For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

|

വെജിറ്റേറിയനിസം എന്നത് മിക്കവരും ശീലിച്ചുവരുന്ന ഭക്ഷണ ശീലമാണ്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നു. എന്നാല്‍ ഇതുമാത്രമല്ല, യഥാര്‍ത്ഥത്തില്‍ വെജിറ്റേറിയനിസം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുമെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു.

Most read: ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കുംMost read: ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കും

സസ്യാഹാരം പല തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാനും നിങ്ങളുടെ ചര്‍മ്മത്തിന് നല്ല ആരോഗ്യമുള്ള തിളക്കം നല്‍കാനും സഹായിക്കും. സസ്യാഹാരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോണ്‍-വെജിറ്റേറിയന്‍ ആളുകളേക്കാള്‍ ആരോഗ്യമുള്ളവരായി തീരുന്നു. ഈ വാദത്തെ പിന്തുണയ്ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ ലേഖനത്തില്‍, അത്തരം ചില കാരണങ്ങള്‍ എന്തെന്ന് നമുക്ക് നോക്കാം.

ഹൃദയ സൗഹൃദം

ഹൃദയ സൗഹൃദം

വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ പൂരിത കൊഴുപ്പ് താരതമ്യേന കുറവാണ്. സാധാരണയായി കൊളസ്‌ട്രോള്‍ കുറവാണ്, അല്ലെങ്കില്‍ തീരെയില്ല. മാംസം, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവയില്‍ കൊളസ്‌ട്രോള്‍ കൂടുതലായി കാണപ്പെടുന്നു. അതിനാല്‍ സസ്യാഹാരികള്‍ക്ക് നോണ്‍-വെജിറ്റേറിയന്‍മാരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറവായിരിക്കാം. വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ പൊട്ടാസ്യം കൂടുതലാണ്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്കുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ക്യാരറ്റ്, തക്കാളി, വെളുത്തുള്ളി, കുരുമുളക്, ഉള്ളി എന്നിവ കഴിക്കുന്നത് ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറയ്ക്കും.

ഉദരാരോഗ്യം കാക്കുന്നു

ഉദരാരോഗ്യം കാക്കുന്നു

സസ്യാഹാരങ്ങളില്‍ നാരുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സസ്യാഹാരം നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നു, ഇത് ആരോഗ്യകരമായ കുടലിന് കൂടുതല്‍ ഗുണം ചെയ്യുന്നു. ശരീരത്തിന് നല്ല പ്രതിരോധ സംവിധാനവും നല്‍കുന്നു. കാരറ്റ്, ധാന്യങ്ങള്‍, കോളിഫ്ളവര്‍, ഗോതമ്പ് തവിട്, ആപ്പിള്‍, ബ്രൊക്കോളി, ബീന്‍സ് എന്നിവ ഉദരാരോഗ്യം വളര്‍ത്താനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളാണ്.

Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍

പ്രായമാകല്‍ പ്രക്രിയ മന്ദഗതിയിലാക്കുന്നു

പ്രായമാകല്‍ പ്രക്രിയ മന്ദഗതിയിലാക്കുന്നു

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഓക്സ്ഫോര്‍ഡ് പഠനത്തില്‍ വെജിറ്റേറിയന്‍മാര്‍ മാംസാഹാരം കഴിക്കുന്നവരെക്കാള്‍ ആറു വര്‍ഷത്തോളം അധികം ജീവിക്കുമെന്ന് കണ്ടെത്തി. സസ്യാധിഷ്ഠിത ഭക്ഷണം നാരുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രായമാകല്‍ പ്രക്രിയയെ വൈകിപ്പിക്കുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ വെളുത്തുള്ളി, സിട്രസ് പഴങ്ങള്‍, തക്കാളി, നട്‌സ്, വിത്തുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

ക്യാന്‍സര്‍ തടയാം

ക്യാന്‍സര്‍ തടയാം

ആരോഗ്യകരമായ ഭക്ഷണക്രമം ഉള്‍പ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ പല തരത്തിലുള്ള ക്യാന്‍സറുകളും തടയാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. മാംസത്തില്‍ മൃഗ പ്രോട്ടീന്‍, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു, ചില സന്ദര്‍ഭങ്ങളില്‍ മാംസം പാചകം ചെയ്യുമ്പോള്‍ രൂപം കൊള്ളുന്ന കാര്‍സിനോജെനിക് സംയുക്തങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, അവരുടെ 10 വര്‍ഷത്തെ നീണ്ട പഠനത്തില്‍ കണ്ടെത്തിയത് സസ്യാഹാരം കഴിക്കുന്നത് എല്ലാത്തരം ക്യാന്‍സര്‍ സാധ്യതകളും കുറയ്ക്കുമെന്നാണ്. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ ഇലക്കറികള്‍, കടും നിറമുള്ള പഴങ്ങളും പച്ചക്കറികളും, ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നട്‌സും വിത്തുകളും കഴിക്കുക.

Most read:അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്Most read:അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്

തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നു

തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നു

സസ്യാഹാരം നിങ്ങളുടെ ചര്‍മ്മത്തിന് ഏറ്റവും മികച്ച ഭക്ഷണക്രമമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. അവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇത് ചുളിവുകള്‍, തവിട്ട് പാടുകള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ വരുന്നത് കുറയ്ക്കും. മഞ്ഞള്‍, പപ്പായ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

സസ്യാഹാരികള്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവരേക്കാള്‍ മെലിഞ്ഞവരാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവര്‍ക്ക് ആരോഗ്യകരമായ ബിഎംഐ, നിയന്ത്രിത രക്തസമ്മര്‍ദ്ദം, കുറഞ്ഞ കൊളസ്‌ട്രോള്‍ എന്നിവയും ഉണ്ട്. മെലിഞ്ഞ ശരീരത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം നിലനിര്‍ത്തുന്നതിനും വെജിറ്റേറിയന്‍ ഭക്ഷണമാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നിരുന്നാലും, ഇത് ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചിരിക്കുന്നു.

Most read:വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷMost read:വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ

English summary

Why Vegetarianism May Help You Live a Longer Life in Malayalam

Including vegetarian foods in the daily diet can actually have quite some health benefits. Read on.
Story first published: Thursday, April 14, 2022, 13:59 [IST]
X
Desktop Bottom Promotion