For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാം

|

കോവിഡ് വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഫലപ്രദമായി പുരോഗമിക്കുന്നതിനിടയില്‍ തന്നെ രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെങ്കിലും ഭാവിയില്‍ ചിലപ്പോള്‍ ഈ നയം മാറിയെന്നു വരാം. വാക്‌സിനുകളുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഫലപ്രാപ്തിയെക്കുറിച്ചും രക്തചംക്രമണത്തിലുള്ള വ്യതിയാനങ്ങളെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഭാവിയില്‍ ചിലപ്പോള്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായി വന്നേക്കാം. ചില ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ തന്നെ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Most read: കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്Most read: കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്

എന്നിരുന്നാലും, എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാക്കേണ്ട ശ്യം നിലവിലില്ല. നിലവിലെ സാഹചര്യത്തില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേണ്ടിവന്നാല്‍ ആദ്യം ലഭിക്കേണ്ടവര്‍ ആരൊക്കെയെന്നും ആര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ ഇവിടെ വായിച്ചറിയാം.

ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും

ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും

ലോകമെമ്പാടും കോവിഡ് തടയാനായി അശാന്തം പരിശ്രമിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്‍നിര പോരാളികളും. അവരുടെ ജോലികള്‍ക്കിടയില്‍ അവര്‍ക്ക് കോവിഡ് പിടിപെടാനുള്ള അപകട സാധ്യതയകള്‍ ഏറെയാണ്. അതിനാല്‍, ഇതുപോലുള്ള ഒരു നിര്‍ണായക സമയക്രമത്തില്‍, രാജ്യങ്ങളില്‍ ഉടനീളം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ഡോക്ടര്‍മാരും അവശ്യ പരിചരണ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് മുന്‍ഗണന നല്‍കണം. വൈറല്‍ സ്‌ട്രെയിനുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ഇത് ഇവര്‍ക്ക് അധിക പരിരക്ഷ നല്‍കും.

65 വയസ്സിന് മുകളിലുള്ള ആളുകള്‍

65 വയസ്സിന് മുകളിലുള്ള ആളുകള്‍

പ്രായമായവര്‍, പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവര്‍ ആരോഗ്യം കുറവുള്ളവരും പ്രതിരോധശേഷി ദുര്‍ബലമായവരുമാണ്. പ്രതിരോധ കുത്തിവയ്പ്പിലൂടെ പലര്‍ക്കും രോഗ കാഠിന്യവും മരണത്തിന്റെയും അപകടവും കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും പ്രതിരോധശേഷിക്കുറവ് അവരെ വീണ്ടും അപകടത്തിലാക്കുന്ന കാലമാണിത്. ബൂസ്റ്റര്‍ വാക്‌സിന്‍ ലഭ്യമാക്കുന്നുവെങ്കില്‍ ആദ്യം നല്‍കേണ്ട വിഭാഗത്തില്‍പെടുന്നവരാണ് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. കാരണം, ചില പഠനങ്ങള്‍ പ്രകാരം വാക്‌സിന്റെ ഫലപ്രാപ്തി വേഗത്തില്‍ കുറയുമെന്നും കാലക്രമേണ ഇത് വീണ്ടും കുറയുമെന്നും തെളിയിച്ചിട്ടുണ്ട്.

Most read:കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്Most read:കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്

രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകള്‍

രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകള്‍

രോഗപ്രതിരോധ ശേഷി ഇല്ലാത്തവര്‍, അതായത് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് അധിക പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമായിവന്നേക്കാം. രോഗപ്രതിരോധ ശേഷിയില്ലാത്ത ഒരാള്‍ക്ക്, സ്വയം രോഗപ്രതിരോധ വ്യവസ്ഥകള്‍ കുറവായിരിക്കും. ഇവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളോ ഗുരുതരമായ അണുബാധകള്‍ക്കോ ആശുപത്രി വാസത്തിനോ സാധ്യതയുണ്ട്. അതിനാല്‍, മൂന്നാമത്തെ ഡോസ് ലഭിക്കേണ്ടത് ഇവര്‍ക്ക് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാക്കിയ രാജ്യങ്ങളില്‍, എല്ലാ പ്രായത്തിലുമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് അധിക ഡോസുകള്‍ നല്‍കിവരുന്നുണ്ട്.

മുന്‍കാല രോഗങ്ങളുള്ളവരും കോവിഡ് -19 അപകടസാധ്യതയുള്ളവരും

മുന്‍കാല രോഗങ്ങളുള്ളവരും കോവിഡ് -19 അപകടസാധ്യതയുള്ളവരും

പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ തകരാറുകള്‍, രക്തക്കുഴലുകളുടെ സങ്കീര്‍ണതകള്‍, വൃക്ക തകരാറ് അല്ലെങ്കില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, അര്‍ബുദം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന അവസ്ഥകള്‍ ഉള്ളവര്‍ക്ക് കോവിഡിന്റെ അപകട സാധ്യത ഏറെയാണ്. മാത്രമല്ല, ഫലപ്രദമായ വാക്‌സിന്‍ പ്രതിരോധശേഷി വികസിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങളും ഇവര്‍ അഭിമുഖീകരിച്ചേക്കാം. ഒരു സമയം ഒന്നിലധികം രോഗാവസ്ഥകളുമായി പൊരുതുന്നവര്‍ക്ക് അപകടസാധ്യത കൂടുതലായിരിക്കാം. അതിനാല്‍, അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കേണ്ടതുണ്ട്.

Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍

ഇത്തരക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത കുറവ്

ഇത്തരക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത കുറവ്

മുകളില്‍ പറഞ്ഞ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് കൂടുതല്‍ അടിയന്തിര പരിചരണവും മുന്‍കരുതലുകളും ആവശ്യമായിരിക്കുമ്പോള്‍, ബൂസ്റ്റര്‍ ഡോസുകളുടെ അവശ്യകത വന്നെന്നുവരാം. എന്നാല്‍, താഴെപ്പറയുന്ന ചില വിഭാഗത്തില്‍ പെട്ടവര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേണ്ടിവന്നേക്കില്ല.

ആരോഗ്യമുള്ള മുതിര്‍ന്നവര്‍ (55 വയസ്സിന് താഴെയുള്ളവര്‍)

ബൂസ്റ്റര്‍ പ്രതിരോധ കുത്തിവയ്പ്പ് നയങ്ങളുള്ള രാജ്യങ്ങളില്‍, ഡെല്‍റ്റ വേരിയന്റ് ഉയരുന്ന സ്ഥിതി കണക്കിലെടുത്ത് 55 ല്‍ താഴെ പ്രായമുള്ള പലര്‍ക്കും മൂന്നാമത്തെ ഡോസ് എടുക്കുന്നതിനെക്കുറിച്ച് സജീവമായി ആലോചിക്കുന്നുണ്ട്. എന്നിരുന്നാലും, ലഭ്യമായ നിലവിലെ തെളിവുകള്‍ കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടാകില്ലെന്നാണ്. നിലവിലുള്ള സംരക്ഷണം തന്നെ അവര്‍ക്ക് മതിയാവും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 55 വയസ്സിന് താഴെയുള്ളവര്‍ക്ക്, ഒരു ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നത് അത്ര ഫലപ്രദമായേക്കില്ല, അല്ലെങ്കില്‍ ഇപ്പോള്‍ ആവശ്യമില്ല. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പും ശരിയായ കോവിഡ് പ്രോട്ടോകോളും പിന്തുടരുന്നത് ഈ ഘട്ടത്തില്‍ മതിയാകും.

കൗമാരക്കാരും ചെറിയ കുട്ടികളും

കൗമാരക്കാരും ചെറിയ കുട്ടികളും

ഇന്ത്യയിലെ കുട്ടികള്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ ആരംഭിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഒരു ബൂസ്റ്റര്‍ വാക്‌സിനേഷന്റെ ആവശ്യം ഉണ്ടായേക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ വളരെ ഫലപ്രദമാണെങ്കിലും, കുട്ടികളിലെ പ്രതിരോധ സംവിധാനങ്ങള്‍ വളരുന്നതിനാല്‍ അത് അവരെ വൈറസില്‍ നിന്ന് നന്നായി സംരക്ഷിക്കും.

Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്

അടുത്തിടെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍

അടുത്തിടെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍

അടുത്തിടെ നിങ്ങള്‍ക്ക് കോവിഡ് വൈറസ് ബാധിച്ച് സുഖം പ്രപിച്ചുവെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവിക പ്രതിരോധശേഷിയുണ്ടാവും. ഇത് നിങ്ങള്‍ക്ക് സഹായകരമാകുകയും ദീര്‍ഘകാലം നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും വളരെ ഫലപ്രദമാണെന്നും ദീര്‍ഘകാല പ്രതിരോധശേഷി നല്‍കുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

English summary

Who Needs And Who May Not Require a COVID Booster Shot in Malayalam

Many experts also say that while we seriously consider booster shots with COVID vaccination, there may not be a need, or urgent requirement to get every eligible beneficiary a booster shot. Read on to know more.
X
Desktop Bottom Promotion