For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

White Fungus : ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലം

|

രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്. കറുത്ത ഫംഗസിനേക്കാള്‍ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ നാല് കേസുകള്‍ ബീഹാറിലെ പട്‌നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്.

White Fungus Infection Cases Reported In India

കൊവിഡ് 19; സെക്കന്റ് ഡോസ് വാക്‌സിന്റെ പ്രാധാന്യം നിസ്സാരമല്ലകൊവിഡ് 19; സെക്കന്റ് ഡോസ് വാക്‌സിന്റെ പ്രാധാന്യം നിസ്സാരമല്ല

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് ഫംഗസ് അണുബാധയേക്കാള്‍ അപകടകരമാണ്. കാരണം ഇത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയേയും ബാധിക്കുന്നുണ്ട്. വൈറ്റ് ഫംഗസ് ശ്വാസകോശത്തെയും ബാധിക്കുന്നുവെന്നും രോഗബാധിതനായ വ്യക്തിക്ക് എച്ച് ആര്‍ സി ടി നടത്തുമ്പോള്‍ COVID-19 ന് സമാനമായ അണുബാധയാവന്നുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ബ്ലാക്ക് ഫംഗസ് അല്ലെങ്കില്‍ സൈഗോമൈക്കോസിസ് എന്നും അറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് ഒരു കൂട്ടം പൂപ്പല്‍ മൂലമാണ് ഉണ്ടാവുന്നത്.

White Fungus Infection Cases Reported In India

രക്തത്തില്‍ ഓക്‌സിജന്‍ കുറവ്; പള്‍സ് ഓക്‌സിമീറ്റര്‍ കൊണ്ട് വീട്ടിലിരുന്ന് പരിശോധിക്കാംരക്തത്തില്‍ ഓക്‌സിജന്‍ കുറവ്; പള്‍സ് ഓക്‌സിമീറ്റര്‍ കൊണ്ട് വീട്ടിലിരുന്ന് പരിശോധിക്കാം

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് ഈ ഫംഗസുകള്‍ പരിസ്ഥിതിയില്‍, പ്രത്യേകിച്ച് മണ്ണിലും, ഇലകള്‍, കമ്പോസ്റ്റ് കൂമ്പാരങ്ങള്‍ അല്ലെങ്കില്‍ ചീഞ്ഞ മരം പോലുള്ള ജൈവവസ്തുക്കളിലും ജീവിക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ചികിത്സിച്ചില്ലെങ്കില്‍ മ്യൂക്കോമൈക്കോസിസ് വളരെ അപകടകരമാണ്. ഇതിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. തലവേദന, മുഖത്തേക്കിറങ്ങുന്ന പ്രത്യേക വേദന, മൂക്കിന് വശത്തായി വേദന, കണ്ണിന്റെ കാഴ്ച കുറയുകയോ വേദനയോ, കവിളുകള്‍ നീര് വന്ന് വീര്‍ക്കുന്നത്, കണ്ണുകള്‍ കറുത്ത നിറമാവുന്നു, മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ള ദ്രാവകം, ഛര്‍ദ്ദിക്കുമ്പോള്‍ രക്തം കാണുന്നത് എന്നിവയാണ് ബ്ലാക്ക്ഫംഗസിന്റെ ലക്ഷണങ്ങള്‍.

മ്യൂക്കോമൈക്കോസിസിനുള്ള ചികിത്സ എന്താണ്?

White Fungus Infection Cases Reported In India

ശാസ്ത്രം പറയുന്നു വിരലിലെ പാടുകള്‍ ചില സൂചനകള്‍; പ്രത്യേകിച്ച് പുരുഷന്‍മാരില്‍ശാസ്ത്രം പറയുന്നു വിരലിലെ പാടുകള്‍ ചില സൂചനകള്‍; പ്രത്യേകിച്ച് പുരുഷന്‍മാരില്‍

ഒരു ഡോസ് 3,500 രൂപ വരുന്ന എട്ട് ആഴ്ച വരെ എല്ലാ ദിവസവും നല്‍കേണ്ട ഒരു ആന്റി ഫംഗസ് ഇന്‍ട്രാവെനസ് കുത്തിവയ്പ്പാണ് രോഗത്തിനെതിരെ ഫലപ്രദമായി കണ്ടെത്തിയിട്ടുള്ള മരുന്ന്. മ്യൂക്കോമൈക്കോസിസ് രോഗികളില്‍ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായുള്ള ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഭാരത് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡിന് ഫംഗസ് വിരുദ്ധ മരുന്നുകള്‍ ഉപയോഗിക്കാന്‍ ലിപോസോമല്‍ ആംഫോട്ടെറിസിന്‍ ബി അല്ലെങ്കില്‍ എല്‍എംബി ഈ വര്‍ഷം മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു.

English summary

White Fungus Infection Cases Reported In India - Know Why It Is more Dangerous

Here in this article we are discussing about the white fungus infection cases reported in India - Know why it is more dangerous. Take a look.
X
Desktop Bottom Promotion