For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ബാധിച്ചവരില്‍ നിന്ന് വൈറസ് പകരുന്നത് എപ്പോള്‍

|

കൊവിഡ് ഒരാളില്‍ നിന്ന് എപ്പോഴാണ് മറ്റൊരാളിലേക്ക് പകരുന്നത്, ഇതിന് ഉത്തരം തേടി ശാസ്ത്രലോകം അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇപ്പോള്‍ അതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. എപ്പോഴാണ് ഒരു കൊവിഡ് ബാധിതനായ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന്റെ ഉത്തരം എന്ന് പറയുന്നത് ഇതാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുമ്പും മൂന്ന് ദിവസത്തിന് ശേഷവും രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു വ്യക്തിയില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടെത്തിയാല്‍ ഉടനെ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്ന് പറയുന്നത്.

കൊവിഡ് നമ്മുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വന്നു. കൊവിഡിന് ശേഷമുള്ള ലോകത്തെ കുറിച്ച് ഇപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. എന്നാണ് ഈ മഹാമാരി മാറുന്നത് എന്നതിനെക്കുറിച്ച് ഓരോ നിമിഷവും ചിന്തിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന് പോലും. ദൈനം ദിന ജീവിതത്തില്‍ കൊവിഡ് വരുത്തിയ മാറ്റം നിസ്സാരമല്ല. അത് നിങ്ങളില്‍ വളരെയധികം നെഗറ്റീവ് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ്.

COVID-19 patients

ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഇപ്പോള്‍ കൊവിഡ് മാറുക എന്നുള്ളത് തന്നെയാണ്. ഇതിന് പരിഹാരമെന്നോണം നാം ഇപ്പോള്‍ ചെയ്യേണ്ടത് വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും കൃത്യമായ അകലം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇത്തരം കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാക്‌സിന്‍ എടുത്തതിന് ശേഷവും ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്കും മറ്റുള്ളവരിലേക്ക് രോഗമെത്തിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?കൊറോണക്കൊപ്പം ജീവിതം; കൊവിഡ് എന്‍ഡമിക് ഘട്ടത്തില്‍?

എന്നാല്‍ രോഗലക്ഷണമില്ലാത്ത ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് ബാധിച്ചാല്‍ രോഗബാധിതരായ ആളുകള്‍ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. മുന്‍ പഠനങ്ങളില്‍, വൈറല്‍ ലോഡ് ട്രാന്‍സ്മിഷന്റെ പരോക്ഷമായ അളവുകോലായി ഉപയോഗിച്ചിരുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ എപ്പിഡെമിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലിയോനാര്‍ഡോ മാര്‍ട്ടിനെസ് ആണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പഠനത്തിനായി, മാര്‍ട്ടിനസും സഹപ്രവര്‍ത്തകരും ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഏകദേശം 9,000 പ്രൈമറി കേസുകളുടെ അടുത്ത ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു.

പഠനത്തിന്റെ തുടക്കത്തില്‍

പഠനത്തിന്റെ തുടക്കത്തില്‍

പ്രൈമറി കേസ് രോഗികളുടെ വീട്ടില്‍ താമസിക്കുന്നവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവരും, സഹപ്രവര്‍ത്തകരും, ആശുപത്രിയില്‍ പരസ്പരം ഇടപെട്ടവരും, വാഹനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്തവര്‍ എന്നിവരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിരീക്ഷിച്ചത്. പ്രാഥമിക പോസിറ്റീവ് കോവിഡ് -19 ടെസ്റ്റ് ഫലങ്ങള്‍ കഴിഞ്ഞ് 90 ദിവസമെങ്കിലും അവരെ നിരീക്ഷിച്ചു. ഇതില്‍ 89% പേരിലും മിതമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 11% പേരും രോഗലക്ഷണമില്ലാത്തവരായിരുന്നു. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല.

പഠനത്തിന്റെ തുടക്കത്തില്‍

പഠനത്തിന്റെ തുടക്കത്തില്‍

പ്രൈമറി കേസുകളുടെ കാര്യത്തില്‍ വീട്ടില്‍ നിന്നുണ്ടാവുന്ന സമ്പര്‍ക്കങ്ങളും പ്രൈമറി കേസുകളില്‍ ഒന്നിലധികം തവണ അല്ലെങ്കില്‍ കൂടുതല്‍ സമയത്തേക്ക് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളിലും മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന അണുബാധ നിരക്ക് ഉണ്ടെന്ന് കണ്ടെത്തി. ജമാ ഇന്റേണല്‍ മെഡിസിനില്‍ ഓഗസ്റ്റ് 23 ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ആ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പോ ശേഷമോ പലപ്പോഴും അത് ആ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ രോഗബാധിതരാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.

മിതമായ രോഗലക്ഷണങ്ങള്‍

മിതമായ രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പ്രൈമറി കേസുകളെ അപേക്ഷിച്ച് യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇല്ലാത്ത പ്രൈമറി കേസുകളില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് വൈറസസ് പകരാനുള്ള സാധ്യത വളരെ കുറവാണ്. ഇനി ഇവരെ രോഗം ബാധിച്ചാല്‍ തന്നെയും ഇവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗബാധയാ്ണ് ഉണ്ടായത് എന്നുള്ളതാണ് സത്യം. രോഗമുണ്ടെങ്കിലും രോഗം മാറി നിശ്ചിത കാലാവധിക്ക് ശേഷം വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ശ്രദ്ധിക്കണം. കൊവിഡ് വന്നാലും അതിന്റെ തീവ്രത വാക്‌സിന്‍ എടുത്തവരില്‍ കുറവായിരിക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ലെന്നതും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍

കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍

കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍

നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ അതിന് വേണ്ട പ്രതിരോധ നടപടികള്‍ എടുക്കേണ്ടതാണ്. എങ്കില്‍ മാത്രമേ രോഗത്തെ നമുക്ക് പിടിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ആരോഗ്യപ്രവര്‍ത്തകരം വിവരമറിയിക്കണം. അതോടൊപ്പം തന്നെ ആവശ്യമായ എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. രോഗബാധിതനാണ് എന്ന് ഉറപ്പായാല്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മറ്റുള്ളവരിലേക്ക് കൂടി രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ രോഗബാധിതനാണ് എന്ന് ഉറപ്പായാല്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ അതിതീവ്രമെങ്കില്‍ ആശുപത്രിയില്‍ പോവേണ്ടതായി വരുന്നുണ്ട്. അല്ലാത്ത പക്ഷം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലോ അല്ലെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലോ തുടരാവുന്നതാണ്. അതിലുപരി രോഗബാധിതനാണെങ്കിലും അല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ആവശ്യമെങ്കില്‍ ഇരട്ട മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടക്കിടക്ക് സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ നമുക്ക് രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

English summary

When are COVID-19 patients most infectious? Explained in Malayalam

Here we explaining When Is a Person With COVID-19 Most Infectious in malayalam. Read on.
X
Desktop Bottom Promotion