Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
തിണര്‍പ്പ്, ചതവ്, വരണ്ട ചര്‍മ്മം: ഇതൊന്നും നിസ്സാരമല്ല ശരീരത്തിനകത്തെ കേടിനെ സൂചിപ്പിക്കുന്നു
ആരോഗ്യപ്രശ്‌നങ്ങളും ചര്‍മ്മവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പലപ്പോഴും നിങ്ങളുടെ ശരീരത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍മ്മം ധാരാളം കാര്യങ്ങള്‍ വെളിവാക്കുന്നുണ്ട്. നമ്മുടെ ശരീരം ആരോഗ്യത്തെ നിലനിര്‍ത്തുന്നതിന് ചര്‍മ്മം വഹിക്കുന്ന പങ്ക് ഒരിക്കലും നിസ്സാരമല്ല. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മ്മം. അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം അത് കാണിക്കുന്നു. അത് മാത്രമല്ല അതിന് പിന്നില്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഒളിഞ്ഞിരിക്കുന്നത് എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്.

നിങ്ങളുടെ ശരീരത്തിലെ പല രോഗാവസ്ഥകളും ആദ്യം ചര്‍മ്മപ്രശ്‌നങ്ങളായി പുറത്തേക്ക് വരുന്നു. പി്ന്നീടാണ് യഥാര്‍ത്ഥ രോഗത്തിന്റെ ലക്ഷണങ്ങളായി ഇവ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഉദാഹരണത്തിന്, ചതവുകള്‍, പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയെല്ലാം കൂടുതല്‍ ഗുരുതരമായ അനാരോഗ്യകരമായ അവസ്ഥകളുടെ മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. എന്തൊക്കെയാണ് ചര്‍മ്മത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മവും ആരോഗ്യവും തമ്മിലുള്ള ബന്ധം
ചര്‍മ്മവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും സമ്മര്‍ദ്ദം ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഒരു മുഖക്കുരു ഉണ്ടാവുന്നതോ ചൊറിച്ചിലുണ്ടാവുന്നതോ എല്ലാം സാധാരണ കാര്യമാണെങ്കിലും ഇത് സ്ഥിരമായി നില്‍ക്കുമ്പോള്‍ നമ്മളില്‍ അല്‍പം ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായാണ് പലപ്പോഴും പിന്നീട് രോഗങ്ങള്‍ പുറകേ വരുന്നത്. ചര്‍മ്മത്തിലെ എന്തൊക്കെ മാറ്റങ്ങളാണ് ഇത്തരത്തില്‍ നാം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മുഖക്കുരു
മുഖക്കുരു സാധാരണമാണ്. എന്നാല്‍ ഇത് കൗമാരക്കാര്‍ക്ക് മാത്രമല്ല ഉണ്ടാവുന്നത് എന്ന കാര്യം മനസ്സിലാക്കണം. പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത്തരം മുഖക്കുരുക്കള്‍ ചില ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് ധാരാളം ആളുകളെ ബാധിക്കുന്നു. നിങ്ങളിലുണ്ടാവുന്ന ഹോര്‍മോണ്‍ തകരാറുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണവും എല്ലാം ഇത്തരം അവസ്ഥകള്‍ വഷളാക്കുന്നു. അതുകൊണ്ട് അനാരോഗ്യകരമായ ഭക്ഷണവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും എല്ലാം മുഖക്കുരു അടയാളത്തിന്റെ ഫലമായി ഉണ്ടാവുന്നവയാണ് എന്ന് മനസ്സിലാക്കണം.

എക്‌സിമ
ചര്‍മ്മത്തിലുണ്ടാവുന്ന പ്രകടമായ ഒരു രോഗാവസ്ഥയാണ് എക്‌സിമ. അതിന് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണുന്നതിന് ഒരിക്കലും വൈകേണ്ടതില്ല. എന്നാല്‍ ഇത് മറ്റ് ചില ലക്ഷണങ്ങളുടെ കൂടെ ലക്ഷണമാണെങ്കിലോ എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. ചര്‍മ്മത്തില്‍ ചുവപ്പ്, പ്രകോപനം, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയുണ്ടെങ്കില്‍ അത് എക്‌സിമ പോലുള്ള ചര്‍മ്മരോഗത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് പകര്‍ച്ചവ്യാധിയല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. നിങ്ങള്‍ സമ്മര്‍ദ്ദത്തിലാണെന്ന് അല്ലെങ്കില്‍ അലര്‍ജി പ്രതികരണം ഉണ്ടെന്ന് ഇതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് എക്‌സിമ വെറും ത്വക്ക് രോഗമായി കണക്കാക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെക്കൂടി ബാധിക്കുന്നതാണെന്ന് മനസ്സിലാക്കണം.

സോറിയാസിസ്
ചര്‍മ്മത്തില്‍ കാണപ്പെടുന്ന സോറിയാസിസ് എന്ന രോഗാവസ്ഥയെക്കുറിച്ച് പലര്‍ക്കും അറിയാം. ഇത് വെറുമൊരി ചര്‍മ്മരോഗമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്ന അനാരോഗ്യകരമായ മറ്റ് ചില അവസ്ഥകള്‍ ശരീരത്തില്‍ ഉണ്ട് എന്നതാണ്. നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയിലുണ്ടാവുന്ന തകരാറാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത്. പലപ്പോഴും ചര്‍മ്മം ചെതുമ്പല്‍ പോലെ പൊളിഞ്ഞിളകുകയും ചര്‍മ്മത്തില്‍ ചുവന്ന നിറം കാണപ്പെടുകയും വരണ്ടതായി മാറുകയും ചെയ്യുന്നു. ഇതിനെ ഒരിക്കലും നിസ്സാരമാക്കാതെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ചികിത്സിക്കണം.

സ്‌ട്രെച്ച് മാര്‍ക്കുകള്‍
നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ചര്‍മ്മത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍. ഇത് സാധാരണ ആരിലും ഉണ്ടാവുന്നില്ല. എന്നാല്‍ മറ്റ് ചില കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള വരകളോട് കൂടിയാണ് പലരിലും സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നത്. അടിവയര്‍, തുടകള്‍, സ്തനങ്ങള്‍ എന്നീ ഭാഗങ്ങളിലായിരിക്കും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാവുന്നത്. നിങ്ങളില്‍ ശരീര ഭാരം കൂടുതലാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കലകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാലെങ്കിലും ശരീര ഭാരത്തില്‍ നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കണം.

വരണ്ട, ചൊറിച്ചിലുള്ള ചര്‍മ്മം
ചര്‍മ്മം വരണ്ടതാവുന്നതും ചൊറിച്ചിലുള്ളതാവുന്നതും സാധാരണമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ആരോഗ്യകരമായ ചില കാരണങ്ങള്‍ ഉണ്ടെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? നിങ്ങളില്‍ അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടായേക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ അവസ്ഥ നിങ്ങളില്‍ വിള്ളലിനും ചൊറിച്ചിലിനും കാരണമാകുന്നു. ഇതിന്റെ ഫലമായി ശരീരത്തില്‍ ബാധിക്കാന്‍ ഇടയുള്ള രോഗാവസ്ഥകള്‍ എന്നത് ആസ്ത്മ, ഹേ ഫീവര്‍ എന്നിവയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം തന്നെ അല്‍പം ശ്രദ്ധിക്കണം.

മറ്റ് കാരണങ്ങള്‍
പല കാരണങ്ങളും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. അതില്‍ അതികഠിനമായ മാനസിക സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്. ചര്‍മ്മത്തിന്റെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകാതെ സമ്മര്‍ദ്ദം നിയന്ത്രിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഉചിത സമയത്ത് ചികിത്സിച്ച് ഇതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. ആരോഗ്യമുള്ള ചര്‍മ്മത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ആവശ്യത്തിന് ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കഴിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം ചര്‍മ്മത്തിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











