Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
ഓരോ പ്രായത്തിലും ശരീരഭാരം ഇത്ര വേണം: അതില്‍ കുറവും കൂടുതലും അപകടം
ചിലര്‍ ശരീരഭാരം കുറക്കാന്‍ നെട്ടോട്ടമോടുന്നത് നാം കാണാറുണ്ട്, എന്നാല്‍ ചിലരാകട്ടെ ഇത് എങ്ങനെയെങ്കിലും കൂടിയാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ പ്രായത്തിന് അനുസരിച്ച് കൃത്യമായ ശരീരഭാരം എത്രയെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ഒരു 25 വയസ്സിന് മുകളിലുള്ള വ്യക്തിയാണെങ്കില്‍ ആരോഗ്യകരമായ ശരീരഭാരം എത്രയെന്നത് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഈ സമയം വേണ്ട ശരീരഭാരം എന്ന് പറയുന്നത് സ്ത്രീകളില്‍ 50-60 kg പുരുഷന്മാരില് 60-70 കിലോയും ആണ് വേണ്ടത്.

എന്നാല്‍ ഇത് ആരോഗ്യകരമായി എപ്രകാരം നിലനിര്‍ത്താം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ശരീരഭാരം കൂടിയാലും കുറഞ്ഞാലും അത് അപകടമുണ്ടാക്കുന്നതാണ്. ജനിച്ച് വീഴുന്ന കുഞ്ഞ് മുതല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധ വേണം എന്നും ഓരോ പ്രായത്തിലും ആരോഗ്യകരമായ ശരീരഭാരം എത്രയെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ഉയരവും പ്രായവും ഇപ്രകാരം
ശരീരഭാരം നമ്മുടെ ശാരീരികാവസ്ഥ മാത്രമല്ല മാനസികാവസ്ഥയിലും മാറ്റം വരുത്തുന്നുണ്ട്.. ശരീരഭാരം അമിതമായി കൂടുന്നതും അമിതമായി കുറയുന്നതും പലരിലും സംഘര്‍ഷമുണ്ടാക്കുന്നതാണ്. തടി കൂടുന്നതിനെ എങ്ങനെ കാണുന്നുവോ അതുപോലെ തന്നെയാണ് തടി കുറയുന്ന അവസ്ഥയെ ആളുകള്‍ സമീപിക്കുന്നത്. പൊണ്ണത്തടിയുള്ളവര്‍ മാത്രമല്ല, ഭാരക്കുറവുള്ളവരും ഈ മാനസിക പ്രശ്നം അനുഭവിക്കേണ്ടിവരും.

സ്ത്രീകളിലെ ശരീരഭാരം
സ്ത്രീകളില്‍ അമിതവണ്ണത്തിന് കാരണമാകുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഗര്‍ഭധാരണം. ഈ സമയം സ്ത്രീകള്‍ ശരീരഭാരം സ്വാഭാവികമായും വര്‍ദ്ധിക്കുന്നു. എന്നാല്‍ പ്രസവശേഷം സ്ത്രീകള്‍ പഴയ അവസ്ഥയിലേക്ക് പോവുന്നു. എന്നാല്‍ പുരുഷന്മാരില് തടി വര്‍ദ്ധിപ്പിക്കുന്നതിന് മാനസിക സമ്മര്‍ദ്ദം ഒരു വലിയ ഘടകമാണ്. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ശരീരത്തിനെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ശരീരഭാരം കുറക്കുന്നതിനോ കൂട്ടുന്നതിനോ മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതാണ് എത്ര ശരീരഭാരമാണ് ആരോഗ്യകരം എന്നത്. ഇതിനെക്കുറിച്ച് താഴെ വായിക്കാം.

നവജാത ശിശുക്കള്‍
നവജാത ശിശുക്കളില്‍ പ്രസവിച്ച ഉടനേ ശരീരഭാരം ആണ്‍കുട്ടികളില്‍ 3.3 kg പെണ്‍കുട്ടികളിലും 3.3 kg ആണ് വേണ്ടത്. ഇത് രണ്ട് മാസം മുതല്‍ അഞ്ച് മാസം വരെയുള്ള കാലയളവിലെങ്കില് ആണ്‍കുട്ടികളില്‍ 6 kgയും പെണ്‍കുട്ടികളില്‍ 5.4kg ആണ് വേണ്ട ആരോഗ്യകരമായ ശരീരഭാരം. എന്നാല്‍ 6-8 മാസമാണെങ്കില്‍ ഇവരില്‍ 7.2 കിലോ ആണ് ആണ്‍കുട്ടികളില്‍ വേണ്ടത് പെണ്കുട്ടികളിലെങ്കില് 6.5 കിലോ ആണ് വേണ്ടത്.

നവജാത ശിശുക്കള്‍
ഒന്‍പത് മാസം മുതല്‍ 1 വയസ്സ് വരെയുള്ള പ്രായത്തില്‍ ആണ്‍കുട്ടികളില്‍ 10 കിലോയും പെണ്‍കുട്ടികളില്‍ 9.5 കിലോയും ആണ് ആരോഗ്യകരമായ ശരീരഭാരം. രണ്ട് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള ആണ്‍കുട്ടികളില്‍ 12.5 കിലോയും പെണ്‍കുട്ടികളില്‍ 11.8 കിലോയും ആണ് ശരീരഭാരം വേണ്ടത്. 6-8 വയസ്സ് വരെയുള്ള പ്രായത്തില്‍ ആണ്‍കുട്ടികളില്‍ 14 - 18.7 പെണ്‍കുട്ടികളില്‍ 14-17 എന്നീ കണക്കിലാണ് ശരീരഭാരം വേണ്ടത്.

കുട്ടികളില്‍
ഇനി ഒന്‍പത് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളില്‍ ആരോഗ്യകരമായ ശരീരഭാരം ആണ്‍കുട്ടികളില്‍ 28-31 വരെയാണ്. പെണ്‍കുട്ടികളില്‍ 28-31 വരെയാണ്. 12-14 വയസ്സുള്ള ആണ്‍കുട്ടികളില്‍ ശരീര ഭാരം 32-38 കിലോ വരെയാണ്. പെണ്‍കുട്ടികളില്‍ ഇത് 32-36 കിലോ വരെയാണ്. 15-20 വയസ്സസുള്ള ആണ്‍കുട്ടികളില്‍ 40-45 ആണ് ശരീരഭാരം വേണ്ടത് പെണ്കുട്ടികളിലാവട്ടെ ഇത് 45 കിലോയും. 21-30 വരെ പ്രായമുള്ള പുരുഷന്മാരില് 60-70 ആണ് ആരോഗ്യകരമായ ശരീരഭാരം എന്നാല്‍ സ്ത്രീകളില്‍ ഇത് 50-60 കിലോയാണ്.

നവജാത ശിശുക്കള്‍
31-40 വയസ്സ് വരെയുള്ളവരില്‍ പുരുഷന്മാരില് 59-75 വരെയാണ് ശരീരഭാരം വരുന്നത്. എന്നാല്‍ സ്ത്രീകളിലാകട്ടെ ഇത് 60-65 കിലോ വരെയാണ്. 41 -50 വയസ്സുള്ള പുരുഷന്മാരില് 60-70 ആണ് ആരോഗ്യകരമായ ശരീരഭാരം എന്നാല്‍ സ്ത്രീകളില്‍ ഇത് 59-63 വരെയാണ്. 51-60 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരില് ഇവരുടെ ശരീരഭാരം 60-70 കിലോ വരെയാണ്, എന്നാല്‍ സ്ത്രീകളില്‍ ഇത് 59-63 കിലോ വരെയാണ്. ഇത്രയയുമാണ് ഓരോ പ്രായത്തിലും വേണ്ട ആരോഗ്യകരമായ ശരീരഭാരം. ഇതില്‍ കുറവോ കൂടുതലോ ഉണ്ടാവുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാവുന്നത്.



Click it and Unblock the Notifications