For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കണം; ഇല്ലെങ്കില്‍ വരും ഈ ബുദ്ധിമുട്ട്

|

പല ഇന്ത്യന്‍ വീടുകളിലും, ആളുകള്‍ വീട്ടില്‍ ചെരിപ്പുകള്‍ ധരിക്കില്ല. ഇതിനു കാരണം ഏറെയും അവരുടെ മതവിശ്വാസം കാരണമാണ്. വീട്ടനുള്ളില്‍ ചെരിപ്പ് ധരിച്ചാല്‍ ശുചിത്വം കുറയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതെല്ലാം അര്‍ത്ഥവത്താണെങ്കിലും, നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് വീട്ടിനുള്ളില്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നല്ലതാണെന്ന് പറയുന്നതെന്ന്.

Most read: ബേക്കിംഗ് സോഡ ഇട്ട വെള്ളത്തില്‍ കുളി; മാറ്റം അത്ഭുതംMost read: ബേക്കിംഗ് സോഡ ഇട്ട വെള്ളത്തില്‍ കുളി; മാറ്റം അത്ഭുതം

മറ്റ് കാരണങ്ങളുണ്ടായിട്ടും, ഇതിന് ആരോഗ്യപരമായ പ്രാധാന്യമുണ്ട്. അത് പലര്‍ക്കും അറിയില്ല. വീട്ടിനുള്ളില്‍ ചെരിപ്പ് ധരിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിലും കരുത്തിലും വളരെയധികം വ്യത്യാസങ്ങള്‍ കൈവരുന്നു. അത്തരം ചില മാറ്റങ്ങള്‍ ഇതാ.

പ്രതിരോധശേഷി

പ്രതിരോധശേഷി

വര്‍ഷത്തിലുടനീളം ജലദോഷവും പനിയും അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അവരുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെങ്കിലും, അത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന പൊതുവായ തെറ്റുകള്‍ അവര്‍ പരിശോധിക്കേണ്ടതുണ്ട്. വീട്ടില്‍ ചെരിപ്പ് ധരിക്കാതിരുന്നാല്‍ ശരീരത്തിന്റെ ചൂട് കാലുകളിലൂടെ പുറത്തേക്ക് പോകാന്‍ കാരണമാകുന്നു. ശരീരത്തില്‍ ചൂട് നഷ്ടപ്പെടുത്തുമ്പോള്‍, രക്തചംക്രമണം കുറയുകയും ഇത് സാധാരണ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പാദങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു ശീലം നിങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെ ശരീരത്തിന്റെ താപനഷ്ടം കുറയുന്നു. ഇത് രക്തയോട്ടം സാധാരണ നിലയിലാക്കാന്‍ സഹായിക്കുകയും രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു.

ബാക്ടീരിയ, ഫംഗസ് അണുബാധകളില്‍ നിന്ന് മോചനം

ബാക്ടീരിയ, ഫംഗസ് അണുബാധകളില്‍ നിന്ന് മോചനം

മിക്ക ആളുകളും അവരുടെ വീടിന്റെ തറ തികച്ചും ശുദ്ധമാണെന്ന് കരുതുന്നു. അത് വൃത്തിയുള്ളതാണെന്ന് നിങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. പക്ഷേ നഗ്‌നനേത്രങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്ര അണുക്കളും ബാക്ടീരിയകളും വീട്ടിനുള്ളിലുണ്ട്. വാക്വം ക്ലീനര്‍ ഉപയോഗിച്ചാലും വെള്ളം ഉപയോഗിച്ച് തുടച്ചാലുമൊന്നും ദോഷകരമായ സൂക്ഷ്മാണുക്കള്‍ വീട്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സാംക്രമിക പാദ രോഗങ്ങളില്‍ നിന്ന് നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നതിനാല്‍ വീട്ടിനുള്ളില്‍ സ്ലിപ്പറുകള്‍ ധരിക്കുന്നത് ശീലമാക്കുക. നിങ്ങളുടെ കാലുകളില്‍ ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അണുബാധകള്‍ ഉണ്ടാകാതിരിക്കാന്‍ സ്ലിപ്പറുകള്‍ നിങ്ങളെ സഹായിക്കുന്നു.

Most read:ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലംMost read:ചൂടു കുറയ്ക്കാന്‍ ശീലിക്കണം ഈ ആഹാരശീലം

ശരീരത്തിന്റെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു

ചെറിയ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കുമാണ് ഇതിന്റെ നേട്ടം കൂടുതല്‍. കുട്ടികളുടെ പാദം പരന്നതല്ല, അതിനാല്‍, ഒരു നിശ്ചിത പ്രായം വരെ അവര്‍ നടക്കുമ്പോള്‍ വീഴുന്നു. നിങ്ങളുടെ കുഞ്ഞ് നടക്കാന്‍ സമയമെടുക്കുകയാണെങ്കില്‍, ഒരുപക്ഷേ ചെരിപ്പുകള്‍ ധരിക്കുന്നത് അവരെ നടക്കാന്‍ പിന്തുണയ്ക്കും. പരന്ന പാദരക്ഷകള്‍ ഉപയോഗിക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കും. പ്രായമായ ആളുകളുടെ കാര്യം വരുമ്പോള്‍, നല്ല ഗ്രിപ് ഉള്ള ഒരു സ്ലിപ്പര്‍ വേണം ധരിക്കാന്‍. ഇത് കാലിന് സുഖം നല്‍കുകയും ബാലന്‍സ് നല്‍കുകയും ചെയ്യും. പ്രായമാകുമ്പോള്‍ ശരീരത്തിന് വിറയല്‍ വരുന്നത് സ്വാഭാവികമാണ്. ശരീരം അല്‍പ്പം വിറയ്ക്കുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ സന്തുലിതാവസ്ഥയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിന് സ്ലിപ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

നീര് വന്ന കാലുകള്‍ സുഖപ്പെടുത്തുന്നു

നീര് വന്ന കാലുകള്‍ സുഖപ്പെടുത്തുന്നു

കാലിന് നീര് വരുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം രക്തചംക്രമണം മാറുന്നതാണ്. സാഹചര്യം കഠിനമാകുന്നതുവരെ, പലരും കാലുകള്‍ വീര്‍ക്കുന്നതായി പോലും മനസ്സിലാക്കുന്നില്ല. പ്രമേഹം പോലുള്ള മെഡിക്കല്‍ അവസ്ഥകളും ഇതിന് വഴിവയക്കും. വീട്ടിനുള്ളില്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നിങ്ങളുടെ പാദങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങള്‍ അനുഭവിക്കുന്ന നീര്‍വീക്കം കുറയ്ക്കും. ഓണ്‍ലൈനിലും റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമായ ഓര്‍ത്തോ ശുപാര്‍ശിത സ്ലിപ്പറുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം. ഇവ നിങ്ങളുടെ പാദത്തിന് തികച്ചും അനുയോജ്യമാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തവയാണ്.

Most read:ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടംMost read:ആണുങ്ങളുടെ മൂത്രത്തില്‍ രക്തം കണ്ടാല്‍ അപകടം

English summary

Why Wearing Slippers At Home Is Good For Your Feet

Despite other reasons, wearing slippers at home has a health significance, which many are not aware of. Take a look.
X
Desktop Bottom Promotion