For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി വൈകി അത്താഴം കഴിച്ചാല്‍ ശരീരം പണിതരും; ദോഷവശങ്ങള്‍ ഇതാണ്

|

ഇന്നത്തെക്കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം പലരും രാത്രി വൈകി അത്താഴം കഴിക്കുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുര്‍വേദം പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് ദഹനസംബന്ധമായ പല രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നു. രാത്രി വൈകി അത്താഴം കഴിക്കുന്നത് ഉദരരോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

Also read: ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓര്‍മ്മശക്തി കൂട്ടാന്‍ ആയുര്‍വേദത്തിലെ ഈ കാര്യം പരീക്ഷിക്കൂAlso read: ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓര്‍മ്മശക്തി കൂട്ടാന്‍ ആയുര്‍വേദത്തിലെ ഈ കാര്യം പരീക്ഷിക്കൂ

നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തിന് വിശ്രമിക്കാനുള്ള അവസരം നല്‍കുന്നു. രാത്രി വൈകി ഉപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ബോഡി ക്ലോക്ക് ക്രമീകരിച്ച് നിലനിര്‍ത്താന്‍ സഹായിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിന്റെ ചില ദോഷവശങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശരീരഭാരം ഉയര്‍ത്തുന്നു

ശരീരഭാരം ഉയര്‍ത്തുന്നു

നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ച് ഊര്‍ജമാക്കാന്‍ നമ്മുടെ ശരീരത്തിന് കഴിയും. നമ്മുടെ മെറ്റബോളിസം ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനായി ഭക്ഷണത്തെ കൂട്ടുപിടിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോകുന്ന സമയത്ത് നമ്മുടെ ശരീരം വിശ്രമത്തിലാണ്, കൂടാതെ പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ പകല്‍ സമയത്തെ അപേക്ഷിച്ച് ഉപാപചയ നിരക്ക് മന്ദഗതിയിലുമായിരിക്കും. ആ സമയം ഭക്ഷണം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ല. ഇക്കാരണത്താല്‍, കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാകുന്നു. പഠനങ്ങള്‍ പറയുന്നത് നമ്മുടെ ശരീരം ദിവസത്തിലെ വ്യത്യസ്ത സമയങ്ങളില്‍ കഴിക്കുന്ന കലോറികളോട് വ്യത്യസ്തമായി പ്രതികരിക്കുന്നു എന്നാണ്. രാത്രി വൈകി കഴിക്കുന്ന അത്താഴവും അമിത അളവില്‍ കഴിക്കുന്ന അത്താഴവും നിങ്ങളെ പൊണ്ണത്തടിയന്‍മാരാക്കിയേക്കാം.

ഉറക്കത്തെ തടസപ്പെടുത്തുന്നു

ഉറക്കത്തെ തടസപ്പെടുത്തുന്നു

വൈകിയ വേളകളില്‍ അത്താഴം കഴിക്കുന്നത് സ്വസ്ഥമായ ഉറക്കത്തെ കാര്യമായി ബാധിച്ചേക്കാം. ഭക്ഷണം ആഗിരണം ചെയ്യാന്‍ ആമാശയം ആസിഡ് പുറപ്പെടുവിക്കുന്നു, ഈ ആസിഡ് കിടക്കുമ്പോള്‍ ശരീരങ്ങളില്‍ വ്യത്യസ്തമായി പ്രതികരിക്കും. ചിലര്‍ക്ക് ഇത് ഉറക്കമില്ലായ്മ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം. ചിലര്‍ക്ക് ഇത് പതിവായി വയറുവേദനയ്ക്കും കാരണമാകും.

രാത്രി സമയം ഉപവാസത്തിനു തുല്യം

രാത്രി സമയം ഉപവാസത്തിനു തുല്യം

ശരിയായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ കുടലിന് ഒരു ഇടവേള ആവശ്യമാണ്. ഒരു പ്രഭാതഭക്ഷണം എന്നാല്‍ രാത്രി മുഴുവന്‍ നിങ്ങള്‍ എടുത്തൊരു ഉപവാസം മുറിക്കുന്നതിന് തുല്യമാണ്. വൈകുന്നേരം 7 - 9 മണിയോടെ ഒരു അത്താഴവും അടുത്ത ദിവസം രാവിലെ 8ന് പ്രഭാതഭക്ഷണവും ശരീരത്തിന് അനുയോജ്യമായ ഉപവാസമാണ്. ഇത് പാലിക്കാത്തപ്പോള്‍ നമ്മുടെ കുടല്‍ കഷ്ടപ്പെടുന്നു. ഇത് പല അനാരോഗ്യ അവസ്ഥകളിലേക്കും നയിക്കുന്നു.

Most read:വീഞ്ഞ് നോക്കും ഇനി നിങ്ങളുടെ വൃക്കയുടെ ആരോഗ്യം

പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഗ്ലൂക്കോസും ഇന്‍സുലിനും ഉയര്‍ത്തുന്നു. ഇത് ശരീരത്തില്‍ ടൈപ്പ് 2പ്രമേഹത്തിന് ഇടയാക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലം കൊളസ്‌ട്രോളിന്റെ അളവും ശരീരത്തില്‍ വര്‍ദ്ധിക്കുന്നു.

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നമ്മുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും. ഭക്ഷണം കൃത്യ സമയത്തും കൃത്യമായ അളവില്‍ പോഷകസമൃദ്ധമായും കഴിച്ച് ശീലിക്കുക.

ഹൃദയാഘാതം

ഹൃദയാഘാതം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിച്ച ആളുകള്‍ക്ക് രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ ഹൃദയാഘാത സാധ്യത കൂടുതലാകുന്നു. ഉപ്പിന്റെ അളവ് അധികമാകുന്നതിനേക്കാള്‍ അപകടകരമാണ് ഹൈ ബി.പി ഉള്ളവര്‍ ഇത്തരത്തില്‍ ഭക്ഷണം വൈകി കഴിക്കുന്നത്.

Most read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാMost read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

അസിഡിറ്റി

അസിഡിറ്റി

വൈകി അത്താഴം കഴിക്കുന്നത് പല ആനാരോഗ്യകരമായ അവസ്ഥകള്‍ക്കും കാരണമാകുന്നു. അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉദരത്തിലെ ആസിഡ് അന്നനാളത്തിലേക്കെത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും. അതുകൊണ്ട് ഒരിക്കലും അത്താഴം വൈകിക്കരുത്.

അത്താഴം എപ്പോള്‍ കഴിക്കണം?

അത്താഴം എപ്പോള്‍ കഴിക്കണം?

പ്രഭാതഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത്താഴ സമയം കണക്കാക്കേണ്ടത്. രാവിലെ എട്ട് മണിക്കു മുന്‍പ് പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാള്‍ രാത്രി എട്ട് മണിക്കുള്ളില്‍ തന്നെ അത്താഴം കഴിക്കുന്നതാണ് ഉചിതം. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണുന്നതും ആരോഗ്യകരമായ ഉപായമാണ്. ശരീരം വിശ്രമിക്കുന്നതിനാല്‍ രാത്രി സമയത്ത് ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജമേ ശരീരത്തിന് ആവശ്യമുള്ളൂ. അതിനാല്‍ അല്‍പം മാത്രമാക്കുക നിങ്ങളുടെ രാത്രിഭക്ഷണം.

എത്ര കഴിക്കണം

എത്ര കഴിക്കണം

രാത്രി അത്താഴം ഒരിക്കലും വയറു നിറയെ കഴിക്കരുത്, വളരെ ലളിതമായിരിക്കണം. രാത്രി വാരിവലിച്ച് കഴിക്കാതെ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഇത് ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാകുന്നു.

ഭക്ഷണം കഴിഞ്ഞൊരു നടത്തം

ഭക്ഷണം കഴിഞ്ഞൊരു നടത്തം

അത്താഴത്തിനു ശേഷം നടക്കണം എന്നു പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. അത്താഴമുണ്ടാല്‍ അരക്കാതം നടക്കണമെന്നാണ് പറയാറുള്ളത്. കിടക്കുന്നതിനു മുമ്പ് ശരീരത്തിലെ ഊര്‍ജം ക്രമപ്പെടുത്താന്‍ ഇത് സഹായിക്കും.

Most read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരംMost read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

അത്താഴം ഒഴിവാക്കിയാല്‍

അത്താഴം ഒഴിവാക്കിയാല്‍

പലരുടെയും ധാരണ രാത്രി ഭക്ഷണ ഒഴിവാക്കിയാല്‍ തടി കുറയ്ക്കാം എന്നാണ്. എന്നാല്‍ ഇത് തികച്ചും മിഥ്യാ ധാരണയാണ്. യാതൊരു കാരണവശാലും അത്താഴം നിങ്ങള്‍ ഒഴിവാക്കരുത്. രാത്രി സമയം ശരീരം ഉപവാസാവസ്ഥയിലേക്ക് നീങ്ങുന്നതിനാല്‍ അവസാനമായി കഴിക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. വലുതായൊന്നും വേണമെന്നില്ലെങ്കിലും രാത്രി ലഘുവായി എന്തെങ്കിലും കഴിക്കുക.

English summary

Why You Must Avoid Late Dinner

Here we will discuss the reasons for why you must avoid late dinner. Take a look.
X
Desktop Bottom Promotion