For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വന്നവര്‍ക്ക് മൂന്നാംതരംഗം കൂടുതല്‍ അപകടമാകുന്നത് എന്തുകൊണ്ട്

|

കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ച ഘട്ടത്തില്‍ ഒരു മൂന്നാം തരംഗത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്യം. അടുത്ത മാസങ്ങളില്‍ ഒരു പുതിയ കോവിഡ് തരംഗം കൂടി ഉയര്‍ന്നുവരാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നേക്കാമെന്ന പ്രതീക്ഷയില്‍ രണ്ടാമത്തെ തരംഗത്തില്‍ അഭിമുഖീകരിച്ച ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ വര്‍ദ്ധിപ്പിക്കുക എന്നത്.

Most read: തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടംMost read: തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടം

രണ്ടാമത്തെ തരംഗത്തില്‍ വൈറസിനോട് പോരാടിയ വലിയ ശതമാനം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇപ്പോഴും സുഖം പ്രാപിക്കുന്നവര്‍ അല്ലെങ്കില്‍ ലോംഗ് കോവിഡ് പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മൂന്നാം തരംഗത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് കോവിഡ് മാറി ലോംഗ് കോവിഡ് അനുഭവിക്കുന്നവരാണെങ്കില്‍, മൂന്നാം തരംഗം മുന്നില്‍ നില്‍ക്കേ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളിതാ.

എന്താണ് ലോംഗ് കോവിഡ്

എന്താണ് ലോംഗ് കോവിഡ്

കോവിഡ് വിട്ടുമാറിയ ശേഷവും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ വരെ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ നിങ്ങളില്‍കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങളുമായി പോരാടുന്ന 5 ല്‍ 1 കോവിഡ് രോഗികളെ ബാധിക്കുന്നതായി പറയപ്പെടുന്ന ഒന്നാണ് ലോംഗ് കോവിഡ് അല്ലെങ്കില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം. കോവിഡ് മഹാമാരി ആദ്യമായി ഉയര്‍ന്നപ്പോള്‍ മുതല്‍ ലോംഗ് കോവിഡ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും, രണ്ടാം തരംഗത്തിന്റെ തീവ്രത രോഗികളുടെ ആശുപത്രിവാസങ്ങളുടെ നിരക്ക് ഉയര്‍ത്തുകയും പലരുടെയും ആരോഗ്യസ്ഥിതി കഠിനമായി മോശമാവുകയും ചെയ്തു.

എന്തുകൊണ്ടാണ് ലോംഗ് കോവിഡ് ദോഷകരമായി കണക്കാക്കുന്നത്

എന്തുകൊണ്ടാണ് ലോംഗ് കോവിഡ് ദോഷകരമായി കണക്കാക്കുന്നത്

ലോംഗ് കോവിഡ് ഉള്ളവരെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രശ്‌നങ്ങളായ ശ്വാസതടസ്സം, ആവര്‍ത്തിച്ചുള്ള അണുബാധകള്‍, അസ്വാസ്ഥ്യം, സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്ക തകരാറുകള്‍, സന്ധി വേദന, ബ്രെയിന്‍ ഫോഗ് എന്നിവ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നു. ദുര്‍ബലമായ പ്രതിരോധശേഷിയും ഒരു അനന്തരഫലമായിരിക്കാം. കോവിഡിനെ അതിജീവിച്ചവര്‍ക്കോ ദീര്‍ഘകാലം കോവിഡിനെതിരേ പോരാടുന്നവര്‍ക്കോ അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകും. പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മിക്ക കേസുകളിലും ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്നും ആരോഗ്യത്തെ കഠിനമായി ബാധിക്കുമെന്നുമാണ്.

Most read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയുംMost read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയും

മൂന്നാം തരംഗത്തെ എന്തിനാണ് കരുതിയിരിക്കേണ്ടത്

മൂന്നാം തരംഗത്തെ എന്തിനാണ് കരുതിയിരിക്കേണ്ടത്

മൂന്നാം തരംഗം എത്രത്തോളം അപകടകരമാകുമെന്നോ അല്ലെങ്കില്‍ നാശത്തിന്റെ തോത് എത്രത്തോളം വലുതാകുമെന്നോ ഉള്ള യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും, പഠനങ്ങള്‍ പറയുന്നത് ഇത് ഏറ്റവും ഉയര്‍ന്ന അണുബാധയായേക്കാം എന്നാണ്. വൈറസില്‍ നിന്ന് സുഖം പ്രാപിച്ച എല്ലാവര്‍ക്കും ഒരേപോലെ റിസ്‌ക് ഉണ്ടായിരിക്കില്ല. രോഗപ്രതിരോധ ശേഷിയില്ലാത്തവരും മുന്‍കാല രോഗങ്ങളോട് പോരാടുന്നവരും അല്ലെങ്കില്‍ ദുര്‍ബലമായ പ്രതിരോധശേഷി, ദുര്‍ബലമായ ആരോഗ്യം അല്ലെങ്കില്‍ കഠിനമായ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മൂന്നാംതരംഗത്തിലെ അപകടസാധ്യത ഉയര്‍ന്നതായിരിക്കാം. രണ്ടാമത്തെ തരംഗത്തിന് മുമ്പ് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് ഇപ്പോള്‍ മോശം ജീവിതശൈലി നയിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

ലോംഗ് കോവിഡ് ശരീരത്തെ എങ്ങനെ ബാധിക്കും

ലോംഗ് കോവിഡ് ശരീരത്തെ എങ്ങനെ ബാധിക്കും

നിങ്ങളുടെ തലച്ചോറ് മുതല്‍ ആമാശയത്തെ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ലക്ഷണങ്ങള്‍ ഭയങ്കരമായി ബാധിച്ചേക്കാം. അതില്‍ നിന്ന് കരകയറാന്‍ വളരെ സമയമെടുക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ നിങ്ങളെ സ്വയം ആശയക്കുഴപ്പത്തിലാക്കുകയും ഒരു വ്യക്തിക്ക് ജീവിതം പുനരാരംഭിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ സുപ്രധാന അവയവങ്ങളിലും വൈറസ് നീണ്ടുനില്‍ക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഉദാഹരണത്തിന് ലോംഗ് കോവിഡ്, അല്ലെങ്കില്‍ കഠിനമായ കോവിഡ് എന്നിവയുമായി പൊരുതുന്നത് ആളുകളെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും. രക്തം കട്ടപിടിക്കുന്ന അസുഖം, മയോകാര്‍ഡിറ്റിസ്, പ്രമേഹം, ക്ഷീണം ഇവയെല്ലാം കാലക്രമേണ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്

പ്രതിരോധ കുത്തിവയ്പ്പ് നിങ്ങളെ സഹായിക്കുമോ

പ്രതിരോധ കുത്തിവയ്പ്പ് നിങ്ങളെ സഹായിക്കുമോ

വൈറസില്‍ നിന്ന് സുഖം പ്രാപിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെങ്കിലും, ദീര്‍ഘകാല കോവിഡ് ഉള്ള ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു മാര്‍ഗമാണ് പ്രതിരോധ കുത്തിവയ്പ്പ്. ലോംഗ് കോവിഡിന് ഇപ്പോഴും ക്ലിനിക്കല്‍ ചികിത്സ ഇല്ലെങ്കിലും, വാക്‌സിനേഷന്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചില രോഗലക്ഷണങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും. ലോംഗ് കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് രോഗശാന്തിക്ക് ശേഷം പ്രതിരോധ കുത്തിവയ്പ്പ് സഹായകമാകുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച രോഗികള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വേണം.

കോവിഡ് വന്നുമാറിയവര്‍ എന്തു ചെയ്യണം

കോവിഡ് വന്നുമാറിയവര്‍ എന്തു ചെയ്യണം

അടുത്തിടെ സുഖം പ്രാപിച്ച കോവിഡ് രോഗികളുടെ ആരോഗ്യവും പ്രതിരോധശേഷിയും ദുര്‍ബലമാകും. സ്വാഭാവിക അണുബാധ നിങ്ങള്‍ക്ക് ഒരു പരിധിവരെ പ്രതിരോധശേഷി നല്‍കുന്നുണ്ടെങ്കിലും, നിങ്ങള്‍ അടുത്തിടെയാണ് സുഖം പ്രാപിച്ചതെങ്കില്‍, നിങ്ങളുടെ ശരീരത്തെ പരിപാലിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. ഈ വഴികളില്‍ ചിലത് ലോംഗ് കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

Most read:വാക്‌സിനും പിടിതരില്ല, വ്യാപനതോതും അധികം; പുതിയ കോവിഡ് വകഭേദം സി.1.2Most read:വാക്‌സിനും പിടിതരില്ല, വ്യാപനതോതും അധികം; പുതിയ കോവിഡ് വകഭേദം സി.1.2

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

* നിങ്ങള്‍ക്ക് ഊര്‍ജ്ജം കുറവാണെങ്കില്‍ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ദൈനംദിന ജോലികളില്‍ മറ്റുള്ളവരുടെ പിന്തുണ തേടുകയും ചെയ്യുക

* ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക.

* ഒന്നിലും തിരക്കുകൂട്ടരുത്. വീണ്ടെടുക്കാന്‍ നിങ്ങള്‍ ആവശ്യത്തിന് സമയം എടുക്കുക

* രോഗമുക്തിക്ക് സഹായിക്കുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.

* മറ്റൊരു അണുബാധയുടെ അപകടം ഒഴിവാക്കുക

* യോഗ, ധ്യാനം, ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്ല രോഗപ്രതിരോധ പ്രവര്‍ത്തനം നല്‍കാന്‍ സഹായിക്കും. അത്തരം കാര്യങ്ങള്‍ ചെയ്യുക.

English summary

Why COVID Third Wave May Be Toughest For Long COVID Patients in Malayalam

If you are suffering from long COVID, here's what you may need to know right now.
Story first published: Friday, September 3, 2021, 10:15 [IST]
X
Desktop Bottom Promotion