‍, ഒരു കുട്ടി ഒരു ലിറ്റര്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.

*ഒമ്പത് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ: ഈ പ്രായത്തില്‍ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം.

*പതിമൂന്ന് വയസ്സിന് മുകളിലുള്ളവര്‍: ഈ പ്രായത്തില്‍ പ്രതിദിനം എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കണം. നിങ്ങളുടെ കുട്ടിക്ക് ജ്യൂസുകള്‍ ഇഷ്ടമാണെങ്കില്‍, നിങ്ങള്‍ക്ക് ഫ്രഷ് ജ്യൂസുകളില്‍ വെള്ളം കലര്‍ത്തി നല്‍കാം.

English summary

Why You Should Drink More Water During Summer in Malayalam

Summers can be difficult if you don't drink enough water. Here is why you should drink more water during summer.
Story first published: Friday, March 11, 2022, 13:55 [IST]
X
Desktop Bottom Promotion