For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്

|

കോട്ടുവാ ഇടാത്തവരായി ആരുംതന്നെയില്ല. ഉറക്കം എഴുന്നേല്‍ക്കുമ്പോഴോ ഉറങ്ങാന്‍ പോകുന്നതിനു മുമ്പോ ജോലിസ്ഥലത്തോ എല്ലാം നിങ്ങള്‍ കോട്ടുവാ ഇടുന്നു. കോട്ടുവാ ഇടുന്നത് പലപ്പോഴും ക്ഷീണവും വിരസതയുമായും ബന്ധപ്പെടുത്തുന്നു. കോട്ടുവാ ഇടുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇത് തലച്ചോറിനെ തണുപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം ഒഴിവാക്കുകയുമെല്ലാം ചെയ്യുന്നു.

Most read: 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് വേണം ഈ സപ്ലിമെന്റുകള്‍Most read: 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് വേണം ഈ സപ്ലിമെന്റുകള്‍

എന്നാല്‍, നിങ്ങള്‍ അമിതമായി കോട്ടുവായ ഇടുന്നവരാണെങ്കില്‍ അത് ചില ആരോഗ്യ പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് മനസിലാക്കുക. വൈദ്യശാസ്ത്രപരമായി, മിനിറ്റില്‍ ഒന്നിലധികം തവണ കോട്ടുവായ ഇടുന്നത് അത്ര നല്ലതല്ല. അധികമായി കോട്ടുവായ ഇടുന്നത് ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമായിരിക്കാം.

എന്തുകൊണ്ടാണ് സാധാരണയായി കോട്ടുവാ ഇടുന്നത്

എന്തുകൊണ്ടാണ് സാധാരണയായി കോട്ടുവാ ഇടുന്നത്

സാധാരണയായി ഒരാള്‍ കോട്ടുവാ ഇടാന്‍ സാധ്യതയുള്ള നിരവധി കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

മയക്കം - മയക്കത്തിലോ അമിതമായി ഉറങ്ങുമ്പോഴോ നമ്മള്‍ സാധാരണയായി കോട്ടുവാ ഇടുന്നു. നിങ്ങളുടെ ശരീരം ഉണര്‍ന്നിരിക്കുന്ന പ്രക്രിയയുടെ ഭാഗമാണ് കോട്ടുവാ.

വിരസത - കോട്ടുവാ സാധാരണയായി വിരസതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ചുറ്റുപാട് നിങ്ങളെ ഉത്തേജിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മയക്കം അനുഭവപ്പെടും.

മസ്തിഷ്‌ക താപനില നിയന്ത്രിക്കുന്നു - അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാന്‍ കോട്ടുവാ സഹായിച്ചേക്കാം.

ചെവിയിലെ മര്‍ദ്ദം - ഉയരമുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍, ഉയരത്തിലെ മാറ്റം കാരണം നിങ്ങള്‍ക്ക് ചെവിയില്‍ മര്‍ദ്ദം അനുഭവപ്പെട്ടിട്ടുണ്ടാകാം. കോട്ടുവാ ഇടുന്നത് നിങ്ങളുടെ ചെവിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

കോട്ടുവായ്ക്ക് കാരണമാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

കോട്ടുവായ്ക്ക് കാരണമാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

ഉറക്ക തകരാറുകള്‍

നിങ്ങള്‍ക്ക് രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അത് ഉറക്ക തകരാറ് ബാധിച്ചതിനാലാകാം. അത് ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, പാരാസോമ്‌നിയ, സര്‍ക്കാഡിയന്‍ റിഥം ഡിസോര്‍ഡേഴ്‌സ് മുതലായവ ആകാം. ഈ തകരാറുകളെല്ലാം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. നല്ല ഉറക്കം ലഭിക്കാത്തത് കാലക്രമേണ നിങ്ങളില്‍ ക്ഷീണത്തിനും കാരണമാകും. ഇതുകാരണം നിങ്ങള്‍ക്ക് ഇടക്കിടെ കോട്ടുവാ ഇടേണ്ടിയും വരാം.

Most read:ഓര്‍മ്മയെ കാര്‍ന്നുതിന്നുന്ന അല്‍ഷിമേഴ്‌സ് രോഗം; ചെറുക്കാം ഈ ജീവിതശൈലിയിലൂടെMost read:ഓര്‍മ്മയെ കാര്‍ന്നുതിന്നുന്ന അല്‍ഷിമേഴ്‌സ് രോഗം; ചെറുക്കാം ഈ ജീവിതശൈലിയിലൂടെ

ഉത്കണ്ഠ

ഉത്കണ്ഠ

ഉത്കണ്ഠ എല്ലാവര്‍ക്കും പരിചിതമായ ഒരു കാര്യമാണ്. എന്നാല്‍, ഉയര്‍ന്ന അളവിലുള്ള ആശങ്കകള്‍ നിങ്ങളെ കോട്ടുവാ ഇടാന്‍ പ്രേരിപ്പിക്കും. ഇത് നിങ്ങളുടെ ശ്വസനവ്യവസ്ഥയെയും ഹൃദയത്തെയും രക്തസമ്മര്‍ദ്ദത്തെയും ബാധിക്കുന്നു, ഇതെല്ലാം നിരന്തരമായ കോട്ടുവായ്ക്ക് കാരണമാകുന്നു.

മരുന്നുകളോടുള്ള പ്രതികരണം

മരുന്നുകളോടുള്ള പ്രതികരണം

ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ നിങ്ങളെ കോട്ടുവായ്ക്ക് കൂടുതല്‍ ഇരയാക്കും. പ്രത്യേകിച്ചും ഈ മരുന്നുകള്‍ ക്ഷീണത്തിനും മയക്കത്തിനും കാരണമാകുകയാണെങ്കില്‍. അലര്‍ജി മരുന്നുകള്‍, ആന്റീഡിപ്രസന്റ്‌സ്, വേദനസംഹാരികള്‍ തുടങ്ങിയ ഇടക്കിടെ നിങ്ങള്‍ക്ക് കോട്ടുവാ വരുത്തുന്നവയാണ്.

Most read:ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്Most read:ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ചിലപ്പോള്‍ കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കുന്നു. ഹൃദയാഘാതം ഉണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആളുകള്‍ വളരെയധികം കോട്ടുവാ ഇടാറുണ്ടെന്ന് പറയുന്നു. അധികമായി കോട്ടുവാ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ചും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസതടസ്സം, തലകറക്കം, ഓക്കാനം തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

ബ്രെയിന്‍ സ്‌ട്രോക്ക് തലച്ചോറിനെയും ശരീര താപനിലയെയും കുറയ്ക്കാനുള്ള ശ്രമത്തില്‍ അമിതമായ കോട്ടുവായ്ക്ക് കാരണമായേക്കാം. സ്‌ട്രോക്ക് മൂലമുണ്ടാകുന്ന പരിക്കിനെ നേരിടാന്‍ ഇത് തലച്ചോറിനെ സഹായിക്കുന്നു.

Most read:രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരംMost read:രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരം

ഹൈപ്പോഗ്ലൈസീമിയ

ഹൈപ്പോഗ്ലൈസീമിയ

അമിതമായി കോട്ടുവാ ഇടുന്നത് പ്രമേഹരോഗികളില്‍ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 72mg/dLല്‍ താഴെയാകുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്.

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍ അമിതമായ കോട്ടുവായിലേക്ക് നയിച്ചേക്കാമെന്നും മസ്തിഷ്‌ക തണ്ടിലെ ക്ഷതങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നും പഠനങ്ങള്‍ പറയുന്നു. പിറ്റിയൂട്ടറി ഗ്രന്ഥിയുടെ കംപ്രഷന്‍ മൂലവും അമിതമായ കോട്ടുവാ ഉണ്ടാകാം.

Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍

കരള്‍ രോഗം

കരള്‍ രോഗം

കരള്‍ രോഗത്തിന്റെ അവസാന ഘട്ടവും അമിതമായ കോട്ടുവാക്ക കാരണമാകും. ഈ സമയത്ത് അനുഭവപ്പെടുന്ന ക്ഷീണവും ഇതിന് കാരണമാകുന്നു.

English summary

Why You Might Be Yawning Frequently in Malayalam

When excessive yawning becomes a part of your daily routine, it could be indicating an underlying problem. Read on to know more.
Story first published: Saturday, September 24, 2022, 10:51 [IST]
X
Desktop Bottom Promotion