For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്

|

ശരീരത്തിന് രോഗപ്രതിരോധ ശേഷി നേടാന്‍ എന്താണ് കഴിക്കേണ്ടതെന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍, നെയ്യ് കഴിക്കുന്നതാണ് അതിനുള്ള വഴി എന്ന് ഞങ്ങള്‍ പറയും. നെയ്യുടെ ഗുണങ്ങള്‍ ഏറെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വാസ്തവത്തില്‍, ആയുര്‍വേദം അനുസരിച്ച് നെയ്യ് ഒരു 'രസായനം' അല്ലെങ്കില്‍ പുനരുജ്ജീവനമായി കണക്കാക്കപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തെ പല അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന് കരുതപ്പെടുന്നു. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണമാണ് നെയ്യ്. എന്നിരുന്നാലും, വേനല്‍ക്കാലത്ത് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.

Most read: കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്Most read: കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ എ, സി എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് നെയ്യ്. ഇത് എല്ലാ കോശങ്ങളെയും പോഷിപ്പിക്കുന്നതിന് സഹായിക്കുകയും എല്ലാ അവയവ വ്യവസ്ഥകളുടെയും മെച്ചപ്പെട്ട പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പിത്തദോഷവും ശരീരത്തിന്റെ ചൂടും കുറയ്ക്കുന്നതിനുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് നെയ്യ്. ഈ ഗുണങ്ങള്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുന്നു. ഇതാ, വേനല്‍ക്കാലത്ത് നിങ്ങളുടെ നെയ്യ് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ്

നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജത്തിനും മികച്ച കോശ വളര്‍ച്ചയ്ക്കും ആരോഗ്യകരമായ കൊഴുപ്പുകള്‍ ആവശ്യമാണ്. കൂടാതെ, ആരോഗ്യകരമായ കൊഴുപ്പുകള്‍ നിങ്ങളുടെ ശരീരത്തെ മറ്റ് പോഷകങ്ങള്‍ ആഗിരണം ചെയ്യാനും പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച ഉറവിടമാണ് നെയ്യ്. നെയ്യ് കഴിക്കുന്നതിലൂടെ മുകളില്‍ പറഞ്ഞ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

ശരീരത്തിന്റെ ആന്തരിക ഈര്‍പ്പം സന്തുലിതമാക്കുന്നു

ശരീരത്തിന്റെ ആന്തരിക ഈര്‍പ്പം സന്തുലിതമാക്കുന്നു

നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ള ഒന്നാണ് നെയ്യ്. ഇതിന്റെ ലൂബ്രിക്കറ്റിംഗ് ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തെ അകത്തുനിന്ന് പോഷിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം കൂടുതല്‍ എളുപ്പത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ നെയ്യ് മികച്ച രീതിയില്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. സ്ഥിരമായി നെയ്യ് കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കും. വേനല്‍ക്കാലത്ത് ചര്‍മ്മം മൃദുവായി നിലനിര്‍ത്താന്‍ നെയ്യ് തികച്ചും ഫലപ്രദമാണ്.

Most read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണംMost read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണം

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സ്ഥിരമായി നെയ്യ് കഴിക്കേണ്ടതുണ്ട്. അണുബാധയില്‍ നിന്നും രോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഇതിന് സാധിക്കും. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് എന്ന ഹ്രസ്വ-ചെയിന്‍ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിനൊപ്പം വിറ്റാമിന്‍ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഇവയും ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

വേനല്‍ക്കാലത്ത് രാവിലെ ഒഴിഞ്ഞ വയറ്റില്‍ നെയ്യ് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുകയും പിത്ത ദോഷത്തെ നിയന്ത്രിക്കുകയും ചെയ്യും. നെയ്യില്‍ ശക്തമായ ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ശരീരത്തിന്റെ ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നെയ്യ് എന്ന് ആയുര്‍വേദം പറയുന്നു.

Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്

ശരീരം തണുപ്പിക്കുന്നു

ശരീരം തണുപ്പിക്കുന്നു

നെയ്യ് കഴിക്കുന്നത് ശരീരത്തെയും മനസ്സിനെയും തണുപ്പിക്കാന്‍ സഹായിക്കും. കാരണം ഇത് വീക്കം കുറയ്ക്കുകയും ശരീരത്തിന് കുളിര്‍മയും ശാന്തത നല്‍കുകയും ചെയ്യും. അതിനാല്‍, ചൂടുള്ള വേനല്‍ക്കാലത്ത് അനുയോജ്യമായ ഭക്ഷണമാണ് നെയ്യ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

നെയ്യ് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

English summary

Why You Must Add Ghee To Your Summer Diet

Here are health benefits of ghee that make it perfect for the summer season. Take a look.
Story first published: Monday, May 3, 2021, 12:38 [IST]
X
Desktop Bottom Promotion