For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുന്ന പൊസിഷനാണ് ആരോഗ്യം തീരുമാനിക്കുന്നത്

|

ഉറക്കം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ ഉറങ്ങുന്ന കാര്യത്തില്‍ ഏത് പൊസിഷനിലാണ് ഉറങ്ങേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നാം ഉറങ്ങുന്ന പൊസിഷന്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഏത് പൊസിഷനില്‍ കിടന്ന് ഉറങ്ങണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാവരും വ്യത്യസ്തമായി ഉറങ്ങുന്നു; ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ചില ആളുകള്‍ ഒരേ വശങ്ങളില്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു, മറ്റുള്ളവര്‍ കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു.

കരളിലെ വിഷത്തെ പ്രതിരോധിക്കാന്‍ ഈ ഒറ്റമൂലികരളിലെ വിഷത്തെ പ്രതിരോധിക്കാന്‍ ഈ ഒറ്റമൂലി

എന്നാല്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരുന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഏതാണ് ഉറങ്ങാന്‍ പറ്റിയ സ്ഥാനം എന്നുള്ളത് ആദ്യം ശ്രദ്ധിക്കണം. ഇതെങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു എന്നുള്ളതും അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആരോഗ്യം

ആരോഗ്യം

നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഉറക്കം വളരെ പ്രധാനമാണ്. കൃത്യമായ സമയത്ത് കൃത്യമായ മണിക്കൂര്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഉറക്കക്കുറവ് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നത്; ഇത് നിങ്ങളുടെ മെമ്മറി, ഏകാഗ്രത, പ്രതികരണ സമയം, വികാരങ്ങള്‍, ശാരീരികാരോഗ്യം എന്നിവയെ ബാധിക്കും. അതിനാല്‍, ഉറങ്ങുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. മാത്രമല്ല, നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം നിങ്ങളുടെ ശരീരത്തില്‍ പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് സ്വാധീനം ചെലുത്തും.

വിശ്രമം

വിശ്രമം

എല്ലാ രാത്രിയും കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറക്കം നേടാന്‍ ശ്രമിക്കുക. ആറുമണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഒരു രാത്രി മുഴുവന്‍ ഉറക്കം ഒഴിവാക്കുന്നതുപോലെ തന്നെ നിങ്ങള്‍ക്ക് ദോഷകരമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഒരിക്കല്‍ സംഭവിച്ചാല്‍ കുഴപ്പമില്ല, പക്ഷേ രണ്ടാഴ്ച വളരെ കുറച്ച് ഉറങ്ങിയതിനുശേഷവും നിങ്ങളുടെ മനസ്സിലും ശരീരത്തിലും വ്യത്യാസം കാണും. ഒരു രാത്രിക്കുശേഷം നിങ്ങള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങള്‍ വിചാരിച്ചേക്കാം, എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം.

ഉറങ്ങുന്ന സ്ഥാനം

ഉറങ്ങുന്ന സ്ഥാനം

എല്ലാ ആളുകളെയും ഏകദേശം മൂന്ന് വിഭാഗങ്ങളായി തിരിക്കാം. മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍, കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍, ഒരു വശത്തേക്ക് ഉറങ്ങുന്നവര്‍ എന്നിവയാണ്. നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം നിങ്ങളുടെ മനസ്സിനും ശരീരത്തിനും നല്ലതാണ്, പക്ഷേ ഇത് രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് ഉറങ്ങുന്ന കാര്യം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത്

മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത്

നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവരാണോ, എന്നാല്‍ നിങ്ങള്‍ ഭാഗ്യവാനാണ്, കാരണം ഇത് ഉറങ്ങാനുള്ള ഏറ്റവും ആരോഗ്യകരമായ സ്ഥാനമാണ്! നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത് നിങ്ങളുടെ നട്ടെല്ലിന് നല്ലതാണ്, കാരണം ഇത് നന്നായി വിന്യസിക്കും. ഈ സ്ഥാനം നിങ്ങളുടെ പുറകിലെയും കഴുത്തിലെയും പേശികളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ഈ സ്ഥാനം നിങ്ങളുടെ ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ്. ഈ സ്ഥാനം സ്ത്രീകള്‍ക്ക് നല്ലതാണ്, കാരണം എന്നാല്‍ നിങ്ങള്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നെഞ്ചിലെ ചുളിവുകള്‍ തടയുന്നതിനൊപ്പം സ്തനങ്ങള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത്

ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത്

നിങ്ങള്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവരാണോ, എന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞഅഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് സാധാരണമായ ഉറക്ക സ്ഥാനമാണ്. നിങ്ങള്‍ ഒരു വശത്ത് ഉറങ്ങുമ്പോള്‍ നിങ്ങളുടെ കൈകളിലും കാലുകളിലും വേദന ഉണ്ടാകാം, കാരണം നിങ്ങള്‍ നിരന്തരം ഒരു വശത്ത് കിടക്കുന്നു. നിങ്ങളുടെ വലതുവശത്ത് ഉറങ്ങുന്നത് നിങ്ങളുടെ ദഹനത്തിനും നെഞ്ചെരിച്ചിലിനും ദോഷകരമാണ്. എന്നാല്‍ ഇത്തരത്തില്‍ ഉറങ്ങുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഗുണം കുറയ്ക്കുകയും ചെയ്യുന്നു.

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത്

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത്

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ സ്ഥാനം ഏറ്റവും അനാരോഗ്യകരമാണ്. നിങ്ങളുടെ തല പൂര്‍ണ്ണമായും തിരിഞ്ഞ് കിടക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കഴുത്തില്‍ വേദന ഉണ്ടാകും. നിങ്ങളുടെ നട്ടെല്ല് ഒരു മോശം സ്ഥാനത്തേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍, നിങ്ങളുടെ ഉറക്കം കൂടുതല്‍ തടസ്സപ്പെടും. കൂടാതെ, നിങ്ങളില്‍ അത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉറങ്ങുന്നത് എന്തുകൊണ്ടും കൃത്യമായ പൊസിഷനില്‍ ആയിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

What Your Sleeping Position Can Say About Your Health

Here in this article we are discussing about what your sleeping position can say about your health. Read on.
Story first published: Thursday, February 11, 2021, 19:40 [IST]
X
Desktop Bottom Promotion