For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയിലെ ഫോണ്‍ ഉപയോഗം വിചാരിക്കുന്നതിനേക്കാള്‍ അപകടം

|

ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിക്കാതെ ഒരു അഞ്ച് മിനിറ്റ് പോലും ഇരിക്കാന്‍ പലര്‍ക്കും സാധിക്കില്ല. എഴുന്നേല്‍ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശുചിമുറിയില്‍ പോവുമ്പോഴും എല്ലാം ഫോണ്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മണിക്കൂറുകളോളം പലരും ഫോണ്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതൊരിക്കലും ഒരു നല്ല ശീലമല്ല എന്നുള്ളതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിന്റെ ഫലമായി നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പലരും ചുമ്മാ സ്‌ക്രോള്‍ ചെയ്ത് ഇരിക്കുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം അപകടം ഉണ്ടാക്കുന്നതാണ് എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

Why Should You Never Use Your Phone

നേരത്തെ ഉറങ്ങാന്‍ കിടക്കുന്നവര്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശീലമാക്കുന്നു. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇന്നത്തെ കാലത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതേ അവസ്ഥയില്‍ മുന്നോട്ട് പോവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഉറങ്ങുന്നതിന് മുന്‍പുള്ള ഫോണ്‍ ഉപയോഗം നിങ്ങളെ എത്രത്തോളം അപകടപ്പെടുത്തിയേക്കാം എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

കണ്ണുകള്‍ക്ക് വേദന ഉണ്ടാക്കുന്നു

കണ്ണുകള്‍ക്ക് വേദന ഉണ്ടാക്കുന്നു

അല്‍പം കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നത് തന്നെ പലപ്പോഴും നിങ്ങളില്‍ കണ്ണില്‍ വേദന ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ മണിക്കൂറുകളോളം ഫോണ്‍ സ്‌ക്രോള്‍ ചെയ്ത് ഇരിക്കുന്നത് പെട്ടെന്ന് തന്നെ കാഴ്ച തകരാറുകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കാരണം നിങ്ങള്‍ സ്മാര്‍ച്ച് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളില്‍ കണ്ണുകള്‍ ക്ഷീണിക്കുന്നതിനും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതിനും കാരണമാകുന്നു. ഇനി നിങ്ങള്‍ക്ക് ഉറങ്ങുന്നതിന് മുന്‍പ് അല്‍പസമയം ഫോണ്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ അതിന് വേണ്ടി സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കുറച്ച് വെക്കുന്നതിന് ശ്രദ്ധിക്കുക. പരമാവധി ഫോണ്‍ ഉപയോഗം കുറക്കുന്നതിന് ശ്രദ്ധിക്കുക.

ഉറക്കത്തിന് തടസ്സം നില്‍ക്കും

ഉറക്കത്തിന് തടസ്സം നില്‍ക്കും

ഉറക്കത്തിന് തടസ്സം നിര്‍ത്തുന്നതിന് പലപ്പോഴും ഇത്തരം ശീലങ്ങള്‍ കാരണമാകുന്നുണ്ട്. ഇത് പിറ്റേ ദിവസം തലവേദന, ക്ഷീണം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം തിരക്കുള്ള ജോലി കഴിഞ്ഞ് നല്ല ഉറക്കത്തിന് വേണ്ടി കിടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെങ്കില്‍ അതിലുള്ള അപകടം നിസ്സാരമല്ലെന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഉറങ്ങേണ്ട സമയത്ത് അല്‍പസമയം ഫോണ്‍ ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കുന്നവരെങ്കില്‍ അത് നിങ്ങളുടെ ഉറക്കത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും എന്നുള്ളതാണ് സത്യം. നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്നുള്ള നീല വെളിച്ചം നിങ്ങളുടെ കാഴ്ചയെ ബാധിക്കുക മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.

കഴുത്ത് വേദന വര്‍ദ്ധിപ്പിക്കും

കഴുത്ത് വേദന വര്‍ദ്ധിപ്പിക്കും

ഉറങ്ങേണ്ട സമയത്ത് ഉറങ്ങിയില്ലെങ്കില്‍ അത് നിങ്ങളില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിന് ഉറങ്ങുക എന്നത് മാത്രമാണ് ആകെയുള്ള പരിഹാരം. അതിന് വേണ്ടി ശ്രമിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇത് കഴുത്ത് വേദനക്ക് കാരണമാകുന്നുണ്ട് എന്നുള്ളതാണ് സത്യം. കാരണം നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും അത് കഴുത്ത് അല്‍പം മുന്നോട്ട് വെച്ചാണ് ഉപയോഗിക്കാറുള്ളത്. ഇത് കിടന്നു കൊണ്ടാവുമ്പോള്‍ അവസ്ഥ അല്‍പം കൂടുതല്‍ വഷളാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നതാണ്. കഴുത്ത് മുന്നോട്ട് വെക്കുമ്പോള്‍ പലപ്പോഴും കഴുത്തിലെ പേശികളില്‍ അത് ആയാസം വര്‍ദ്ധപ്പിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കഴിവതും നിങ്ങള്‍ ഇത്തരം ശീലങ്ങളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മത്തിന് പ്രായം കൂട്ടുന്നു

ചര്‍മ്മത്തിന് പ്രായം കൂട്ടുന്നു

ചര്‍മ്മത്തിന് പ്രായം കൂട്ടുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ചര്‍മ്മസംരക്ഷണത്തിനായി നിരവധി സമയം നിങ്ങള്‍ ചിലവാക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ഇല്ലാതാക്കുന്നത് നിങ്ങളുടെ ഫോണ്‍ ഉപയോഗമാണ്. കാരണം ഫോണ്‍ അധികമായി ഉപയോഗിക്കുന്നത് നിങ്ങളുടെ കഴുത്തിലും ആയാസം നല്‍കുന്ന ചര്‍മ്മത്തിലും കൂടുതല്‍ വരകള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളെ അകാല വാര്‍ദ്ധക്യത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ഇനി മുതല്‍ രാത്രിയിലെ ഫോണ്‍ ഉപയോഗം അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് അപകടം ഉണ്ടാക്കിയേക്കാം.

നെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാനെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാ

most read:നല്ല ഉറക്കത്തിനും ആരോഗ്യത്തിനും ഇനി യോഗ നിദ്ര

English summary

Why Should You Never Use Your Phone Before Bed In Malayalam

Here in this article we are discussing about you should never use phone before bed in malayalam. Take a look.
Story first published: Wednesday, June 22, 2022, 16:00 [IST]
X
Desktop Bottom Promotion