For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്

|

ഫിറ്റ്‌നസ്സും ജലാംശവും നിലനിര്‍ത്തിക്കൊണ്ട് പൊള്ളുന്ന ചൂടിനെ ചെറുക്കാനുള്ള സമയമാണിത്. ഇത് എളുപ്പമാണെന്ന് തോന്നുമെങ്കിലും ഭക്ഷ്യവിഷബാധ, ഹീറ്റ് സ്‌ട്രോക്ക്, വയറിളക്കം തുടങ്ങിയ വിവിധ കാലാനുസൃതമായ അസുഖങ്ങള്‍ക്ക് ശരീരം സാധ്യതയുള്ളതിനാല്‍ ആരോഗ്യം പരിപാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സീസണാണിത്. വീടിനുള്ളില്‍ തന്നെ കഴിയാനും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും നിങ്ങള്‍ എത്ര ശ്രമിച്ചാലും, കത്തുന്ന സൂര്യനെ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല. ഇത് എല്ലാ ഊര്‍ജ്ജവും ഊറ്റിയെടുത്ത് ശരീരത്തെ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു.

Most read: അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?Most read: അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?

വൈറ്റമിന്‍ സിയുടെ ഗുണം നിറഞ്ഞ നാരങ്ങയാണ് ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന സിട്രസ് പഴം. വേനല്‍ സീസണിലുടനീളം നമ്മുടെ ശരീരത്തെ പുതുമയുള്ളതും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്ന ധാരാളം പോഷക ഘടകങ്ങള്‍ അവയിലുണ്ട്. വേനല്‍ക്കാലത്ത് നാരങ്ങ വെള്ളം പതിവായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. എന്തുകൊണ്ടാണ് ഈ വേനല്‍ക്കാലത്ത് നാരങ്ങവെള്ളം കുടിക്കേണ്ടതെന്ന് നമുക്ക് നോക്കാം.

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

താപനിലയിലെ പെട്ടെന്നുള്ള വര്‍ധനയും ചൂടും കാരണം വേനല്‍ കാലത്ത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. ഇത് നിങ്ങളുടെ ഊര്‍ജം ചോര്‍ത്തിക്കളയുകയും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും അത് ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പോരായ്മകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് വൈറല്‍ പനി, വേനല്‍ക്കാലത്തെ ജലദോഷം എന്നിവയില്‍ നിന്ന്.

ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു

ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ താപനില വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വേനല്‍ക്കാലത്ത് നമ്മുടെ ചര്‍മ്മത്തിന് അതുകാരണം കേടുപാടുകളും സംഭവിക്കുന്നു. വേനലില്‍ നിങ്ങള്‍ പുറത്തുപോകുമ്പോള്‍ ചര്‍മ്മത്തിന് അസമമായ പിഗ്മെന്റേഷനും അകാല വാര്‍ദ്ധക്യവും സംഭവിക്കാം. ഇത്തരം ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് സഹായിക്കും. നാരങ്ങാവെള്ളത്തില്‍ അധിക ജലാംശം ഉണ്ട്. രക്തത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഉള്ളതിനാല്‍, ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ആരോഗ്യവും നല്‍കാനും ഇത് സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കേടായ കോശങ്ങളെ നന്നാക്കാനും ചുളിവുകള്‍, പാടുകള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.

Most read:ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ; തടയേണ്ട വഴികള്‍Most read:ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ; തടയേണ്ട വഴികള്‍

ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു

ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു

വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം എളുപ്പത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ക്ഷീണവും സമ്മര്‍ദ്ദവും അനുഭവിക്കുകയും ചെയ്യും. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക, നിങ്ങളുടെ ജലാംശം വര്‍ദ്ധിപ്പിക്കുക. അതിലൂടെ നിങ്ങളുടെ പിഎച്ച് അളവ് സന്തുലിതമാക്കുക. നാരങ്ങകള്‍ 90% കൂടുതല്‍ ജലാംശവും ഇലക്ട്രോലൈറ്റുകളും നല്‍കുന്നു, അതിനാല്‍ സൂര്യപ്രകാശത്തില്‍ നിങ്ങളെ ഇത് നന്നായി ജലാംശത്തോടെ നിലനിര്‍ത്തുന്നു.

ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടി

വിയര്‍പ്പ്, ചൂട്, പൊടി എന്നിവയാണ് എല്ലാ വേനല്‍ക്കാലത്തും പലപ്പോഴും മുടി നശിപ്പിക്കുന്ന ചില ഘടകങ്ങള്‍. ഇവയെല്ലാം കൂടിച്ചേര്‍ന്ന് മുടിയിഴകളില്‍ അടയുകയും മുടിയെ എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമാക്കുകയും ചെയ്യുന്നു. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് ഗ്രന്ഥികളില്‍ നിന്നുള്ള എണ്ണയുടെ ഉല്‍പാദനവും സ്രവവും കുറയ്ക്കുകയും മുടികൊഴിച്ചില്‍ തടയുന്ന രോമകൂപങ്ങളെ മുറുക്കുകയും ചെയ്യുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും നീളമുള്ള മുടിയും ഉറപ്പാക്കുന്നു.

Most read:ശ്വാസകോശ രോഗങ്ങള്‍ എങ്ങനെ പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നുMost read:ശ്വാസകോശ രോഗങ്ങള്‍ എങ്ങനെ പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നു

എനര്‍ജി ബൂസ്റ്റര്‍

എനര്‍ജി ബൂസ്റ്റര്‍

വേനലില്‍ നിങ്ങള്‍ക്ക് ചുറ്റിക്കറങ്ങാന്‍ പോകണമെങ്കില്‍, നിങ്ങള്‍ക്ക് ഊര്‍ജ്ജം ആവശ്യമാണ്. നാരങ്ങ നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജ നിലകളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന നെഗറ്റീവ് അയോണുകള്‍ രക്തത്തില്‍ എത്തുമ്പോള്‍ മൂഡ് ലിഫ്റ്ററായും ഊര്‍ജ്ജ ബൂസ്റ്ററായും പ്രവര്‍ത്തിക്കുന്നു.

ശരീര ദുര്‍ഗന്ധം നിയന്ത്രിക്കുന്നു

ശരീര ദുര്‍ഗന്ധം നിയന്ത്രിക്കുന്നു

വേനല്‍ക്കാലത്ത് വിയര്‍പ്പിനൊപ്പം ശരീര ദുര്‍ഗന്ധവും വരുന്നു. ആരുംതന്നെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം ഇഷ്ടപ്പെടുന്നില്ല. നാരങ്ങയുടെ അസിഡിറ്റി സ്വഭാവം ബാക്ടീരിയയെ തടയുന്നു, കൂടാതെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ കീഴടക്കുന്നു. ഡിയോഡ്രന്റുകള്‍ക്ക് പകരം ദുര്‍ഗന്ധം വര്‍ദ്ധിക്കുന്നത് തടയാന്‍ നാരങ്ങ വെള്ളം കുടിക്കുക.

വൃക്കയിലെ കല്ലുകള്‍ തടയുന്നു

വൃക്കയിലെ കല്ലുകള്‍ തടയുന്നു

വൃക്കയില്‍ കാല്‍സ്യം കല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ സിട്രിക് ആസിഡ് ഉണ്ടായിരിക്കണം. നാരങ്ങയില്‍ സിട്രിക് ആസിഡ് ധാരാളമുണ്ട്, അതിനാല്‍ കിഡ്നി സ്റ്റോണ്‍ തടയാന്‍ ദിവസവും അര കപ്പ് വെള്ളത്തില്‍ നാരങ്ങ നീര് കലര്‍ത്തി കുടിക്കുക.

Most read:കാണാന്‍ ഓറഞ്ച് പോലെ, പക്ഷേ ഓറഞ്ചല്ല; ആള് വേറെയാണ്Most read:കാണാന്‍ ഓറഞ്ച് പോലെ, പക്ഷേ ഓറഞ്ചല്ല; ആള് വേറെയാണ്

വിഷാംശം ഇല്ലാതാക്കുന്നു

വിഷാംശം ഇല്ലാതാക്കുന്നു

നിങ്ങളുടെ ശരീരം ക്ലീനാക്കാന്‍ ദിവസവും രാവിലെ നാരങ്ങാവെള്ളം, തേന്‍, പച്ചമുളക് എന്നിവയോടൊപ്പം കുടിക്കുക. ഈ രീതി എല്ലാവര്‍ക്കും അനുയോജ്യമല്ലെങ്കിലും ഇതിന് ചില ഗുണങ്ങളുണ്ട്. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വന്‍കുടല്‍, പിത്തസഞ്ചി, കരള്‍ എന്നിവയില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് മുമ്പ് നിങ്ങള്‍ നാരങ്ങവെള്ളം കുടിച്ചാല്‍ ഈ പ്രക്രിയ സംഭവിക്കുന്നു.

മലബന്ധം നീക്കുന്നു

മലബന്ധം നീക്കുന്നു

മലബന്ധത്തിന് വീട്ടില്‍ തന്നെ ലഭ്യമായ ഔഷധമാണ് നാരങ്ങ. ദഹനവ്യവസ്ഥ ജലത്തിന്റെ സഹായത്തോടെ ലൂബ്രിക്കേറ്റ് ചെയ്യുകയും മലം മൃദുവാക്കുകയും ചെയ്യുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഉദരത്തിന്റെ ചലനത്തെ പ്രേരിപ്പിക്കുന്നു, അങ്ങനെ വന്‍കുടലില്‍ നിന്ന് ദഹിക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കും. ചെറുനാരങ്ങ ചേര്‍ത്ത് വെള്ളം കൂടുതല്‍ കുടിക്കാം, കാരണം ഇതിന് രുചി കൂടും. കൂടാതെ നാരങ്ങയില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശരിയായ നടപടിയാണിത്.

Most read;ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ; ക്വിനോവ കഴിച്ചാലുള്ള നേട്ടം നിരവധിMost read;ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ; ക്വിനോവ കഴിച്ചാലുള്ള നേട്ടം നിരവധി

English summary

Why Lemon Water Should is The Best Drink During Summer in Malayalam

A simple glass of lemon water is all you need this summer as we go galloping around the town. Lets’ take a look at why you should drink this summer drink.
Story first published: Saturday, March 5, 2022, 16:12 [IST]
X
Desktop Bottom Promotion