For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ആരോഗ്യത്തിന് എന്തു ചെയ്യണം? ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്

|

എല്ലാവരും ആരോഗ്യവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ വളരെ കുറച്ചുപേര്‍ മാത്രമേ അതില്‍ വിജയിക്കുന്നുള്ളൂ. എന്നിരുന്നാലും, ആരോഗ്യകരമായ ഒരു ജീവിതശൈലി പലരും പിന്തുടരന്നു. പതിവ് വ്യായാമം, നല്ല ഭക്ഷണക്രമം, സ്‌ട്രെസ് മാനേജ്‌മെന്റ്, ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം, ബന്ധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളുടെ സംയോജനമാണ് നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം.

Most read: കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണംMost read: കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണം

എങ്ങനെ നല്ല ആരോഗ്യം നിലനിര്‍ത്താമെന്നതിനെക്കുറിച്ചുള്ള ചില അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ അതിനായി ഡബ്ല്യു.എച്ച്.ഒ ചില വഴികള്‍ നിര്‍ദേശിക്കുന്നു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ അടിക്കടി ലോകാരോഗ്യ സംഘടന പങ്കിടാറുണ്ട്. ഈ മഹാമാരിക്കാലത്ത് ആരോഗ്യത്തോടെ തുടരാന്‍ നാം ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന തത്വങ്ങള്‍ ഇവയാണ്.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

നമ്മള്‍ കഴിക്കുന്നതാണ് നമ്മുടെ ശരീരം വെളിപ്പെടുത്തുന്നത്. പോഷകാഹാരക്കുറവുണ്ടെങ്കില്‍ അത് കൃത്യമായി ശരീരത്തില്‍ പ്രകടമാകും. നിങ്ങളുടെ ആരോഗ്യം വളരെയധികം ദുര്‍ബലവുമായി മാറുന്നു. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആദ്യം വേണ്ടത് പോഷകാഹാരമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായി തുടരാനും അണുബാധകളെ ചെറുക്കുന്നതിനും ദൈനംദിന ഊര്‍ജ്ജം വളര്‍ത്താനും സഹായിക്കും.

ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക

കോവിഡ് മഹാമാരിക്കാലത്ത് പലരും വീട്ടില്‍ തന്നെ തുടരുന്നു. സാധാരണയില്‍ കൂടുതലായി നിങ്ങള്‍ വിശ്രമിക്കുന്നു. കൃത്യമായി വ്യായാമം ചെയ്യാത്ത ഒരാള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതുപോലുള്ള ഒരു സമയത്ത്, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കഴിയുന്നത്ര സജീവമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഡബ്ല്യു.എച്ച്.ഒ ആക്ടീവ് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നത് വ്യായാമം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നതിനാണ്. വിശ്രമത്തില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത് ലഘു വ്യായാമങ്ങള്‍ ശീലമാക്കുക. നടത്തം അല്ലെങ്കില്‍ സ്‌ട്രെച്ചിംഗ് പോലുള്ള 3-4 മിനിറ്റ് നേരിയ തീവ്രതയുള്ള ശാരീരിക ചലനം പോലും നിങ്ങളുടെ രക്തചംക്രമണം ശരിയാക്കി പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Most read:മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴിMost read:മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴി

വാക്‌സിനേഷന്‍ എടുക്കുക

വാക്‌സിനേഷന്‍ എടുക്കുക

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ എല്ലാ കോവിഡ് 19 വാക്‌സിനുകളും വൈറസ് തടയുന്നതില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ കോവിഡ് വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തപ്പെടുന്നു, മാത്രമല്ല അവ പൂര്‍ണമായി വിലയിരുത്തിയ ശേഷമേ വിപണിയില്‍ എത്തിക്കുന്നുമുള്ളൂ. കോവിഡ് വാക്‌സിന്‍ എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് വൈറസ് ബാധിച്ചാലും ഗുരുതരമായ രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും സംരക്ഷിക്കുന്നു.

പുകയില ഉപയോഗിക്കരുത്

പുകയില ഉപയോഗിക്കരുത്

ആരോഗ്യത്തിന് പുകയില എത്രത്തോളം മോശമാണെന്ന് അറിയാമല്ലോ. ആരോഗ്യമുള്ള ശരീരം നേടാനായി പുകവലി ഉപേക്ഷിക്കുക. അല്ലെങ്കില്‍ ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം അല്ലെങ്കില്‍ മറ്റ് രോഗാവസ്ഥകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിച്ചേക്കാം. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പുകയില ഉത്പന്നങ്ങളോട് ഗുഡ് ബൈ പയുക.

Most read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക

മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക

പുകവലി പോലെതന്നെ അപകടകരമാണ് മദ്യപാനവും. ആരോഗ്യത്തോടെ തുടരാനായി മദ്യത്തിന്റെ ഉപഭോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. നിങ്ങള്‍ കുടിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്, നിങ്ങള്‍ എത്രമാത്രം കുടിക്കാന്‍ പോകുന്നു എന്നതിന് ഒരു പരിധി നിശ്ചയിക്കുക. ഓരോ ദിവസവും കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരിക.

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

ജോലി, കുടുംബം, മറ്റ് പ്രതിബദ്ധതങ്ങള്‍ എന്നിവ കാരണം ഒരു വ്യക്തിക്ക് സമ്മര്‍ദ്ദം നേരിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതമായ സമ്മര്‍ദ്ദം ആപത്താണ്. ഇത് മറ്റ് പല ആരോഗ്യാവസ്ഥകളിലേക്കും നിങ്ങളെ നയിച്ചേക്കാം. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനായി അമിത സമ്മര്‍ദ്ദം ഒഴിവാക്കുക. വര്‍ക്ക് ഔട്ട് ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക, വിശ്രമിക്കുക, ഹോബികളില്‍ ഏര്‍പ്പെടുക എന്നിവ നിങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ചെയ്യാവുന്ന വഴികളാണ്.

Most read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടംMost read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

നല്ല ശുചിത്വം പാലിക്കുക

നല്ല ശുചിത്വം പാലിക്കുക

ശുചിത്വത്തിന്റെ പ്രാധാന്യം ഇതിനകം തന്നെ എല്ലാവരും മനസിലാക്കിക്കാണും. മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ നിങ്ങളുടെ കൈകള്‍ പതിവായി നന്നായി വൃത്തിയാക്കുക. ഇത് നിങ്ങളുടെ കൈകളിലുള്ള വൈറസുകള്‍ ഉള്‍പ്പെടെയുള്ള അണുക്കളെ ഇല്ലാതാക്കുന്നു. നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക. പൊതു ഇടങ്ങളിലെ ഉപരിതലങ്ങളില്‍ സ്പര്‍ശിച്ച് മലിനമായ കൈ കൊണ്ട് നിങ്ങളുടെ കണ്ണുകളിലേക്കോ മൂക്കിലേക്കോ വായിലേക്കോ തൊട്ടാല്‍ വൈറസ് എളുപ്പത്തില്‍ ശരീരത്തില്‍ എത്തുന്നതായിരിക്കും. കൈകള്‍ കൊണ്ട് പരമാവധി ഉപരിതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. ചുമയോ തുമ്മലോ വരുമ്പോള്‍ കൈ അല്ലെങ്കില്‍ ടിഷ്യു ഉപയോഗിച്ച് വായും മൂക്കും പൊത്തുക. ഉപയോഗിച്ച ടിഷ്യു ഉടന്‍ തന്നെ വെയ്സ്റ്റ് ബിന്നിലേക്കിട്ട് കൈ കഴുകുക. നല്ല 'ശ്വസന ശുചിത്വം' പിന്തുടരുന്നതിലൂടെ, നിങ്ങളെയും നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ ജലദോഷം, പനി, കോവിഡ് 19 എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതു കൂടാതെ നിങ്ങള്‍ പതിവായി സ്പര്‍ശിക്കുന്ന ഉപരിതലങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു.

സുരക്ഷിതമായ ലൈംഗികബന്ധം

സുരക്ഷിതമായ ലൈംഗികബന്ധം

ഹോപ്കിന്‍സ് മെഡിസിന്‍ അനുസരിച്ച്, ഒരു പങ്കാളിയുമായി മാത്രം നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. കൂടുതല്‍ പേരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പല തരത്തിലും നിങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്നു. സുരക്ഷിതമായ ലൈംഗികതയ്ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഒരു പുതിയ പങ്കാളിയുമായി ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴെല്ലാം കോണ്ടം ഉപയോഗിക്കുക. ലാറ്റക്‌സ് അല്ലെങ്കില്‍ പോളിയുറീന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കോണ്ടം തിരഞ്ഞെടുക്കുക.

ആരോഗ്യപരിശോധന നടത്തുക

ആരോഗ്യപരിശോധന നടത്തുക

ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ ഒരു പതിവ് മെഡിക്കല്‍ ചെക്കപ്പ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയും കൃത്യമായി പരിശോധിക്കുന്നതിലൂടെ, നിങ്ങള്‍ എത്ര ആരോഗ്യവാന്മാരാണെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. അതിനാല്‍ പതിവായി ഹെല്‍ത്ത് ചെക്കപ്പുകള്‍ക്ക് വിധേയനാവുക.

Most read:മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്Most read:മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്

മുലയൂട്ടല്‍

മുലയൂട്ടല്‍

പ്രകൃതിയുടെ ഭക്ഷണമാണ് മുലപ്പാല്‍. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികളും ആരോഗ്യകരമായ എന്‍സൈമുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടല്‍ കുഞ്ഞുങ്ങളെ അലര്‍ജി, എക്സിമ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് കുഞ്ഞിന് വാക്‌സിനുകളെ കൂടുതല്‍ ഫലപ്രദമാക്കുകയും വൈറസുകള്‍, മൂത്രനാളിയിലെ അണുബാധകള്‍, ഗ്യാസ്‌ട്രോഎന്റൈറ്റിസ്, ചെവി അണുബാധ, ശ്വസന അണുബാധ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

English summary

WHO's Tips On How To Ensure Good Health And Safe Living

When it comes to maintaining good health, there is not one magic mantra that will ensure good health. Here are WHO's tips on how to ensure good health and safe living.
Story first published: Thursday, April 15, 2021, 17:05 [IST]
X
Desktop Bottom Promotion