For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പി കുടിച്ചാല്‍ ഉറക്കം വരുന്നതിന് പിന്നിലെ കാരണം

|

പലപ്പോഴും കാപ്പിയും ചായയും പലര്‍ക്കും ഒഴിവാക്കാന്‍ ആവാത്ത ശീലങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായിരിക്കും. കാരണം മിക്കവര്‍ക്കും കാപ്പി കുടിക്കുന്നത് ഒരു വലിയ ശീലമായി ചെറുപ്പം മുതല്‍ തന്നെ ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഉറക്കം വരുത്തുന്ന ഒന്നാണ് കാപ്പി എന്ന് അറിയാമോ? പലപ്പോഴും ഉറക്കം ഇല്ലാതാക്കുന്നതാണ് കാപ്പി എന്നാണ് നാം വായിച്ചിട്ടുള്ളത്. എന്നാല്‍ കാപ്പി കുടിക്കുന്നത് നിങ്ങളെ ഉറക്കത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്

 64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം 64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം

കാപ്പി കുടിക്കുന്നവര് നന്നായി ഉറങ്ങുന്നു എന്നാണ് പലരും പറയുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. കാപ്പി അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ കാപ്പി എങ്ങനെ ഉറക്കത്തെ ഇല്ലാതാക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കഫീന്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നില്ല

കഫീന്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നില്ല

നിങ്ങള്‍ ഒരു കോഫി പ്രേമിയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. രാത്രി വൈകിയുള്ള ഒരു കപ്പ് കാപ്പി നിങ്ങളുടെ ഉറക്കത്തെ ബാധിക്കില്ല. ഉറക്കസമയം 4 മണിക്കൂറിനുള്ളില്‍ കാപ്പി കുടിക്കുന്നത് രാത്രിയില്‍ നിങ്ങളെ ഉണര്‍ത്തുകയില്ലെന്ന നിഗമനത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍. റിസ്റ്റ് സെന്‍സറുകളും സ്ലീപ്പ് ഡയറികളും ഉപയോഗിച്ച് 785 വോളന്റിയര്‍മാരെ ഒരാഴ്ചയോളം നിരീക്ഷിച്ചതിന്റെ ഫലമായാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. ഇതിന്റെ ഫലങ്ങള്‍ അതിശയകരമായിരുന്നു. കാരണം കാപ്പി കുടിക്കുന്നത് കൊണ്ട് ആര്‍ക്കും ഉറക്കത്തിന് തടസ്സം വന്നില്ല എന്നുള്ളതാണ്.

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത തോന്നാം

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത തോന്നാം

ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കാപ്പി കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് മയക്കം അനുഭവപ്പെടുമ്പോള്‍, നിങ്ങളുടെ ശരീരം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാസവസ്തുവായ അഡിനോസിന്‍ ഉത്പാദിപ്പിക്കുന്നു. നിങ്ങളുടെ തലച്ചോറിന് അഡിനോസിന്‍ ലഭിക്കുന്നത് കഫീന്‍ തടയുന്നു. അതുകൊണ്ടാണ് ഒരു മയക്കത്തിന് മുമ്പ് കോഫി കുടിക്കുന്നത് ഉന്മേഷദായകവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കോഫി നിങ്ങളെ ക്ഷീണിതനാക്കും

കോഫി നിങ്ങളെ ക്ഷീണിതനാക്കും

നിങ്ങളുടെ കോഫി ധാരാളം പഞ്ചസാരയും മറ്റും ഉപയോഗിച്ച് തയ്യാറാക്കുന്നതാണെങ്കില്‍ അത് കുടിച്ചാലുടന്‍ നിങ്ങള്‍ക്ക് ഉറക്കത്തോടൊപ്പം ക്ഷീണവും അനുഭവപ്പെടാം. നിങ്ങളുടെ ശരീരം സംസ്‌കരിച്ച പഞ്ചസാര കഴിക്കുമ്പോള്‍, നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാന്‍ തുടങ്ങും. തല്‍ഫലമായി, നിങ്ങള്‍ക്ക് ഊര്‍ജ്ജക്കുറവും ക്ഷീണവും അനുഭവപ്പെടാം. ഇത് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകരുത്.

ക്യാന്‍സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാംക്യാന്‍സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം

കോഫി മെഷീന്‍ ശ്രദ്ധിക്കണം

കോഫി മെഷീന്‍ ശ്രദ്ധിക്കണം

ഓഫീസിലും മറ്റുമാണെങ്കില്‍ കോഫി മെഷീന്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം നിങ്ങള്‍ നിങ്ങളുടെ ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഫംഗസ് അണുബാധക്കുള്ള സാധ്യതയുണ്ട്. മിക്ക കോഫി ബീനുകളും പൂപ്പല്‍ കൊണ്ട് മലിനമാണെന്നും അവയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ നിങ്ങള്‍ക്ക് മയക്കവും ക്ഷീണവും ഉണ്ടാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് അതുകൊണ്ട് ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു.

സമ്മര്‍ദ്ദവും ഉറക്കവും

സമ്മര്‍ദ്ദവും ഉറക്കവും

നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന അവസ്ഥയുണ്ടായേക്കാം. ഇത് പലപ്പോഴും നിങ്ങളില്‍ ഉറക്കത്തിലേക്ക് എത്തിക്കുന്നു. കാരണം, കോഫി കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് ഇരട്ടിയാക്കുന്നു, നിങ്ങള്‍ എല്ലാ ദിവസവും ഒരേ അളവില്‍ കുടിച്ചാലും. സമ്മര്‍ദ്ദത്തോടുള്ള ആദ്യ പ്രതികരണം കഴിഞ്ഞാല്‍, പലപ്പോഴും നിങ്ങള്‍ ഉറങ്ങാന്‍ ആഗ്രഹിച്ചേക്കാം, കാരണം ഉറക്കവും ക്ഷീണവും നിങ്ങളുടെ ശരീരത്തിന് സമ്മര്‍ദ്ദത്തോട് പ്രതികരിക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങളാണ്.

English summary

Why Drinking Coffee Can Make You Feel Sleepy

Here in this article we are discussing about why drinking coffee can make you feel sleepy. Take a look.
X
Desktop Bottom Promotion