For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

|

ആരോഗ്യം നിലനിര്‍ത്താനായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം പല തരത്തില്‍ മെച്ചപ്പെടുത്തും. എന്നിരുന്നാലും, അധികമായാല്‍ എന്തും നിങ്ങളുടെ ശരീരത്തിന് ദോഷമാണ്, പ്രത്യേകിച്ചും വ്യായാമത്തിന്റെ കാര്യത്തില്‍. ചിലപ്പോള്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അമിതമായി വ്യായാമം ചെയ്യുന്നത് മോശമാണെന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍ തന്നെ വെളിപ്പെടുത്തുന്നു.

Most read: ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാMost read: ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

നിങ്ങളുടെ ശരീരത്തിന് താങ്ങാന്‍ കഴിയാത്ത രീതിയിലുള്ള അമിതമായ പരിശീലനം നടത്തുന്ന അവസ്ഥയാണ് ഓവര്‍ട്രെയിനിംഗ്. അമിതമായ വ്യായാമത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അമിതമായ വ്യായാമം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതിനും വിശപ്പ് കുറയുന്നതിനും വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകും. ഈ ലേഖനത്തില്‍, അമിതമായ വ്യായാമത്തിന്റെ പ്രതികൂല ഫലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പതിവായുള്ള ക്ഷീണം

പതിവായുള്ള ക്ഷീണം

അമിതമായ വ്യായാമം നിങ്ങളുടെ പ്രകടനത്തെ കുറയ്ക്കുക മാത്രമല്ല, നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നുകയും ചെയ്യും. രാത്രിയില്‍ 7-8 മണിക്കൂര്‍ നല്ല ഉറക്കവും ആരോഗ്യകരമായ പ്രഭാതഭക്ഷണവും കഴിച്ചാല്‍ പോലും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. നിങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കുകയും നിങ്ങളുടെ ശരീരത്തിന് വിശ്രമിക്കാന്‍ മതിയായ സമയം നല്‍കുകയും വേണം. വളരെയധികം വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ പുറത്തുവിടാന്‍ നിങ്ങളുടെ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് കാലക്രമേണ നിങ്ങള്‍ക്ക് ക്ഷീണവും വരുത്തുന്നു.

അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു

അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു

നിങ്ങള്‍ തീവ്രമായ വ്യായാമം ചെയ്ത് ശീലമല്ലാത്ത ആളാണെങ്കില്‍ അമിതമായി വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്. സ്വയം കഠിനമായി ശരീരത്തെ അമിതമായി വേദനിപ്പിക്കുന്നതോടെ നിങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. പേശി വേദന, സന്ധിവേദന, നടുവേദന എന്നിവ നിങ്ങളെ ആഴ്ചകളോളം വലച്ചേക്കാം.

Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

മിതമായ വ്യായാമം നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ജിമ്മില്‍ അമിതമായി ഇരുമ്പ് വര്‍ക്ക ഔട്ട് ചെയ്യുന്നത് രാത്രിയില്‍ നിങ്ങളുടെ ഉറക്കം തടസപ്പെടാന്‍ ഇടയാക്കും. നിങ്ങളുടെ പേശികള്‍ സമ്മര്‍ദ്ദത്തിലാകുകയും നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

മോശം മാനസികാരോഗ്യം

മോശം മാനസികാരോഗ്യം

വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുകയും ഡോപമിന്‍ ഹോര്‍മോണിന്റെ ഉത്തേജനത്തിന് കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ അമിതമായ വ്യായാമം നേരെ വിപരീതമാണ് ചെയ്യുന്നത്. ഇത് ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കടുത്ത മാനസികാവസ്ഥ, വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉത്കണ്ഠ പ്രശ്‌നങ്ങള്‍, വിഷാദം എന്നിവയ്ക്ക് കാരണമാകും.

Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌

ഇടവിട്ടുള്ള അസുഖങ്ങള്‍

ഇടവിട്ടുള്ള അസുഖങ്ങള്‍

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാം. എന്നിരുന്നാലും, നിങ്ങള്‍ ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും അമിതമായി വ്യായാമം ചെയ്യുകയും ചെയ്താല്‍ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തിയേക്കാം. ഇത് പലപ്പോഴും അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പേശികളുടെ വേദന, ക്ഷീണം, ഉറക്കക്കുറവ് എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

തീവ്രമായി വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് ചിലപ്പോള്‍ വിശപ്പില്ലായ്മ അനുഭവപ്പെട്ടേക്കാം. ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതിനാല്‍ നിങ്ങളുടെ കലോറി ഉപഭോഗം അതിവേഗം കുറഞ്ഞേക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും.

English summary

Why Too Much Exercise May Be a Bad For Your Body In Malayalam

Overtraining might lead to a variety of physical and psychological symptoms. Here are some common side-effects of over exercising.
Story first published: Monday, July 18, 2022, 10:32 [IST]
X
Desktop Bottom Promotion