Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
എന്തുകൊണ്ട് കൊളസ്ട്രോള്‍ കൂടുന്നു: ചെറിയ മാറ്റം പോലും ശ്രദ്ധിക്കണം
കൊളസ്ട്രോള്‍ എന്നത് വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് നമ്മള് തന്നെ വരുത്തി വെക്കുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് കൊളസ്ട്രോള്‍ എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരം അവസ്ഥകളില്‍ നാം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും ഭക്ഷണത്തിന്റെ മാറ്റങ്ങളും എല്ലാമാണ് പലപ്പോഴും ഇത്തരം അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. കൊളസ്ട്രോള്‍ എന്നത് ജീവനെടുക്കാന്‍ പോലും പ്രാപ്തമായ ഒരു രോഗാവസ്ഥയാണ്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് പലപ്പോഴും കൊളസ്ട്രോള്‍ കാരണമാകുന്നു.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കണം. മനുഷ്യ ശശരീരത്തില്‍ കൊളസ്ട്രോള്‍ ഉയരുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉള്‍പ്പടെ ശരീരഭാരം വരെ ഇതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കൊളസ്ട്രോള്‍ ഉള്ളവരെ അപേക്ഷിച്ച്, ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. നിങ്ങളുടെ കൊളസ്ട്രോള്‍ കുറയുന്നതിന് അനുസരിച്ച് ഹൃദ്രോഗ സാധ്യതയും കുറയുന്നു. എന്നാല്‍ ജീവിത ശൈലി പ്രകാരം കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം ആരോഗ്യകരമാക്കണം
ഭക്ഷണം ആരോഗ്യകരമാക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഈ കാലത്ത് പലരും ആരോഗ്യത്തേക്കാള്‍ രുചിക്ക് പ്രാധാന്യം കൊടുത്ത് പല ഭക്ഷണങ്ങളും ശീലമാക്കുന്നു. ഇതെല്ലാം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ര്ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ഇന്ന് മുതല്‍ തന്നെ ശീലമാക്കിക്കോളൂ. ഇത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. നിങ്ങള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

കൊഴുപ്പ് ഒഴിവാക്കുക
പലപ്പോഴും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിനെ പൂര്‍ണമായും ഒഴിവാക്കുക, പഞ്ചസാര, ക്രീം എന്നിവ ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി ട്രാന്‍സ് ഫാറ്റുകളും ഒഴിവാക്കണം, കാരണം അവ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഗുണം നല്കുന്ന എച്ച്ഡിഎല്‍ കുറയ്ക്കുകയും ചെയ്യുന്നു. അതുമാത്രമല്ല ഭക്ഷണത്തില്‍ മത്സ്യം, പരിപ്പ്, സസ്യ എണ്ണകള്‍ എന്നിവ ഉള്‍പ്പെടുത്തുകയും വേണം. കൂടാതെ ഭക്ഷണങ്ങള്‍ ഫ്രൈ ചെയ്യുന്നതിനേക്കാള്‍ കറി വെച്ചോ വേവിച്ചോ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്.

ദിനവും വ്യായാമം
വ്യായാമം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ദിനവും ചെയ്യുന്നതില്‍ മുടക്കം വരാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അമിതവണ്ണം പലപ്പോഴും കൊളസ്ട്രോളിന്റെ അളവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളില്‍ നല്ല ഭക്ഷണക്രമത്തോടൊപ്പം വ്യായാമവും ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇതിലൂടെ നമുക്ക് പൂര്‍ണമായും ഒഴിവാക്കുന്നതിന് സാധിക്കുന്നു. അമിതവണ്ണമുള്ളവര്‍ നിര്‍ബന്ധമായും ദിവസം ഒരു മണിക്കൂര്‍ എങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കണം. ഇത് ശരീര ഭാരം കുറക്കുക മാത്രമല്ല കൊളസ്ട്രോള്‍ കുറക്കുകയും ഹൃദയം സ്മാര്‍ട്ടാക്കുകയും ചെയ്യുന്നു.

പുകവലി ഉപേക്ഷിക്കൂ
പുകവലിയും മറ്റ് ദുശീലങ്ങളും ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും നിങ്ങളെ പിടികൂടുന്നു. പുകവലി സാധാരണ ചെയ്യുന്നതിനേക്കാള്‍ കൊറോണറി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള അവസ്ഥളിലേക്ക് എത്തിക്കുകയും ഇത് വഴി നിങ്ങളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കും. ക്യാന്‍സര്‍ പോലുള്ള അപകടങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മദ്യപാനം ഒഴിവാക്കുക
പൂര്‍ണമായും മദ്യപാനം ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ നമുക്ക് ചുറ്റും ഉണ്ടാവും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധ നല്‍കണം. മദ്യപിക്കുന്ന ശീലമുള്ളവരെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഇത് ഒഴിവാക്കുന്നതിന് പൂര്‍ണമായി ശ്രമിക്കണം. അമിതമായി മദ്യപിക്കുന്നത് വഴി നിങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസ്തംഭനം, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കാത്തവര്‍ പതുക്കെ പതുക്കെ അളവ് കുറച്ച് കൊണ്ട് വന്ന് പൂര്‍ണമായും നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. .ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ ഒരിക്കലും സ്വയം ചികിത്സ അരുത്, ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications