For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലര്‍ക്ക് ശരീരത്തിന് മറ്റുള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്

|

വിപരീത കാലാവസ്ഥയിലും അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുന്നതായി നിരന്തരം പരാതിപ്പെടുന്ന ആളുകളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരുപക്ഷേ, നിങ്ങളുടെ കൂട്ടത്തില്‍ തന്നെ ഇത്തരം ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വീട്ടിലോ ഓഫീസിലോ എയര്‍കണ്ടീഷണര്‍ വളരെ താഴ്ന്നതോ ഉയര്‍ന്നതോ ആയതുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിക്കുന്ന ഒരാള്‍ നിങ്ങളുടെ കൂട്ടത്തിലുമുണ്ടാകും.

Most read: ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ല

ശരാശരി ശരീര താപനില 98.6°F (37°C) ആണ്. ഓരോ വ്യക്തിയുടെയും പ്രായം, പ്രവൃത്തി, സമയം എന്നിവയെ ആശ്രയിച്ച് ശരീര താപനില വ്യത്യാസപ്പെടാം. എല്ലാ മനുഷ്യരും ഊഷ്മള രക്തമുള്ളവരാണ്, അവരുടെ ശരീര താപനില നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍, മറ്റ് വ്യക്തികളെ അപേക്ഷിച്ച് ചിലര്‍ക്ക് തണുപ്പോ ചൂടോ അനുഭവപ്പെടുന്നത് കൂടുതലാണ്. ഇത് പല കാരണങ്ങള്‍ മൂലമാകാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വയസ്സ്

വയസ്സ്

ചെറുപ്പക്കാരെ അപേക്ഷിച്ച്, പ്രായമായ ആളുകള്‍ക്ക് അവരുടെ ശരീര താപനില നിയന്ത്രിക്കാന്‍ കഴിയില്ല. കാരണം, പ്രായമാകുന്തോറും ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകും. മന്ദഗതിയിലുള്ള മെറ്റബോളിസം പിന്നീട് ശരീര താപനില കുറയാന്‍ ഇടയാക്കും, അതിനാലാണ് പ്രായമായ ആളുകള്‍ ഹൈപ്പോതെര്‍മിയയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. അതിനാലാണ് പ്രായമായവര്‍ അധികവും എല്ലായ്‌പ്പോഴും വസ്ത്രം ധരിച്ചിരിക്കുന്നതും. ഉദാസീനമായ ജീവിതം നയിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

ലിംഗഭേദം

ലിംഗഭേദം

സ്ത്രീ ശരീരത്തിന് പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പേശികളുടെ അളവ് കുറവാണ്. അതുകൊണ്ട് ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ നിന്ന് കുറഞ്ഞ അളവില്‍ ചൂട് ഉത്പാദിപ്പിക്കുന്നു. ഒരേ മുറിയിലെ താപനിലയില്‍ പോലും അവര്‍ക്ക് പുരുഷന്മാരേക്കാള്‍ തണുപ്പ് അനുഭവപ്പെടുന്നു. എന്നിരുന്നാലും, മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സമയത്ത് അവരുടെ പുരുഷ പങ്കാളികളേക്കാള്‍ ചൂട് അനുഭവപ്പെടാം. ഇത് അവര്‍ പേശീബലം വികസിക്കുന്നതുകൊണ്ടല്ല, മറിച്ച് ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ അനുഭവിക്കുന്നതുകൊണ്ടാണ്.

Most read:വന്‍കുടല്‍ കാന്‍സര്‍ അപകടമാകും മുമ്പ് ചെറുക്കാന്‍ ഈ ശീലം മതി

ശരീരഘടന

ശരീരഘടന

വിദഗ്ധരുടെ അഭിപ്രായത്തില്‍, ചില ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ചൂടോ തണുപ്പോ അനുഭവപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് ശരീര വലുപ്പമാണ്. ശരീരത്തിന്റെ വലിപ്പം കൂടുന്തോറും ഹീറ്റ് സിങ്ക് കൂടുകയും ശരീരം തണുക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു.

ശരീരത്തിലെ കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ്

അമിതവണ്ണമുള്ള ആളുകള്‍ക്ക് മറ്റുള്ളവരെക്കാള്‍ തണുപ്പ് അനുഭവപ്പെടാം. ശരീരത്തില്‍ കൊഴുപ്പ് കൂടുതലുള്ള ആളുകള്‍ക്ക് മെലിഞ്ഞവരേക്കാള്‍ ചൂട് അനുഭവപ്പെടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അധിക കൊഴുപ്പ് ശരീരത്തെ ചൂടാക്കുമെന്ന് പറയപ്പെടുന്നു, കാരണം ഇത് ശരീരത്തിന്റെ ഒരു അധിക പാളിയായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍, അമിതവണ്ണമുള്ള ആളുകള്‍ക്ക് സാധാരണ ഭാരം ഉള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടാം. ഇത് രക്തചംക്രമണ സംവിധാനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read:തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യം

ആരോഗ്യ അവസ്ഥകള്‍

ആരോഗ്യ അവസ്ഥകള്‍

ചില രോഗാവസ്ഥകളും ആളുകളുടെ ശരീര താപനിലയെ ബാധിച്ചേക്കാം. ഉദാഹരണത്തിന്, ഹൈപ്പോതൈറോയിഡിസം. തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്തതാണ് ഈ അവസ്ഥ. ഇത് പ്രധാന ശാരീരിക പ്രവര്‍ത്തനങ്ങളായ മെറ്റബോളിസം, എനര്‍ജി ലെവല്‍ മുതലായവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ഇത് ഒരു വ്യക്തിക്ക് മറ്റുള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടാന്‍ ഇടയാക്കും.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

സമ്മര്‍ദ്ദവും ഉത്കണ്ഠയും ശാരീരികവും മാനസികവുമായ പല രോഗങ്ങള്‍ക്കും കാരണമാകാം. ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹൈപ്പോതലാമസ്. ശരീരം സമ്മര്‍ദ്ദത്തിന് വിധേയമാകുമ്പോള്‍, ഹൈപ്പോഥലാമസ് ശരീരത്തെ ഉയര്‍ന്ന താപനിലയിലേക്ക് പുനഃസ്ഥാപിക്കുന്നു. ശരീരം സമ്മര്‍ദത്തിലായിരിക്കുമ്പോള്‍, അത് പെട്ടെന്ന് പ്രതികരണം സൃഷ്ടിക്കുന്നു, ഇത് ശരീരത്തിലേക്കും തലയിലേക്കും രക്തം ഒഴുകാന്‍ ഇടയാക്കും. ഇത് കാരണം ശരീരത്തിന് ചൂട് അനുഭവപ്പെടും. അതേ സമയം, കൈകാലുകളില്‍ രക്തത്തിന്റെ അഭാവം മൂലം, കൈകള്‍ക്കും കാലുകള്‍ക്കും തണുപ്പ് അനുഭവപ്പെടാം.

Most read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളം

ഭക്ഷണ പാനീയങ്ങള്‍

ഭക്ഷണ പാനീയങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍, കഫീന്‍, മദ്യം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും നിങ്ങളുടെ ശരീര താപനില ഉയര്‍ത്തും. അവ നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് വിയര്‍പ്പ് വരുത്തുകയും ചെയ്യുന്നു. എരിവുള്ള ഭക്ഷണങ്ങളില്‍ കാപ്സൈസിന്‍ അടങ്ങിയ ചൂടുള്ള കുരുമുളക് അടങ്ങിയിട്ടുണ്ടെന്ന് പല പഠനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്യാപ്സൈസിന്‍ ഒരു പ്രകൃതിദത്ത രാസവസ്തുവാണ്, അത് രുചി മുകുളങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ശരീര താപനില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Why Do Some People Feel Cold More Than Others in Malayalam

There are some people who may feel colder or hotter than other individuals. This could be due to several factors. Let us take a look at them.
Story first published: Monday, April 4, 2022, 16:59 [IST]
X
Desktop Bottom Promotion