For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

|

കൊറോണവൈറസിന്റെ പിടിയിലമര്‍ന്ന ലോകം അടുത്തൊന്നും കരകേറില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അത് പറഞ്ഞതാവട്ടെ, ലോകാരോഗ്യ സംഘടനയുടെ തലവനും. ആഗോളതലത്തില്‍ പകര്‍ച്ചവ്യാധി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തകാലത്തൊന്നും പഴയ അവസ്ഥയിലേക്ക് മടങ്ങിവരാനാവില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

Most read: 2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്Most read: 2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

വൈറസ് വ്യാപനം ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണെന്നും പല രാജ്യങ്ങളും വൈറസിനെ ചെറുക്കാന്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡബ്ല്യു.എച്ച്.ഒ ജനറല്‍ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം 15,000 കടന്നിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന തലവന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

ലോകരാജ്യങ്ങളിലെ തലവന്‍മാര്‍ അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ലോകാരോഗ്യ സംഘടനാ തലവന്‍ വ്യക്തമാക്കി. കൊറോണവൈറസിന് എതിരേയുള്ള അടിസ്ഥാനമായ പ്രതിരോധ നടപടികള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ മഹാമാരിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കായിരിക്കും ലോകം നീങ്ങുക എന്നും ഇത് കാര്യങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most read:കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌Most read:കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

അമേരിക്കയിലെ ഫ്‌ളോറിഡയെ ഒരു രാജ്യമായി കണക്കാക്കിയാല്‍ കഴിഞ്ഞ ദിവസത്തെ രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് നാലാമതായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ന്യൂയോര്‍ക്കില്‍ ഏപ്രില്‍ പത്തിന് 12,847 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായിരുന്നു അമേരിക്കന്‍ നഗരങ്ങളിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നത്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

പുതുവര്‍ഷത്തില്‍ ചൈനയില്‍ ആദ്യത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം, ഒരു ദശലക്ഷം വൈറസ് ബാധിത കേസുകളില്‍ എത്താന്‍ മൂന്ന് മാസമെടുത്തു. എന്നാല്‍ 12 ദശലക്ഷത്തില്‍ നിന്ന് 13 ദശലക്ഷം കേസുകളിലേക്ക് കയറാന്‍ വെറും അഞ്ച് ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈ തുടക്കം മുതല്‍ ഓരോ ദിവസവും ശരാശരി 23,000 പുതിയ അണുബാധാ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Most read:കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളിMost read:കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളി

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

ലോകമാകെ രോഗബാധിതരുടെ എണ്ണം 1.35 കോടിയായി. 5.81 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 78.71 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. 50 ലക്ഷത്തിലധികം ജനങ്ങള്‍ നിലവില്‍ ചികിത്സയിലാണെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ ലോകത്തിന്റെ പല കോണിലായി നടന്നു വരുന്നുണ്ട്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

നൂറിലധികം വാക്‌സിനുകള്‍ ഇതിനകം മനുഷ്യപരീക്ഷണത്തിനായി തയാറായിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഓഗസ്റ്റ് 15ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിച്ചതായി പ്രസ്താവിച്ചിരുന്നു. അടുത്തമാസം പകുതിയോടെ വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് കഴിഞ്ഞ ദിവസം റഷ്യ അവകാശപ്പെട്ടത്.

Most read:കോവിഡിനെതിരേ ഇന്ത്യന്‍ വാക്‌സിന്‍ ഓഗസ്റ്റ് 15ന്Most read:കോവിഡിനെതിരേ ഇന്ത്യന്‍ വാക്‌സിന്‍ ഓഗസ്റ്റ് 15ന്

English summary

WHO Warns That Coronavirus Crisis May Get Worse

WHO chief said there would be no return to the normal life for the foreseeable future, especially if preventive measures were neglected. Read on.
Story first published: Wednesday, July 15, 2020, 15:08 [IST]
X