For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെങ്കി രണ്ട് തരത്തിൽ;മരണത്തിലേക്ക് ഇത്ര ദൂരം

|

പകർച്ചപ്പനികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ഇത് പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വളരെ മാരകമായി നിങ്ങളെ ബാധിക്കുന്ന ഒന്നാണ് ഡെങ്കിപ്പനി. എന്നാൽ നമ്മൾ അൽപം ശ്രദ്ധിച്ചാൽ അത് മാരകമാവാതിരിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരംഭത്തിൽ തന്നെ ചികിത്സ തേടിയാൽ ഡെങ്കിപ്പനിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. കൃത്യസമയത്ത് രോഗനിർണയം നടത്തിയില്ലെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.

<strong>കൂടുതൽ വായിക്കാൻ: ചെറിയ ഉള്ളി ചുട്ട് കഴിച്ചാല്‍ ഗുണമിരട്ടി</strong>കൂടുതൽ വായിക്കാൻ: ചെറിയ ഉള്ളി ചുട്ട് കഴിച്ചാല്‍ ഗുണമിരട്ടി

ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെട്ട പെൺകൊതുകുകളാണ്. രോഗവാഹകരായ കൊതുകുകൾ കടിക്കുമ്പോഴാണ് രോഗം പകരുന്നത്. പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ എഴ് ദിവസത്തിനുള്ളിൽ തന്നെ രോഗ ലക്ഷണങ്ങൾ എല്ലാം തന്നെ പ്രകടമാവുന്നുണ്ട്. പ്രധാനമായും നാലു തരത്തിലുള്ള അണുക്കളാണ് കൊതുക് പരത്തുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്ന അണുക്കളാണ് ഉള്ളത്. ഇതിൽ തന്നെ ഡെങ്കി 1, ഡെങ്കി 3 അണുക്കളാണ് മറ്റുള്ളവയെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. ഡെങ്കി ഗുരുതരമാവുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാവുന്നതാണ്.

സാധാരണ ഡെങ്കിപ്പനിയെങ്കിൽ

സാധാരണ ഡെങ്കിപ്പനിയെങ്കിൽ

നിങ്ങളിൽ സാധാരണ ഡെങ്കിപ്പനിയെങ്കിൽ അതിന്‍റേതായ ചില ലക്ഷണങ്ങൾ ഉണ്ട്. ഇത്തരം ലക്ഷണങ്ങൾ ആദ്യം തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്ന് മനസ്സിലാക്കണം. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇവയിൽ നിന്നെല്ലാം അൽപം ഗുരുതരമാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഈ ലക്ഷണങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്.

തീവ്ര ലക്ഷണങ്ങൾ

തീവ്ര ലക്ഷണങ്ങൾ

എന്നാൽ തീവ്രമായ ഡെങ്കിപ്പനി ലക്ഷണങ്ങൾ എങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇതിൻറെ ചില ലക്ഷണങ്ങളാണ് വിട്ടുമാറാത്ത അസഹനീയമായ വയറു വേദന, മൂക്കിൽ നിന്നും കണ്ണിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, രക്തത്തിന്റെ അംശം ഛർദ്ദിക്കുന്നതിൽ കാണപ്പെടുന്നത്, മലത്തിന്റെ നിറത്തിൽ വ്യത്യാസം, എപ്പോഴും ദാഹിക്കുന്നത്, നാഡിമിടിപ്പ് കുറയുന്നത്, വിളറിയ ചർമ്മം, ഈർപ്പമേറിയ ചര്‍മ്മം, അസ്വസ്ഥത, ബോധക്ഷയം എന്നിവയാണ് ഡെങ്കിപ്പനി ഗുരുതരമാണ് എന്നതിന്റെ ചില ലക്ഷണങ്ങൾ.

രണ്ട് തരം ഡെങ്കിപ്പനികള്‍

രണ്ട് തരം ഡെങ്കിപ്പനികള്‍

രണ്ട് തരത്തിലാണ് ഡെങ്കിപ്പനികൾ ഉള്ളത്. ഡെങ്കി ഹെമറാജിക് ഫീവറും ഡെങ്കിഷോക് സിൻഡ്രോമും. ഡെങ്കിപ്പനിയുള്ളവർക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ ക്രമാതീതമായ അളവിൽ കുറയുകയും ഗുരുതര അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഡെങ്കി ഹെമറാജിക് ഫീവര്‍ എങ്കിൽ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ രക്തസ്രാവം സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയിൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ഡെങ്കി ഷോക്ക് സിൻഡ്രോം

ഡെങ്കി ഷോക്ക് സിൻഡ്രോം

ഡെങ്കി ഷോക്ക് സിൻഡ്രോം എന്ന അവസ്ഥയിൽ രക്തസമ്മർദ്ദം വളരെയധികം കുറയുന്നുണ്ട്. ഇതിന് കാരണം പലപ്പോഴും രക്തസമ്മർദ്ദം കുറയുന്നതാണ്. ആദ്യത്തെ തവണ ഡെങ്കിപ്പനി വന്നെങ്കിലും പിന്നീട് അത് വീണ്ടും വരാനുള്ള സാധ്യതയുള്ളവരിലാണ് ഈ അവസ്ഥ ഗുരുതരമായി ബാധിക്കുന്നത്. ഡെങ്കിപ്പനിക്ക് പ്രത്യേക വാക്സിനില്ല. രോഗം പരത്തുന്നകൊതുകുകളെ നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനമായും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വഴി.

<strong>കൂടുതൽ വായിക്കാൻ: അടക്കാമണിയൻ തേൻ ചേർത്ത് ശരീരം തടിക്കാൻ ഉത്തമം</strong>കൂടുതൽ വായിക്കാൻ: അടക്കാമണിയൻ തേൻ ചേർത്ത് ശരീരം തടിക്കാൻ ഉത്തമം

ഡെങ്കിപ്പനി പകരുന്നത് എങ്ങനെ

ഡെങ്കിപ്പനി പകരുന്നത് എങ്ങനെ

ഡെങ്കിപ്പനി പകരുന്നത് എങ്ങനെയെന്ന കാര്യം പലർക്കും അറിയുകയില്ല. കാലാവസ്ഥാ വ്യതിയാനമാണ് പലപ്പോഴും ഇത്തരം രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുമ്മത്. രോഗമുള്ളവരെ കടിക്കുന്നതിലൂടെ കൊതുകിന്റെ ഉമിനീരിൽ വൈറസ് എത്തുകയും ഇത് മറ്റൊരാളെ കടിക്കുമ്പോൾ രക്തത്തില്‍ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൊതുക് കടിക്കുന്നതിനേക്കാൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഡെങ്കിപ്പനിയാണ് ഏറ്റവും കൂടുതൽ. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം.

English summary

When dengue fever becomes severe dengue

Dengue fever can sometimes lead to severe dengue. Check out the reasons, symptoms, and treatment.
Story first published: Friday, July 26, 2019, 13:27 [IST]
X
Desktop Bottom Promotion