For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കിലെ മുഖക്കുരു കരളിന് അപകടം: ഓരോ ഭാഗത്തേയും മുഖക്കുരു സൂചിപ്പിക്കുന്നത്

|

മുഖക്കുരു സാധാരണമാണ് എന്ന് നമുക്കെല്ലാം അറിയാം. ഹോര്‍മോണിലുണ്ടാവുന്ന വ്യത്യാസം പലപ്പോഴും മുഖക്കുരുവിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ആര്‍ത്തവ സമയത്തും സ്ത്രീകളില്‍ ഒരു പ്രായം വരെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളും മുഖക്കുരുവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുഖക്കുരു ഉണ്ടാവുന്നത് അല്‍പം അപകടകരമായ അവസ്ഥയാണ്.

മുഖക്കുരു മുഖത്തെങ്കില്‍ അത് ഒരു പ്രായത്തിന് അപ്പുറം ഉണ്ടാവുന്നില്ല. എന്നാല്‍ വിട്ടുമാറാതെയുള്ള സ്ഥിരമായയി നില്‍ക്കുന്ന മുഖക്കുരുവിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. അത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പല ഭാഗത്തും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവ നിസ്സാരമാക്കി വിടരുത്. എന്തൊക്കെയാണ് ശരീരത്തില്‍ വിവിധ ഇടങ്ങളിലുണ്ടാവുന്ന മുഖക്കുരുവിന്റെ ലക്ഷണവും അപകടവും എന്ന് നോക്കാം.

നെറ്റി

നെറ്റി

നെറ്റിയിലാണ് നിങ്ങള്‍ക്ക് മുഖക്കുരു വരുന്നതെങ്കില്‍ അത് സാധാരണമെന്ന് കരുതി നിങ്ങള്‍ ഒഴിവാക്കി വിടരുത്. കാരണം ആരോഗ്യ പ്രശ്‌നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത് മോശം ദഹനപ്രശ്‌നങ്ങളും സമ്മര്‍ദ്ദവുമാണ് പലപ്പോഴും നിങ്ങളുടെ നെറ്റിയില്‍ മുഖക്കുരു ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങള്‍. വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനത്തെ സഹായിക്കാനും, കഫീന്‍ അടങ്ങിയതും അമിതമായി സംസ്‌കരിച്ചതുമായ പാനീയങ്ങള്‍ ഉപയോഗിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യാവുന്നതാണ്.

പരിഹാരം

പരിഹാരം

ഇത്തരം മുഖക്കുരുവിന് പരിഹാരം കാണുന്നതിന് വേണ്ടി രാത്രിയില്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക എന്നിവ നിങ്ങളുടെ നെറ്റിയിലെ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും. ഇത് കൂടാതെ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ കൂടി ഇതിനെ ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. തൊപ്പികളും മുടിയും നെറ്റിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക. ഇത് കൂടാതെ കണ്ടീഷണര്‍ പോലുള്ള ഉല്‍പ്പന്നങ്ങളും മറ്റും ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക.

കവിളുകള്‍

കവിളുകള്‍

നിങ്ങളുടെ കവിളുകളില്‍ ആണ് മുഖക്കുരു ഉള്ളതെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം കവിള്‍ത്തടങ്ങള്‍ക്ക് സമീപമുള്ള മുഖക്കുരു ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു,ൃ എന്നാണ് പറയുന്നത്. അതിനാല്‍ നിങ്ങള്‍ പതിവായി മലിനീകരണമുള്ള സ്ഥലങ്ങളില്‍ പോവുകയോ അല്ലെങ്കില്‍ തുറന്ന് വാഹനമോടിക്കുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ മുഖം വൃത്തിയാക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടാതെ വീട്ടിലെ വായു ശുദ്ധമാണെന്ന് ഉറപ്പാക്കുന്നത് അത്യന്താപേക്ഷിതമാണ്.

 കവിളുകള്‍

കവിളുകള്‍

താഴെ കവിളിലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ മോശം ദന്ത ശുചിത്വത്തെയാണ്. ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് നിങ്ങളുടെ കവിളിലെ ബാക്ടീരിയയും ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഇത് കൂടാതെ നിങ്ങളുടെ മുഖവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഇനങ്ങള്‍, അതായത് നിങ്ങളുടെ സെല്‍ ഫോണ്‍, മേക്കപ്പ് ബ്രഷുകള്‍, തലയിണകള്‍ എന്നിവ സ്ഥിരമായി അണുവിമുക്തമാക്കുന്നത് ഉറപ്പാക്കുക. ഇതല്ലാം നിങ്ങളുടെ കവിളിലെ മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ടി-സോണ്‍

ടി-സോണ്‍

ടി-സോണ്‍ എന്ന് പറയുന്നത് നിങ്ങളുടെ പുരികങ്ങള്‍ക്ക് ഇടയില്‍ നിന്ന് മൂക്കും താടിയും വരെയുള്ള ഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ മുഖക്കുരു പലപ്പോഴും ദഹനനാളത്തിന്റെ അസന്തുലിതാവസ്ഥയോ ഭക്ഷണ അലര്‍ജിയോ ഉള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി റെഡ് മീറ്റ്, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കാനും ഇലക്കറികള്‍ കൂടുതല്‍ കഴിക്കാനും ശ്രദ്ധിക്കണം. മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ടി-സോണില്‍ ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണ ഗ്രന്ഥികളുണ്ട്, ഇത് പ്രദേശം പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ മുഖക്കുരു ഉണ്ടാവുന്നത് ഈ ഭാഗത്ത്.

പരിഹാരം

പരിഹാരം

മുഖത്തെ സുഷിരങ്ങള്‍ അണ്‍ക്ലോഗ് ചെയ്യാന്‍ സഹായിക്കുന്ന തരത്തിലുള്ള ചര്‍മ്മ ഉത്പ്പന്നങ്ങള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. നിങ്ങളുടെ മൂക്കിലെ മുഖക്കുരു കരളിനോടും കിഡ്നിയുമായും ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ വീര്‍ത്ത മൂക്ക് അല്ലെങ്കില്‍ അസ്വാസ്ഥ്യമുള്ള മുഖക്കുരു ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയോ കരള്‍ പ്രവര്‍ത്തനരഹിതമായതിനെയോ സൂചിപ്പിക്കുന്നു. ജോലിക്ക് ശേഷമുള്ള സന്തോഷകരമായ സമയങ്ങളും അമിതമായ എരിവുള്ള വിഭവങ്ങളുടെ ഉപഭോഗവും കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്.

താടി

താടി

താടിയില്‍ മുഖക്കുരു ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒരു പതിവ് ഉറക്ക ഷെഡ്യൂളും ആരോഗ്യകരമായ ഭക്ഷണക്രമവും ചെയ്യേണ്ടതാണ്. എന്നിട്ടും നിങ്ങളില്‍ മുഖക്കുരു ഉണ്ടെങ്കില്‍ നിങ്ങളുടെ ഡെര്‍മറ്റോളജിസ്റ്റിനെയും ഗൈനക്കോളജിസ്റ്റിനെയും സമീപിക്കേണ്ടതാണ്. ഇത് കൂടാതെ തുളസി ചായ കുടിക്കുന്നതും ഒമേഗ -3 സപ്ലിമെന്റുകള്‍ കഴിക്കുന്നതും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനുള്ള നല്ല ഓപ്ഷനുകളാണ്. ഇത് കൂടാതെ ഈ ഭാഗത്ത് അധികം സ്പര്‍ശിക്കുന്നില്ല എന്നതും ഉറപ്പാക്കേണ്ടതാണ്.

പുറം, കൈകള്‍, തുടകള്‍

പുറം, കൈകള്‍, തുടകള്‍

ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലുകളും ജനിതകശാസ്ത്രവുമാണ് പലപ്പോഴും പുറം, കൈകള്‍, തുടകള്‍ എന്നിവയിലുണ്ടാവുന്ന മുഖക്കുരുവിന്റെ കാരണങ്ങള്‍. അതിനാല്‍ ഇവിടെ മുഖക്കുരു നിയന്ത്രിക്കുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ, ചര്‍മ്മത്തില്‍ ഉരസുന്ന വിയര്‍പ്പില്‍ നിന്നുള്ള നനഞ്ഞ തുണിത്തരങ്ങള്‍ പലപ്പോഴും ഇത്തരം ഭാഗങ്ങളില്‍ പ്രകോപനം ഉണ്ടാക്കുന്നു. ഇത് മുഖക്കുരുവിന് കൂടുതല്‍ കാരണമാകുന്നുണ്ട്. ഇതിന് പരിാഹരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് അധികം എണ്ണമയമുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത് കൂടാതെ നിങ്ങളുടെ സോപ്പ്, ജെല്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വര്‍ക്കൗട്ടിനിടയില്‍ വിയര്‍പ്പുള്ള മുടി ഇനിയില്ല: കൊഴിയാതെ സംരക്ഷിക്കാന്‍ പൊടിക്കൈവര്‍ക്കൗട്ടിനിടയില്‍ വിയര്‍പ്പുള്ള മുടി ഇനിയില്ല: കൊഴിയാതെ സംരക്ഷിക്കാന്‍ പൊടിക്കൈ

കാലിലെ ചൊറിച്ചില്‍ ഇനിയില്ല: പെട്ടെന്ന് പരിഹാരം ഇതാകാലിലെ ചൊറിച്ചില്‍ ഇനിയില്ല: പെട്ടെന്ന് പരിഹാരം ഇതാ

English summary

What Your Acne On Every Part Of Body Is Trying To Tell You About Health In Malayalam

Here in this article we are discussing about what your acne on every part of the body is trying to tell you about your health in malayalam. Take a look.
X
Desktop Bottom Promotion