Latest Updates
-
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം
അണ്‍ലോക്കിലേക്ക് ലോകം; മാസ്ക് ഉപയോഗം ശ്രദ്ധിച്ച്
ലോകം മുഴുവന്‍ കൊറോണയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. നേരിടാന്‍ തയാറായി ഒരുങ്ങി ലോക്ക്ഡൗണുകള്‍ നീക്കി അണ്‍ലോക്കിലേക്ക് നീങ്ങുകയാണ് രാജ്യങ്ങള്‍. ഫെയ്സ് മാസ്കുകള്‍ ധരിക്കുന്നതിന് ലോകാരോഗ്യ സംഘടന കുറച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പുറത്തിറക്കി. കോവിഡ് 19നെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രതിരോധ നടപടികളാണ് ശാരീരിക അകലം, ഫെയ്സ് മാസ്ക് ധരിക്കുന്നത് എന്നിവ.
ലോക്ക്ഡൗണ്‍ നീക്കുന്നതിനാല്‍, ഫെയ്സ് മാസ്കുകള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയും ഉപയോഗിക്കേണ്ട വിധവും കൃത്യമായി അറിയേണ്ടത് പ്രധാനമാണ്. എന്നാല്‍ മാസ്കുകളുടെ ഉപയോഗത്തിലൂടെ മാത്രം കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ ആവില്ലെന്നു കൂടി ഓര്‍ക്കുക. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും കൈകള്‍ പതിവായി നന്നായി കഴുകി ശുചിത്വം പാലിക്കുകയും വേണം.

പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഇപ്പോള്‍, പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ എല്ലാവരും പൊതുവായി ഫാബ്രിക് മാസ്കുകള്‍ (നോണ്‍ മെഡിക്കല്‍) ധരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഫാബ്രിക് മാസ്കുകളില്‍ വ്യത്യസ്ത വസ്തുക്കളുടെ കുറഞ്ഞത് മൂന്ന് പാളികളെങ്കിലും അടങ്ങിയിരിക്കണം. മറുവശത്ത്, കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഏതൊരു വ്യക്തിയും ക്വാറന്റൈനു പുറമെ ഒരു മെഡിക്കല്‍ മാസ്കും ധരിക്കേണ്ടതാണ്, അവര്‍ക്ക് അസുഖം തോന്നിയാലുടന്‍ വൈദ്യോപദേശവും തേടണം.

മാസ്കിന്റെ ബുദ്ധിമുട്ടുകള്‍
കൂടാതെ, കോവിഡ് വ്യാപനം വര്‍ധിച്ച പ്രദേശങ്ങളില്‍, ക്ലിനിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരും കോവിഡ് 19 രോഗികളുമായി ഇടപെടുന്നവരും മെഡിക്കല്‍ മാസ്കുകള്‍ ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. പൊതുജനങ്ങള്‍ മാസ്ക് ഉപയോഗിക്കുന്നതിലൂടെയുള്ള ദോഷങ്ങളും ലോകാരോഗ്യ സംഘടന പരാമര്‍ശിക്കുന്നു. ഫെയ്സ് മാസ്ക് കൈകാര്യം ചെയ്യുന്നതിലൂടെ സ്വയം മലിനമാകാനുള്ള സാധ്യത, നനഞ്ഞാലോ അഴുക്കു പറ്റിയാലോ മെഡിക്കല്‍ ഇതര മാസ്കുകള്‍ മാറ്റിയില്ലെങ്കിലുള്ള അപകടം, തലവേദന അല്ലെങ്കില്‍ ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൃത്യമായ മാസ്ക് പ്രധാനം
ഫലപ്രദമായ ഫെയ്സ് മാസ്ക് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇത് നിങ്ങളുടെ മൂക്ക്, വായ, താടി എന്നിവ മൂടുകയും ധരിക്കാന്‍ സുഖകരമായിരിക്കുകയും വേണം. വളരെ ഇറുകിയതോ വളരെ അയഞ്ഞതോ ആയതും ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതോ ആയതുമായ ഒരു മാസ്ക് ഉപയോഗിക്കാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ ഇത് പതിവായി സ്പര്‍ശിക്കാന്‍ ഇടയാകും. കൊറോണ വൈറസ് പ്രതിരോധത്തിനായി ഫെയ്സ് മാസ്കുകള്‍ ധരിക്കുമ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച ചില കാര്യങ്ങള്‍ നോക്കാം.

ലോകാരോഗ്യ സംഘടന പറയുന്നത്
* ഫെയ്സ് മാസ്കുകള്‍ തൊടുന്നതിനുമുമ്പ് കൈ കഴുകുക.
* പുറത്തു നിന്ന് ഒരു മാസ്ക് വാങ്ങുകയാണെങ്കില്‍, മാസ്ക് ഫലപ്രദമാണെന്ന് കൃത്യമായി പരിശോധിക്കുക.
* മാസ്കിന്റെ മുകള്‍ വശത്തെ കടുപ്പമുള്ള അഗ്രം നിങ്ങളുടെ മൂക്കിന് മുകളിലായിരിക്കണം.

ലോകാരോഗ്യ സംഘടന പറയുന്നത്
* മാസ്കിന്റെ നിറം കൂടുതലുള്ള വശം പുറത്തേക്ക് അഭിമുഖീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.
* വശങ്ങളില് വിടവുകള്‍ വിടാതെ മാസ്ക് നിങ്ങളുടെ മുഖത്ത് ക്രമീകരിക്കുക.
* നിങ്ങള്‍ പുറത്തിറങ്ങിയാന്‍, മാസ്കിന്റെ പുറം ഉപരിതലം മലിനമാകുമെന്നത് ഓര്‍മിക്കുക. അതിനാല്‍ മാസ്കിന്റെ മുന്നില്‍ കൈ കൊണ്ട് തൊടുന്നത് ഒഴിവാക്കുക.

ലോകാരോഗ്യ സംഘടന പറയുന്നത്
* നിങ്ങള്‍ വീട്ടിലെത്തി മാസ്കുകല്‍ അഴിച്ചു മാറ്റുമ്പോള്‍ ശ്രദ്ധിക്കുക. ചെവിയുടെയോ തലയുടെയോ പിന്നില്‍ നിന്ന് മാസ്ക് നീക്കംചെയ്യുക. മാസ്ക് നീക്കംചെയ്യുമ്പോള്‍ ശരീരത്തിലും മറ്റു പ്രതലങ്ങളിലും തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക.
* ഡിസ്പോസിബിള്‍ മാസ്ക് ആണെങ്കില്‍ ഉപയോഗിച്ച ഉടനെ മാസ്ക് ഒരു അടച്ച ഡസ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കുക. റീ യൂസബിള്‍ മാസ്ക് ആണെങ്കില്‍ സോപ്പിട്ട വെള്ളത്തില്‍ കഴുകി ഉണക്കി ഉപയോഗിക്കുക.

ലോകാരോഗ്യ സംഘടന പറയുന്നത്
* മാസ്ക് ഉപേക്ഷിച്ച ശേഷം 20 സെക്കന്‍ഡ് നേരം കൈ കഴുകുക.
* കീറിയതോ നനഞ്ഞതോ ആയ മാസ്ക് ഉപയോഗിക്കരുത്.
* നിങ്ങളുടെ വായയോ മൂക്കോ മാത്രം മൂടുന്ന രീതിയില്‍ മാസ്ക് ധരിക്കരുത്. രണ്ടും ശരിയായി മൂടണം.
* മാസ്ക് നിങ്ങളുടെ മുഖത്തിന് ശരിയായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക. വളരെ ഇറുകിയതോ വളരെയധികം അയഞ്ഞതോ ആയിരിക്കരുത്.
* മാസ്കിന്റെ മുന്‍വശത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ആളുകളുമായി സംസാരിക്കുമ്പോള്‍ മാസ്ക് തൊടുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications