For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ കുഞ്ഞ് ചന്ദ്രക്കല പറയുന്നു ഗുരതരാവസ്ഥകള്‍

|

ആരോഗ്യ സംരക്ഷണത്തിന് നഖം വരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് നഖം. നഖത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. നിസ്സാരമെന്ന് കരുതി പലരും ഇതെല്ലാം ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ നഖങ്ങള്‍ക്ക് താഴെയായി ഒരു കുഞ്ഞ് ചന്ദ്രക്കല പോലെ കാണപ്പെടുന്നുണ്ട്. എന്താണ് ഇത്. എന്തൊക്കെയാണ് ഇത് കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

What Moons on Your Nails Warn You About Your Health

ലവ് ഹാന്‍ഡില്‍സ് എന്നന്നേക്കുമായി ഇല്ലാതാക്കാം; അറിയേണ്ടത് ഇതാലവ് ഹാന്‍ഡില്‍സ് എന്നന്നേക്കുമായി ഇല്ലാതാക്കാം; അറിയേണ്ടത് ഇതാ

നിങ്ങളുടെ വിരല്‍ നഖങ്ങള്‍ നോക്കുകയാണെങ്കില്‍, അടിയില്‍ നേരിയ പ്രദേശങ്ങള്‍ നിങ്ങള്‍ കാണും. ഇതിന്റെ നിറത്തിലോ രൂപത്തിലോ വലുപ്പത്തിലോ ഉള്ള മാറ്റം ഒരു രോഗത്തിന്റെ സാന്നിധ്യം മാത്രമല്ല, അതിന്റെ പല പ്രശ്‌നങ്ങളേയും സൂചിപ്പിക്കുന്നു. കൃത്യസമയത്ത് പ്രശ്‌നം ശ്രദ്ധിക്കാനും നടപടിയെടുക്കാനും അത്തരം പരിഹാരങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. ഇതിനെ ലുണുല എന്നാണ് പറയുന്നത്. ഇതിന്റെ ആരോഗ്യവും നിങ്ങളുടെ ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്ക് നോക്കാം.

ചെറുവിരലിലെ ചന്ദ്രക്കല

ചെറുവിരലിലെ ചന്ദ്രക്കല

നിങ്ങളുടെ ചെറിയ വിരലിലെ ഒരു ലുനുല അഥവാ ചന്ദ്രക്കല പലരും മിക്കവാറും ശ്രദ്ധിക്കപ്പെടാത്തതോ പൂര്‍ണ്ണമായും ഇല്ലാതാകുന്നതോ ആയിരിക്കണം. ഇത് വൃക്ക, ചെറുകുടല്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായി നിങ്ങളുടെ ലുനുലയുടെ വലിപ്പം വര്‍ദ്ധിച്ചാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോവാതിരിക്കുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങള്‍ നമുക്ക്ക ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്.

മോതിരവിരലിലെ മാറ്റം

മോതിരവിരലിലെ മാറ്റം

പ്രത്യുല്‍പാദന, ലിംഫറ്റിക് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തിന് മോതിര വിരലിലെ കുഞ്ഞ് ചന്ദ്രക്കല കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ദഹനപ്രശ്‌നങ്ങളെക്കുറിച്ച് സൂചന നല്‍കാനാവില്ല. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതായുണ്ട്. ചെറിയ മാറ്റം എന്ന് പറഞ്ഞ് ആരോഗ്യത്തിന് വേണ്ടി അശ്രദ്ധ കാണിച്ചാല്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

നടു വിരലിലെ ലുണുല

നടു വിരലിലെ ലുണുല

നടുവിരല്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയുണ്ടാവുന്ന ചന്ദ്രക്കലയുടെ അഭാവം വാസ്‌കുലര്‍ പ്രശ്‌നങ്ങളെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ഒരുകാരണവശാലും നിസ്സാരമെന്ന് പറഞ്ഞ് തള്ളിക്കളയരുത്. അത് നിങ്ങളെ കൂടുതല്‍ കഉഴപ്പത്തിലാക്കുന്നു എന്നുള്ളതാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും ഇത് അപകടം വിളിച്ച് വരുത്തുന്നതിന് തുല്യമായിരിക്കും.

ചൂണ്ടുവിരലിലെ ചന്ദ്രക്കല

ചൂണ്ടുവിരലിലെ ചന്ദ്രക്കല

കുടല്‍, പാന്‍ക്രിയാസ്, അല്ലെങ്കില്‍ വിട്ടുമാറാത്ത E.N.T എന്നിവയുടെ അനുചിതമായ പ്രവര്‍ത്തനം കാരണം ചൂണ്ടുവിരലിലെ ചന്ദ്രക്കല അപ്രത്യക്ഷമാകുകയോ ചെറുതായി മാറുകയോ ചെയ്യാം. ഇത് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു.

തള്ളവിരലിലെ ലുനുല

തള്ളവിരലിലെ ലുനുല

തള്ളവിരലില്‍ കാണപ്പെടുന്ന ചെറിയ ചന്ദ്രക്കല പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളെ സൂചിപ്പിക്കുന്നതാണ്. ശ്വാസകോശത്തിന്റെയും പ്ലീഹയുടെയും പ്രവര്‍ത്തനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത് എല്ലാവരിലും ഏറ്റവും ദൃശ്യമാണ്, മാത്രമല്ല മുഴുവന്‍ നഖത്തിന്റെ 25% ത്തില്‍ കൂടുതല്‍ ചന്ദ്രക്കലയെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ധമനികളിലെ രക്താതിമര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഇത് പുകവലിക്കാരില്‍ വളരെ ചെറുതോ വലുതോ ആകാം. ഇതെല്ലാം അപകടം പിടിച്ചവ തന്നെയാണ്.

അമിതമായി വലിയ ലുനുല

അമിതമായി വലിയ ലുനുല

നഖത്തിന്റെ മൂന്നിലൊന്ന് ലുനുല അഥവാ ചന്ദ്രക്കല ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഹൃദയയത്തിലെ പ്രശ്‌നങ്ങള്‍, ഹൃദയമിടിപ്പ് തകരാറ്, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയെയാണ്. ഇത് കായികതാരങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള ആളുകളിലും പലപ്പോഴും കാണാം. ഒരു വ്യക്തി കായികരംഗത്ത് ഏര്‍പ്പെടുന്നില്ലെങ്കില്‍, ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം കാരണം വലുതായ ലുനുല പ്രത്യക്ഷപ്പെടാം. അതുകൊണ്ട് ഇക്കാര്യങ്ങള്‍ നിസ്സാരമാക്കി കാണിക്കരുത്. ഇത് കൂടുതല്‍ അപകടം വരുത്തുന്നതാണ്.

ചെറിയ ലുനുല

ചെറിയ ലുനുല

പുറംതൊലിക്ക് പിന്നില്‍ കാണാനാകാത്ത ചെറിയ ലുനുല, താഴ്ന്ന രക്തസമ്മര്‍ദ്ദത്തെയും രക്തചംക്രമണ തകരാറുകളെയും സൂചിപ്പിക്കുന്നു. ഇത് ദുര്‍ബലമായ രോഗപ്രതിരോധ ശേഷി, മോശം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഇരുമ്പിന്റെ അഭാവം, ബി 12 കുറയുന്നത് എന്നിവയുടെ അടയാളമാകാം. നഖത്തിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് തിരശ്ചീന രേഖകളാല്‍ ലുനുലയെ വേര്‍തിരിച്ചിട്ടുണ്ടെങ്കില്‍, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള പ്രശ്‌നങ്ങളെയും പ്രമേഹത്തിന്റെ കൂടുതലിനേയും സൂചിപ്പിക്കുന്നു.

ലുനുല ഇല്ലാത്ത അവസ്ഥ

ലുനുല ഇല്ലാത്ത അവസ്ഥ

നിങ്ങളുടെ സ്വന്തം അല്ലെങ്കില്‍ കുട്ടിയുടെ നഖങ്ങളില്‍ ലുനുല ഇല്ലാത്ത അവസ്ഥയെങ്കില്‍ പരിഭ്രാന്തരാകരുത്. അവ പലപ്പോഴും കുട്ടികളുടെ നഖങ്ങളില്‍ ദൃശ്യമാകില്ല, മാത്രമല്ല കാലക്രമേണ പ്രത്യക്ഷപ്പെടുകയും ചെയ്യും. ചില ആളുകളില്‍, നഖത്തിന്റെ ഘടനയുടെ ഫിസിയോളജിക്കല്‍ സവിശേഷതകള്‍ കാരണം അവ പ്രത്യക്ഷപ്പെടുന്നില്ല. എന്നിരുന്നാലും, രക്തചംക്രമണ തകരാറിന്റെ ലക്ഷണങ്ങളിലൊന്നാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനെ പറയുന്നത്. ഈ പഠനം കാണിക്കുന്നത് ലുനുലയുടെ അഭാവം തൈറോയ്ഡ് ഗ്രന്ഥി വൈകല്യങ്ങളുമായും വിറ്റാമിന്‍ ബി 12, ഇരുമ്പ് എന്നിവയുടെ കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ലുനുലയുടെ നിറത്തില്‍ മാറ്റം

ലുനുലയുടെ നിറത്തില്‍ മാറ്റം

ഗ്രേ ലുനുല കടുത്ത ക്ഷീണം, ദഹന വൈകല്യങ്ങള്‍, പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ സൂചിപ്പിക്കുന്നു. വെളുത്ത ലുനുല ആരോഗ്യകരവും സ്വാഭാവികവുമാണ്. രക്തചംക്രമണം മോശമായതിന്റെയും അവയവങ്ങളിലും ടിഷ്യുകളിലും ഓക്‌സിജന്റെ അഭാവവുമാണ് പര്‍പ്പിള്‍ ലുനുല. തലകറക്കവും തലവേദനയും പലപ്പോഴും ഉണ്ടാകാം. പിങ്ക് (ചുവപ്പ്) ലുനുല കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങളെയും ശ്വാസകോശ പ്രശ്നങ്ങളെയും സൂചിപ്പിക്കാം. അസാധാരണവും അങ്ങേയറ്റം അപകടകരവുമായ അടയാളമാണ് കറുത്ത ലുനുല. ഇത് ശരീരത്തിലെ ടോക്‌സിനെയാണ് സൂചിപ്പിക്കുന്നത്.

English summary

What Moons on Your Nails Warn You About Your Health

Here in this article we are discussing about what moons on your nails warn about your health
X
Desktop Bottom Promotion