For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് ലൂസ് മാസ്‌ക് വേണ്ട അപകടമാണ്

|

കൊറോണ വൈറസ് ലോകമെങ്ങും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് വരേക്കും വാക്‌സിന്‍ ഒന്നും കണ്ട് പിടിക്കാത്ത സാഹചര്യത്തില്‍ സ്വയം സംരക്ഷണം തന്നെയാണ് കൊറോണക്കെതിരേയുള്ള ആകെയുള്ള പ്രതിവിധി. അതിന്റെ ഫലമായാണ് മാസ്‌കുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീര്‍ന്നതും. രോഗബാധിതനായ വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാര്‍ഗ്ഗനിര്‍ദ്ദേശം മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് നമ്മള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. കൊറോണവൈറസ് മാസ്‌കുകളുടെ ശരിയായ ഉപയോഗത്തിലൂടെ രോഗവ്യാപനം കുറക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇതിനെക്കുറിച്ച് ധാരാളം വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്, ഏറ്റവും പുതിയ വിവരങ്ങള്‍ മാസ്‌ക് ഉപയോഗത്തെക്കുറിച്ചാണ്.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ലകോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

നിങ്ങളുടെ മാസ്‌ക് ശരിയായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വായിക്കുകയും കൊറോണ വൈറസില്‍ നിന്നുള്ള അണുബാധയില്‍ നിന്ന് നിങ്ങളെയും നിങ്ങളുടെ സമീപത്തുള്ളവരെയും സംരക്ഷിക്കുകയും ചെയ്യുക. മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അയഞ്ഞ മാസ്‌ക് ധരിക്കരുത്

അയഞ്ഞ മാസ്‌ക് ധരിക്കരുത്

ഒരു അയഞ്ഞ മാസ്‌ക് നിങ്ങളുടെ മുഖത്ത് നിന്ന് എളുപ്പത്തില്‍ നീങ്ങിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ മുഖത്തിന് ശരിയായി യോജിക്കുന്ന മാസ്‌ക് ധരിക്കുന്നതാണ് നല്ലത്, വളരെ വലുതോ ചെറുതോ അല്ല, നിങ്ങളുടെ മുഖത്തിന്റെ പകുതിയെങ്കിലും വ്യക്തമായി മറക്കുന്ന തരത്തിലുള്ളതായിരിക്കണം മാസ്‌ക് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അയഞ്ഞ മാസ്‌ക് ധരിക്കുന്നത് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

മൂക്കിന് താഴെ മാസ്‌ക് ധരിക്കരുത്

മൂക്കിന് താഴെ മാസ്‌ക് ധരിക്കരുത്

കൊറോണവൈറസ് വ്യാപനത്തില്‍ ശ്വസനത്തുള്ളികളിലൂടെ പെട്ടെന്ന് രോഗവ്യാപനം സംഭവിക്കുന്നു. കാരണം കൊറോണ വൈറസ് ശ്വസന തുള്ളികളിലൂടെയാണ് പടരുന്നത്. അതിനാല്‍ ഇത് വളരെ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഒരു കാരണവശാലും മൂക്കിന് താഴെ മാസ്‌ക് ധരിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലരുടേയും ഇത്തരത്തിലുള്ള അലംഭാവം അപകടത്തിലേക്കാണ് എത്തുന്നത്.

മാസ്‌ക് താടിയില്‍ വെയ്ക്കരുത്

മാസ്‌ക് താടിയില്‍ വെയ്ക്കരുത്

നിങ്ങളുടെ മുഖം സംരക്ഷിക്കുക എന്നതിനേക്കാളുപരി മാസ്‌ക് രോഗബാധ തടയുന്നു എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. മാസ്‌ക് ധരിക്കുക എന്നതിന്റെ ഉദ്ദേശം നിങ്ങളുടെ മൂക്കും വായയും മൂടുക എന്നതാണ്, അതിനാല്‍ നിങ്ങള്‍ ഇത് താടിയില്‍ ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അതിലും വലിയ അപകടം ഇല്ല എന്ന് തന്നെ നിങ്ങള്‍ക്ക് പറയാവുന്നതാണ്. ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. മാസ്‌ക് താടിയില്‍ ധരിക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള പ്രയോജനവും ഇല്ല എന്നുള്ള കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. കൃത്യമായി ഈ നിര്‍ദ്ദേശം പാലിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.

സംസാരിക്കുമ്പോള്‍ മാസ്‌ക് അഴിക്കരുത്

സംസാരിക്കുമ്പോള്‍ മാസ്‌ക് അഴിക്കരുത്

പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. എന്നാല്‍ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് അഴിക്കരുത്. കാരണം വൈറസ് ഉമിനീരിലൂടെ പടരുകയും വായുവിലൂടെയുള്ളതുമായതിനാല്‍, മാസ്‌ക് ഇല്ലാതെ ആരോടെങ്കിലും സംസാരിക്കുന്നത് മലിനീകരണ സാധ്യതയിലേക്ക് സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് സംസാരിക്കുമ്പോള്‍ മാസ്‌ക് അഴിക്കാതെ തന്നെ സംസാരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ തന്നെ വലിയ ഒരു അളവില്‍ നിങ്ങള്‍ക്ക് രോഗബാധയെ ഇല്ലാതാക്കാം.

മാസ്‌ക് മറ്റൊരാള്‍ക്ക് നല്‍കരുത്

മാസ്‌ക് മറ്റൊരാള്‍ക്ക് നല്‍കരുത്

ഒരു കാരണവശാലും നിങ്ങളുടെ മാസ്‌ക് മറ്റൊരാളുമായി പങ്കിടരുത്. കാരണം ആര്‍ക്കാണ് രോഗബാധ എന്നും ആരിലാണ് രോഗം ഇല്ലാത്തത് എന്നും നമുക്കറിയില്ല. അതുകൊണ്ട് തന്നെ മറ്റൊരാള്‍ ഉപയോഗിച്ച് മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും രോഗബാധിതരായി നിങ്ങള്‍ മാറുന്നതിനുള്ള സാധ്യത വളരെ വലുതാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ചിലര്‍ യാതൊരു വിധ ലക്ഷണവുമില്ലാത്ത കാരിയറാകാമെന്നും നമുക്കറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഒരാളുടെ സ്വന്തം മാസ്‌ക് ഉപയോഗിക്കുന്നതും പങ്കിടാത്തതുമാണ് നല്ലത്.

മാസ്‌ക് ധരിച്ച ശേഷം

മാസ്‌ക് ധരിച്ച ശേഷം

മാസ്‌ക് ഇട്ടുകഴിഞ്ഞാല്‍ അത് ക്രമീകരിക്കുകയോ സ്ഥാനം മാറ്റുകയോ ചെയ്യരുത്. കാരണം അതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അപകടങ്ങളിലേക്ക് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം മാസ്‌ക് ധരിച്ച ശേഷം ഒരു കാരണവശാലും നിങ്ങള്‍ അതിന്റെ സ്ഥാനം മാറ്റുകയോ മാറ്റി ധരിക്കുകയോ ചെയ്യരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഒരു ഫാബ്രിക് മാസ്‌ക് ശരിയായി ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുന്നതിന് മുമ്പ് ഒരാളുടെ കൈകള്‍ എല്ലായ്‌പ്പോഴും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ മാസ്‌കിന് യാതൊരു വിധത്തിലും ദ്വാരം ഇല്ല എന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മാസ്‌ക് കേടായെങ്കില്‍ അത് ഉപയോഗിക്കരുതെന്നും WHO ഉപദേശിച്ചു. മാസ്‌ക് വായ, മൂക്ക്, താടി എന്നിവ മൂടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വശങ്ങളില്‍ വിടവുകളൊന്നുമില്ലെന്നും ഉറപ്പാക്കേണ്ടതാണ്.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

മാസ്‌ക് ധരിക്കുമ്പോള്‍ അത് തൊടരുതെന്നും വൃത്തികെട്ടതോ നനഞ്ഞതോ ആണെങ്കില്‍ അത് മാറ്റണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. മാസ്‌ക് അഴിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കണം, ചെവി ലൂപ്പുകളില്‍ നിന്ന് ഒരിക്കലും പുറത്തെടുക്കുമെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ഫാബ്രിക് മാസ്‌ക് വൃത്തികെട്ടതോ നനഞ്ഞതോ അല്ലാത്തതും വീണ്ടും ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍, അത് വീണ്ടും പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് കൂടാതെ ഫാബ്രിക് മാസ്‌കുകള്‍ സോപ്പിലോ സോപ്പിലോ കഴുകുക, കുറഞ്ഞത് ചൂടുവെള്ളത്തില്‍ (കുറഞ്ഞത് 60 ഡിഗ്രി) ദിവസത്തില്‍ ഒരു തവണയെങ്കിലും കഴുകുക.

English summary

WHO’s Guidance on the Don'ts of Wearing Masks in Malayalam

Here in this article we are discussing about the WHO guidance of wearing masks during coronavirus pandemic. Read on
X
Desktop Bottom Promotion