Just In
- 11 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 22 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 23 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം
- 1 day ago
രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
മസാജിംഗിലൂടെ പ്രതിരോധശേഷി കൂട്ടാം; പക്ഷേ ഈ സമയം ചെയ്യണം
കൊറോണ വൈറസിന്റെ മൂന്നാം തരംഗം ലോകത്തെ കീഴടക്കി. ഇതിന് കാരണമായത് ഒമിക്റോണ്‍ വകഭേദമാണ്. ഈ വകഭേദം വളരെ വേഗത്തില്‍ പടരുകയും ദിവസം ചെല്ലുന്തോറും കൂടുതല്‍ ആളുകളെ ബാധിക്കുകയും ചെയ്യുന്നതിനാല്‍, അണുബാധ തടയാനും ഏതെങ്കിലും രോഗം ബാധിച്ച രോഗങ്ങള്‍ക്കെതിരെ പോരാടാനും സഹായിക്കുന്ന ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രാധാന്യം ഇത് ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവന്നു.
Most
read:
മഗ്നീഷ്യം
നിറഞ്ഞ
ഭക്ഷണം
ശരീരത്തിന്
നല്‍കും
ഗുണം
നിരവധി
ആരോഗ്യകരമായ ഭക്ഷണക്രമവും പതിവ് വര്‍ക്ക് ഔട്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും നിങ്ങളെ സഹായിക്കുന്നു, എന്നാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് മാര്‍ഗങ്ങളുണ്ട്. ബോഡി മസാജ് ചെയ്യുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച വഴിയാണ്. മസാജിംഗ് എങ്ങനെ നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മസാജിന്റെ ഗുണങ്ങള്‍
രക്തചംക്രമം വര്‍ദ്ധിപ്പിക്കലും മെച്ചപ്പെട്ട ലിംഫറ്റിക് ഫ്ളോയും ഒരു മസാജിന്റെ ചില ഗുണങ്ങളാണ്, ഇത് പോഷകങ്ങള്‍ ശരീരത്തിലൂടെ സഞ്ചരിക്കാനും ഉപാപചയ മാലിന്യങ്ങളെ ഫില്‍ട്ടര്‍ ചെയ്യാനും സഹായിക്കുന്നു. മസാജ് വേദനയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്നു, ഇവ രണ്ടും പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. സമ്മര്‍ദ്ദവും അതുമായി ബന്ധപ്പെട്ട മറ്റ് മാനസിക ഘടകങ്ങളും മസാജിലൂടെ ലഘൂകരിക്കപ്പെടുന്നതിനാല്, ഇത് മാനസികാരോഗ്യം രൂപപ്പെടുത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. മെച്ചപ്പെട്ട മാനസികാരോഗ്യം മെച്ചപ്പെട്ട പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ലിംഫോസൈറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മസാജ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് ഉത്തരവാദികളായ കോശങ്ങളാണ് ഇവ.

തലവേദന കുറയ്ക്കുന്നു
നിങ്ങള്‍ക്ക് ടെന്‍ഷന്‍-ടൈപ്പ് തലവേദനയോ അല്ലെങ്കില്‍ മൈഗ്രെയിനുകളോ ഉണ്ടെങ്കില്‍ പതിവ് മസാജുകള്‍ ഈ വേദനാജനകമായ പ്രശ്നം കുറയ്ക്കാനോ ഇല്ലാതാക്കാനോ സഹായിക്കുമെന്ന് മെഡിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Most
read:രോഗപ്രതിരോധം
കൂട്ടും,
കൊളസ്ട്രോള്‍
കുറയ്ക്കും;
പര്‍പ്പിള്‍
കാരറ്റ്
എന്ന
അത്ഭുതം

ശരീരത്തെ ശാന്തമാക്കുന്നു
മസാജ് നിങ്ങളുടെ പേശികളെ ശമിപ്പിക്കുന്നതിന് ശരിയായ അളവിലുള്ള മര്‍ദ്ദം നല്കുന്നു, ചിലപ്പോള്‍ ചൂടും കൂടിച്ചേര്‍ന്നതാണ്. ഓഫീസിലെ പിരിമുറുക്കമുള്ള ജോലികള്‍ ചെയ്ത് നിങ്ങളുടെ ശരീരം ഇറുകിയതായി മാറിയെങ്കില്‍ മസാജ് ചെയ്യുന്നത് ശരീരം വിശ്രമിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.

സന്ധി വേദന കുറയ്ക്കുന്നു
ഗര്‍ഭിണികള്‍ മുതല്‍ ഫൈബ്രോമയാള്‍ജിയ ബാധിതര്‍ വരെ എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് സന്ധി വേദന. പതിവായി മസാജ് ചെയ്യുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നല്‍കും. വാസ്തവത്തില്‍, പല മെഡിക്കല്‍ പ്രൊഫഷണലുകളും സന്ധി വേദനയുള്ള രോഗികളെ ലൈസന്‍സുള്ള മസാജ് തെറാപ്പിസ്റ്റുകളുടെ അടുത്തേക്ക് അയക്കാറുണ്ട്.
Most
read:ഈ
മാറ്റം
ശീലിച്ചാല്‍
വേനലിലും
നേടാം
ഊര്‍ജ്ജസ്വലമായ
ശരീരം

നടുവേദന കുറയ്ക്കുന്നു
നടുവേദന ഏറ്റവും സാധാരണമായ മെഡിക്കല്‍ പ്രശ്നങ്ങളില്‍ ഒന്നാണ്, എന്നാല്‍ നിങ്ങള്‍ ഈ വേദന കൊണ്ട് ജീവിക്കേണ്ടതില്ല. വേദനസംഹാരികളുടെ ആവശ്യകത 36 ശതമാനം കുറയ്ക്കാന്‍ മസാജ് നിങ്ങളെ സഹായിക്കുന്നു. ഇത് കൈറോപ്രാക്റ്റിക് പരിചരണത്തെക്കാളും അക്യുപങ്ചറിനേക്കാളും കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദഹനപ്രശ്നങ്ങളെ സഹായിക്കുന്നു
മിക്കവരും ഇടയ്ക്കിടെ ദഹനപ്രശ്നങ്ങള്‍ അനുഭവിക്കുന്നു. നിങ്ങള്‍ക്ക് മലബന്ധം അല്ലെങ്കില്‍ വിട്ടുമാറാത്ത ദഹന പ്രശ്നങ്ങള്‍ ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, നിങ്ങളുടെ ശരീരം കൂടുതല്‍ ശരിയായി പ്രവര്‍ത്തിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് മസാജ്.
Most
read:വേനനില്‍
തലയുയര്‍ത്തും
ഈ
വില്ലന്‍
രോഗങ്ങള്‍;
ഇവ
ശ്രദ്ധിക്കണം

സമ്മര്‍ദ്ദം നീക്കുന്നു
വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളില്‍ ക്യാന്‍സര്‍, ഹൃദ്രോഗം, ലിവര്‍ സിറോസിസ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, നിരവധി അപകടങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ഇത് കാരണമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സമ്മര്‍ദ്ദം അക്ഷരാര്‍ത്ഥത്തില്‍ ആളുകളെ കൊല്ലുന്നു. എന്നാല്‍ സമ്മര്‍ദ്ദം നീക്കാന്‍ നിങ്ങളെ മസാജ് തെറാപ്പി സഹായിക്കും.

മസാജ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം
പകല്‍ ഏത് സമയത്തും ഒരാള്‍ക്ക് മസാജ് ചെയ്യാം. എന്നാല്‍ ഒരു മസാജിന്റെ പരമാവധി നേട്ടങ്ങള്‍ കൊയ്യാന്‍, നിങ്ങള്‍ക്ക് സമയവും മൈന്‍ഡ് സ്പേസും ഉള്ളപ്പോള്‍ തിരക്ക് കുറഞ്ഞ സമയത്ത് ചെയ്യുന്നതാണ് നല്ലത്. അതിരാവിലെ മസാജ് ചെയ്യുന്നത് നല്ലതാണ്, കാരണം നിങ്ങള്‍ക്ക് അതിനുള്ള ശാന്തമായ സമയമുണ്ട്. മാത്രമല്ല നിങ്ങളുടെ ദിവസം മികച്ച ഊര്‍ജ്ജത്തോടെയും പുതിയ മനസ്സോടെയും ആരംഭിക്കാന്‍ കഴിയും. ഉച്ചഭക്ഷണത്തിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മസാജ് ചെയ്യുന്നതും നല്ലതാണ്.

ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
ഒഴിഞ്ഞ വയറ്റില്‍ മസാജ് ചെയ്യുന്നത് നല്ലതല്ല. കാരണം മസാജ് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ അതിരാവിലെ മസാജ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലഘുഭക്ഷണമോ പഴങ്ങളോ കഴിക്കുന്നത് ഉറപ്പാക്കുക. എന്നിരുന്നാലും, കനത്ത ഭക്ഷണത്തിന് ശേഷം ഉടന്‍ തന്നെ മസാജ് ചെയ്യുന്നത് നല്ലതല്ല, കാരണം ഇത് വയറു വീര്‍ക്കുന്നതിനും വഷളാകുന്നതിനും ഇടയാക്കും. അതിനാല്‍, നിങ്ങള്‍ ഒരു മസാജിന് പോകുന്നതിന് മുമ്പ് ഈ കാര്യങ്ങളെല്ലാം മനസ്സില്‍ സൂക്ഷിക്കുക.
Most
read:ശരീരത്തിന്
അത്ഭുത
ശക്തി
നല്‍കും
നാരങ്ങ
എണ്ണ

ഉപയോഗിക്കേണ്ട എണ്ണകള്‍
പ്രധാനമായും ഇലകള്‍, പുറംതൊലി, പൂക്കള്‍ എന്നിവയില്‍ നിന്ന് സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഭാഗങ്ങളില്‍ നിന്നാണ് അവശ്യ എണ്ണകള്‍ നിര്‍മ്മിക്കുന്നത്. അവശ്യ എണ്ണകള്‍ രോഗപ്രതിരോധ വ്യവസ്ഥയുടെ ചില ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും ചില പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യൂക്കാലിപ്റ്റസ്, ഗ്രാമ്പൂ, ലാവെന്‍ഡര്‍, ടീ ട്രീ തുടങ്ങിയ എണ്ണകളെ അവശ്യ എണ്ണകളായി തരം തിരിച്ചിരിക്കുന്നു. ഈ എണ്ണകള്‍ പ്രതിരോധശേഷിയെ സഹായിക്കുന്നു, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മസാജ് ചെയ്യാന്‍ ഈ എണ്ണകള്‍ ഉപയോഗിക്കാം.