For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ രക്തത്തിന്റെ നിറം പറയും ചിലത്

|

ഗര്‍ഭിണിയാകാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ ആര്‍ത്തവചക്രം, പ്രത്യുത്പാദന ശേഷി, അണ്ഡോത്പാദനം എന്നിവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ആര്‍ത്തവം കൃത്യമാണോ എന്നുള്ളതാണ്. ആര്‍ത്തവം കൃത്യമായാല്‍ തന്നെ ആരോഗ്യകരമായ പല പ്രശ്‌നങ്ങളും ഇല്ല എന്ന് നമുക്ക് പറയാവുന്നതാണ്. എന്നാല്‍ ആര്‍ത്തവസമയത്തെ രക്തത്തിന്റെ നിറം നിങ്ങളുടെ ആരോഗ്യത്തിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ രക്തത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത് ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളിആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളി

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പുറമേ, ആര്‍ത്തവ രക്തത്തിന്റെ നിറങ്ങളിലുള്ള പിങ്ക്, കടും ചുവപ്പ്, തിളങ്ങുന്ന ചുവപ്പ്, ഇരുണ്ട പര്‍പ്പിള്‍ ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആര്‍ത്തവ രക്തം അവരുടെ ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷിക്കും ഒരു പ്രധാന അളവുകോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വായിക്കൂ.

കടും ചുവപ്പ് നിറം

കടും ചുവപ്പ് നിറം

കടും ചുവപ്പ് നിറത്തിലുള്ള ആര്‍ത്തവമെങ്കില്‍ അത് എന്തൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം എന്ന് പറയുന്നത് 28 മുതല്‍ 35 ദിവസം വരെയാണ്. ഒപ്പം ഓരോ 3 മുതല്‍ 4 മണിക്കൂറിലും ആര്‍ത്തവരക്തത്തിന്റെ വരവനുസരിച്ച് ഏകദേശം 1 സാധാരണ പാഡ് ആവശ്യമാണ്. കൂടാതെ, രക്തത്തിന്റെ നിറം കടും ചുവപ്പ് നിറമായിരിക്കണം. നിങ്ങളുടെ ആര്‍ത്തവ സമയത്ത് നിങ്ങള്‍ക്ക് രക്തം നഷ്ടപ്പെടുക മാത്രമല്ല, നിങ്ങളുടെ എന്‍ഡോമെട്രിയം ലൈനിംഗ് പുറത്തേക്ക് വരികയും ചെയ്യുന്നുണ്ട്. അതിനാല്‍ ചില ചെറുപയര്‍ വലുപ്പത്തിലുള്ള രക്തം കട്ടപിടിക്കുന്നതും സാധാരണമാണ്. ഇത് സാധാരണയുള്ള ആര്‍ത്തവമാണ്. ഇവരില്‍ പ്രത്യുത്പാദന ശേഷി ഉണ്ടായിരിക്കും.

ഇളം ചുവപ്പ് അല്ലെങ്കില്‍ പിങ്ക്

ഇളം ചുവപ്പ് അല്ലെങ്കില്‍ പിങ്ക്

ആരോഗ്യകരമായ രക്തമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് ചുവന്ന രക്താണുക്കള്‍ വളരെ അത്യാവശ്യമുള്ളതാണ്. എന്നാല്‍ നിങ്ങളുടെ ആര്‍ത്തവ രക്തം ഇളം ചുവപ്പോ അല്ലെങ്കില്‍ പിങ്ക് നിറമോ ആണെങ്കില്‍, നിങ്ങള്‍ക്ക് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉണ്ടാക്കാന്‍ പ്രയാസമുണ്ടാകാം. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യത്തിനുള്ള അയേണ്‍ ലഭിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. വിളര്‍ച്ച, ഭക്ഷണം കൃത്യമല്ലാത്തത്, അല്ലെങ്കില്‍ ദഹനം / പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍ എന്നിവ ഇളം രക്തത്തിന്റെ സാധാരണ കാരണങ്ങളാണ്.

കറുപ്പ് നിറം

കറുപ്പ് നിറം

ഒരു വ്യക്തിയുടെ ആര്‍ത്തവത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ കറുത്ത രക്തം കാണപ്പെടാവുന്നതാണ്. ഈ നിറം സാധാരണയായി പഴയ രക്തത്തിന്റെ അടയാളമാണ്, അത് ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുപോകാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഓക്‌സിഡൈസ് ചെയ്യാന്‍ സമയമെടുക്കുന്നുണ്ട്. എന്നാല്‍ ആദ്യം തവിട്ട് അല്ലെങ്കില്‍ കടും ചുവപ്പ് നിറമാവുകയും പിന്നീട് കറുത്തതായി മാറുകയും ചെയ്യും. എന്നാല്‍ കറുത്ത രക്തം ചിലപ്പോള്‍ ഒരു വ്യക്തിയുടെ യോനിയിലെ തടസ്സത്തെ സൂചിപ്പിക്കുന്നു. യോനിയിലെ തടസ്സത്തിന്റെ മറ്റ് ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദുര്‍ഗന്ധം വമിക്കുന്ന ഡിസ്ചാര്‍ജ്, പനി, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, യോനിയിലോ ചുറ്റുവട്ടമോ ചൊറിച്ചില്‍ അല്ലെങ്കില്‍ വീക്കം എന്നിവയെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

തവിട്ട് നിറം

തവിട്ട് നിറം

കറുത്ത രക്തം പോലെ, തവിട്ട് അല്ലെങ്കില്‍ കടും ചുവപ്പ് പഴയ രക്തത്തിന്റെ അടയാളമാണ്, ഇത് ഒരു ആര്‍ത്തവത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ പ്രത്യക്ഷപ്പെടാം. തവിട്ട് അല്ലെങ്കില്‍ കടും ചുവപ്പ് രക്തത്തിന് കറുത്ത രക്തം പോലെ ഓക്‌സിഡൈസ് ചെയ്യാനുള്ള കാലം ഉണ്ടായിട്ടില്ല, മാത്രമല്ല അവ പലതരം ഷേഡുകളില്‍ പ്രത്യക്ഷപ്പെടാം. ഇത് പലപ്പോള്‍ ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംഭവിക്കാവുന്നതാണ്. ഇംപ്ലാന്റേഷന്‍ രക്തസ്രാവം എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന ഗര്‍ഭാവസ്ഥയുടെ ആദ്യ ലക്ഷണമായി ബ്രൗണ്‍ ബ്ലഡ് അല്ലെങ്കില്‍ സ്‌പോട്ടിംഗ് ചിലപ്പോള്‍ ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് അല്ലെങ്കില്‍ സ്‌പോട്ടിംഗ് ഒരു ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ എക്ടോപിക് ഗര്‍ഭാവസ്ഥയെ സൂചിപ്പിക്കാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓറഞ്ച്

ഓറഞ്ച്

സെര്‍വിക്കല്‍ ദ്രാവകവുമായി കൂടിച്ചേരുന്ന രക്തത്തിനും ഓറഞ്ച് നിറമായിരിക്കും. ഓറഞ്ച് രക്തം അല്ലെങ്കില്‍ ഡിസ്ചാര്‍ജ് പലപ്പോഴും ബാക്ടീരിയ വജൈനോസിസ് അല്ലെങ്കില്‍ ട്രൈക്കോമോണിയാസിസ് പോലുള്ള അണുബാധയെ സൂചിപ്പിക്കുന്നു. ഓറഞ്ച് രക്തമുള്ള ആളുകള്‍ യോനിയിലെ ചൊറിച്ചില്‍, അസ്വസ്ഥത, ദുര്‍ഗന്ധം വമിക്കുന്ന ഡിസ്ചാര്‍ജ് എന്നിവ പോലുള്ള മറ്റ് രോഗലക്ഷണങ്ങള്‍ പരിശോധിക്കണം. ഓറഞ്ച് നിറമുള്ള ആര്‍ത്തവ രക്തമോ ഡിസ്ചാര്‍ജോ എല്ലായ്‌പ്പോഴും ഒരു അണുബാധയെ സൂചിപ്പിക്കുന്നില്ലെങ്കിലും, ഒരു വ്യക്തി ഒരു ഡോക്ടറെയോ ഗൈനക്കോളജിസ്റ്റിനെയോ കാണുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഗ്രേ

ഗ്രേ

ഗ്രേ ഡിസ്ചാര്‍ജ് സാധാരണയായി ബാക്ടീരിയ വജൈനോസിസിന്റെ അടയാളമാണ്, ഇത് യോനിയിലെ പ്രയോജനകരവും ദോഷകരവുമായ ബാക്ടീരിയകള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ മൂലമാണ് സംഭവിക്കുന്നത്. ബാക്ടീരിയല്‍ വജൈനോസിസിന്റെ മറ്റ് ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. യോനിയിലും പരിസരത്തും ചൊറിച്ചില്‍, ദുര്‍ഗന്ധം വമിക്കുന്ന യോനി ദുര്‍ഗന്ധം, കത്തുന്ന അല്ലെങ്കില്‍ വേദനാജനകമായ മൂത്രം, ബാക്ടീരിയ വജൈനോസിസിന്റെ ലക്ഷണങ്ങളുള്ള ആളുകള്‍ ഒരു ഡോക്ടറെയോ ഗൈനക്കോളജിസ്റ്റിനേയോ കാണേണ്ടതാണ്.

English summary

What the Colour of Your Period Tells About Your Health and Fertility

Here in this article we are discussing about what colour of your period tells about your helath and fertility. Take a look.
Story first published: Wednesday, November 11, 2020, 14:16 [IST]
X
Desktop Bottom Promotion